രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Posted by

എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് മഞ്ജുസ് എന്നെ പിന്താങ്ങി .

“ആഹ് ..”
മീര ചിരിയോടെ മൂളി ഞങ്ങളെ അകത്തേക്ക് ആനയിച്ചു . സാമാന്യം ആഡംബര സ്വഭാവമുള്ള വീടാണ് മീരയുടേത് . നല്ല വൃത്തിയും വെടിപ്പുമുള്ള ഇന്റീരിയർ ഡിസൈനിങ് . സാമാന്യം വലിപ്പമുള്ള ഹാളിൽ , സോഫ സെറ്റിയും ഡൈനിങ് ടേബിളും മരക്കസേരകളും ഷോകേസും വലിപ്പമേറിയ ടി.വി യും മുകളിൽ തൂങ്ങുന്ന ചാൻഡിലിയർ വിളക്കുമൊക്കെ ആയി ആ റിച്ച്നെസ് എടുത്തു കാണിക്കുന്നുണ്ട് ! നിലത്തു കണ്ണാടി പോലെ തിളങ്ങുന്ന വെണ്ണക്കല്ലും പതിച്ചിട്ടുണ്ട് .

“മ്മ്..വീട് വൻ സെറ്റപ്പ് ആണല്ലോടീ ?”
മഞ്ജുസ് അകത്തേക്ക് കടന്നതും ചുറ്റും നോക്കികൊണ്ട് പറഞ്ഞു .പിന്നെ കയ്യിൽ തൂക്കിപിടിച്ച ഞങ്ങളുടെ വസ്ത്രങ്ങൾ അടങ്ങിയ ബാഗ് ഒരു കസേരയിലേക്ക് എടുത്തുവെച്ചു.

“ഓ പിന്നെ , നിന്റെ ഒക്കെ സെറ്റപ്പ് വെച്ച് നോക്കുമ്പോ ഇതൊക്കെ എന്ത് …നീ കോളേജിലെ വേൾഡ് ബാങ്ക് ആയിരുന്നില്ലേ മോളെ ”
മഞ്ജുസിന്റെ ചോദ്യത്തിന് മറുപടി നൽകി കളിയാക്കി, മീര എന്റെ നേരെ തിരിഞ്ഞു .

“കേട്ടോ കവിൻ ..കോളേജിൽ പഠിക്കുന്ന കാലത്തു ഞങ്ങള് കുറെ പേരുടെ അന്നദാതാവ് ആയിരുന്നു ഇവള് ,കോളേജ് ടൂറിനുള്ള ഞങ്ങളുടെ ഗാങ്ങിന്റെ പൈസ വരെ ഇവളാ കൊടുത്തിരുന്നത് ”
മീര പുഞ്ചിരിയോടെ എന്നോടായി പറഞ്ഞു .ഞാനതിനു തലയാട്ടി ചിരിച്ചു . പിന്നെ ഒരു കസേരയിലേക്ക് പതിയെ ഇരുന്നു .എനിക്ക് പുറകെ അടുത്ത് കിടന്ന സോഫ സെറ്റിയിലേക്കു ആത്മാർത്ഥ സുഹൃത്തുക്കളും ഇരുന്നു !

“അതൊക്കെ അപ്പോഴത്തെ കാര്യം അല്ലെ , നീ ഇത് പറ ”
മഞ്ജു സോഫയിൽ ഇരുന്നു മീരയെ നോക്കി .

“ആഹ്..എന്ത് പറയാൻ ആണ് മോളെ , വീട്ടുകാരുടെ നിര്ബന്ധ പ്രകാരം നല്ല ക്യാഷ് ഉള്ള ഒരുത്തനെ കെട്ടി , അതിന്റെ എഫ്ഫക്റ്റ് ആണ് ഇതൊക്കെ..”
മീര വീടിന്റെ പ്രൗഢി ഓർത്തെന്നോണം പറഞ്ഞു ചിരിച്ചു .

“മ്മ്..അതൊക്കെ പോട്ടെ നിന്റെ പഴയ തേപ്പു കഥകളൊക്കെ കെട്ട്യോന് അറിയുമോ ?”
മീരയുടെ ഭൂതകാലം ഓർത്തെന്നോണം മഞ്ജു കളിയാക്കി ചോദിച്ചു .

“ഒന്ന് ചുമ്മാ ഇരിക്കെടി..അവൻ കേൾക്കും..”
അവരുടെ രഹസ്യം ഒകെ ഞാൻ അറിഞ്ഞാലോ എന്ന ഭയത്തിൽ മീര, മഞ്ജുസിനെ നോക്കി കണ്ണുരുട്ടി .ഞാനതു നോക്കി ചിരിക്കവേ മഞ്ജുസ് തുടർന്നു..

Leave a Reply

Your email address will not be published. Required fields are marked *