രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Posted by

“അവൻ കേട്ടാൽ കുഴപ്പം ഒന്നും ഇല്ല ..ഇപ്പൊ എന്റെ തന്നെ ഒരുവിധം കാര്യമൊക്കെ ഞാൻ അവനോടു പറഞ്ഞിട്ടുണ്ട്..അല്ലേടാ കവി ?”
മഞ്ജുസ് എന്നെ നോക്കി ചോദിച്ചു . ഞാനതിനു തലയാട്ടി സത്യം ആണെന്ന് ഭാവിച്ചു .

“ആഹാ..അപ്പൊ നീ പണ്ട് വെള്ളമടിച്ചു അലമ്പ് ഉണ്ടക്കിയ കഥയും പറഞ്ഞോ ?”
മീര എടിപിടിയെന്ന പോലെ കേൾക്കാത്ത ഒരു കാര്യം എടുത്തിട്ടപ്പോൾ ഞാനൊന്നു ഞെട്ടി!
മഞ്ജുസ് വെള്ളമടിച്ചെന്നോ ? അസംഭവ്യം !
ഞാൻ വെള്ളമടിച്ചു വന്നാൽ അടുപ്പിക്കാത്ത മഞ്ജു സ്വയം വെള്ളമടിച്ചു അലമ്പുണ്ടാക്കി എന്ന് കേട്ടപ്പോൾ എനിക്ക് ആദ്യം തോന്നിയ ചിന്ത അതായിരുന്നു .

ഞാൻ മീരയെയും മഞ്ജുസിനെയും കണ്ണ് മിഴിച്ചു നോക്കി . നീ എന്തിനാടി കുരുപ്പേ ഇതിപ്പോ എഴുന്നള്ളിച്ചതു എന്ന ഭാവത്തിൽ മഞ്ജുസ് മീരയെ നോക്കി കണ്ണുരുട്ടുന്നുണ്ട്. പിന്നെ സ്വല്പം ജാള്യതയോടെ എന്നെയും നോക്കി . അങ്ങനെയൊന്നു സംഭവിച്ചിട്ടേയില്ല , മീര നുണ പറയുവാണെന്ന ഭാവത്തിൽ അവൾ എന്നെ നോക്കി ഒരു വളിഞ്ഞ ചിരി പാസ്സാക്കി !

“അതെന്തു കഥയാ ? ഞാൻ കേട്ടിട്ട് പോലും ഇല്ലല്ലോ ? മഞ്ജുസ് അതിനു ഡ്രിങ്ക്സ് കഴിക്കുമോ ?”
മഞ്ജു ഒന്നും മിണ്ടാതെ നാണംകെട്ടു എന്റെ മുൻപിൽ ഇരുന്നു തലക്കു കൈകൊടുക്കവേ ഞാൻ മീരയോടായി തിരക്കി .

“അത് ശരി..അപ്പൊ ഈ പെണ്ണ് അതൊന്നും ഷെയർ ചെയ്തിട്ടില്ല അല്ലെ ? അല്ല..പറയാനും കുറച്ചൊക്കെ തൊലിക്കട്ടി വേണം അല്ലെടി മഞ്ജു ? അമ്മാതിരി അലമ്പ് പരിപാടി അല്ലെ അന്ന് കാണിച്ചു കൂട്ടിയത്..”
മീര മഞ്ജുസിന്റെ തുടയിൽ തട്ടികൊണ്ട് അവളെ നോക്കി ചിരിച്ചു .

“ശൊ..വരേണ്ടിയിരുന്നില്ല.”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി . ഞാൻ അതൊന്നും സാരമില്ലെന്ന മട്ടിൽ അവളെ നോക്കി കണ്ണിറുക്കി .

“ഹ ഹ ..അതുകൊള്ളാം..കേട്ടോ കവി ഇത് ഇല്ലാത്ത കഥയൊന്നും അല്ല , കോളേജിൽ പഠിക്കുന്ന ടൈമിൽ ഞങ്ങളെല്ലാവരും കൂടി വെക്കേഷൻ സമയത് ഒരു ഗോവൻ ട്രിപ്പ് പോയിരുന്നു ..”
മീര പറഞ്ഞു തുടങ്ങിയതും മഞ്ജുസ് ഇടയ്ക്കു കയറി.

“മീരേ..വേണ്ടാട്ടോ , ചുമ്മാ ഓരോന്ന് പറഞ്ഞു ”
മഞ്ജുസ് ശബ്ദം ഉയർത്തികൊണ്ട് മീരയുടെ അടുത്തേക്ക് നീങ്ങിയിരുന്നു .പിന്നെ എല്ലാം കേൾക്കാൻ ആകാംക്ഷ മൂത്തിരിക്കുന്ന എന്നെ ദേഷ്യത്തോടെ നോക്കികൊണ്ട് മീരയുടെ കൈമുട്ടിനു മീതെ കൊഴുത്ത ഭാഗത്തു നുള്ളി .

“ആഹ്…സ്സ്…നിന്റെ ഈ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലല്ലേ പന്നി ”
വേദന കൊണ്ട് ആദ്യം ഒന്ന് എരിവ് വലിച്ചെങ്കിലും മഞ്ജുസിന്റെ സ്വഭാവം ഓർത്തു മീര ചിരിയോടെ പറഞ്ഞു .

“നീ കഥയൊക്കെ പറഞ്ഞത് മതി ..പോയി വല്ലോം കുടിക്കാൻ എടുത്തു വന്നേ . ”
ആ സംഭാഷണം എത്രയും പെട്ടെന്ന് നിർത്തണം എന്ന ഭാവത്തിൽ മഞ്ജുസ് കണ്ണുരുട്ടി . അതോടെ മീര ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *