രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Posted by

കയ്യിലിരിപ്പൊക്കെ ഇപ്പോഴല്ലേ അറിയുന്നത്.കള്ളും കുടിച്ചു സായിപ്പന്മാരെ കിസ് അടിച്ച ഒരു മുന്തിയ ടീം ”
ഞാൻ മഞ്ജുസിനെ തോണ്ടിക്കൊണ്ട് പറഞ്ഞതും അവളെന്റെ ഇടുപ്പിൽ കയ്യെത്തിച്ചു നുള്ളി .പക്ഷെ അവൾക്കു ചിരി പൊട്ടുന്നുണ്ടെന്നു വ്യക്തം !

“ആഹ് ..”
അവളുടെ ഭാവം നോക്കി ഞാൻ നുള്ളലിന്റെ വേദനയിൽ പുളഞ്ഞു . പിന്നെ വീണ്ടും അവളെ ആക്കികൊണ്ട് ഒന്ന് ചിരിച്ചു .

“കവി എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ..ഞാൻ ശരിക്കും നിന്റെ മോന്ത അടിച്ചു പൊട്ടിക്കുന്ന വരെ ഉണ്ടാകും ”
എന്റെ ചിരികണ്ടു വീണ്ടും ദേഷ്യം വന്ന മഞ്ജുസ് പല്ലിറുമ്മി പറഞ്ഞു എന്റെ കയ്യിൽ ഇടിച്ചു .

“ഹ ഹ ..ചൂടാവല്ലേ മഞ്ജുസേ ..ഇനീം ഉണ്ടോ ഇങ്ങനത്തെ മനോഹരമായ ആചാരങ്ങൾ ? ഉണ്ടേൽ പറഞ്ഞോ ”
ഞാൻ അവളെ ചേർത്തുപിടിച്ചു ചിരിയോടെ ചോദിച്ചു .

“ഓഹ് വേണ്ട..എന്നിട്ട് എന്നെ കളിയാക്കാൻ അല്ലെ ..അങ്ങനെയിപ്പോ സുഖിക്കണ്ട ”
അവൾ കട്ടായം പറഞ്ഞു മുഖം വെട്ടിച്ചു . പിന്നെ സ്റ്റെപ്പിൽ നിന്നും ഇറങ്ങി മുറ്റത്തേക്കായി നടന്നു .

“നീ എങ്ങോട്ടാ ?”
അവളുടെ പുറത്തേക്കുള്ള നടത്തം കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .

“വാ …നമുക്ക് ഇവിടെയൊക്കെ ഒന്ന് നടന്നിട്ട് വരാം..നീയല്ലേ ബോറടിയാണെന്നു പറഞ്ഞത്..”
മഞ്ജുസ് നടക്കുന്നതിനിടെ തിരിഞ്ഞു എന്നോടായി പറഞ്ഞു .

അതോടെ ഞാനും അവൾക്കു പിന്നാലെ ഇറങ്ങി . ഗേറ്റ് കടന്നു ഞാനും മഞ്ജുവും റോഡിലേക്കിറങ്ങി . പിന്നെ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ കഥകളും പറഞ്ഞു നടന്നു . അരമണിക്കൂറോളം അങ്ങനെ ഉലാത്തിയ ശേഷം ഞങ്ങൾ തിരിച്ചു മീരയുടെ വീട്ടിലേക്ക് തന്നെ കയറി .

Leave a Reply

Your email address will not be published. Required fields are marked *