രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Posted by

“ഛെ ..എടി ടീച്ചറെ ഞാനൊരു ചവിട്ടങ്ങു തന്നാലുണ്ടല്ലോ ”
അവളുടെ കൈവിടുവിക്കാനായി ശ്രമിച്ചു ഞാൻ കണ്ണുരുട്ടി . പക്ഷെ മഞ്ജുസ് പിടി അയച്ചില്ല. അവളെന്നെ തന്നെ നോക്കി ചിരിച്ചു .

“നീ ചവിട്ടുവോടാ?”
ഞാൻ പറഞ്ഞതിന് മറുചോദ്യം ആയി അവൾ എന്നെ നോക്കി .

“ആ ചവിട്ടും , ഇതിപ്പോ ആരേലും കണ്ടു വന്ന എന്റെ മാനം പോവില്ലേ ”
അവളുടെ കൈ ബലമായി വിടുവിച്ചു ഞാൻ ഗൗരവത്തിൽ ചോദിച്ചു .

“ഓഹ് പിന്നെ..നിന്നെ തല്ലാൻ വേണ്ടി പിടിച്ചതൊന്നും അല്ലാലോ ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പിന്നാക്കം മാറി .

“ആഹ് എന്തായാലും ഇമ്മാതിരി പരിപാടി ഒന്നും വേണ്ട..ഞാൻ പാവം ആയതുകൊണ്ട് നിനക്ക് കുറച്ചു ഫ്രീഡം കിട്ടി ,വേറെ വല്ലവരും ആയിരുന്നെങ്കി എന്റെ മിസ്സ് ഇപ്പൊ മോങ്ങിക്കൊണ്ട് നിന്നേനെ ”
അവളുടെ കുത്തിന് പിടുത്തം ഓർത്തു ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ഒന്ന് പോടാ ..നീ അതുകള , എന്നിട്ട് ഞാൻ ചോദിച്ച കാര്യത്തിലേക്ക് വാ , ആരാ വിളിച്ചേ ?”
മഞ്ജുസ് വീണ്ടും ചോദ്യം ചെയ്യൽ തുടങ്ങി .

“ആരായാലും എന്താ ? എനിക്ക് എന്റെ പേഴ്സണൽ കാര്യങ്ങൾ ഇല്ലേ ”
ഞാൻ അവള് എങ്ങാനും സംഗതി പിടിച്ചാലോ എന്നോർത്ത് ഉരുണ്ടു കളിച്ചു .

“ഓഹോ…അപ്പൊ എന്തോ വശപ്പിശക് ആണല്ലോ മോനെ ..നോക്കട്ടെ , നിന്റെ ഫോൺ ഒന്ന് കാണിച്ചേ ,ആരോടാ സംസാരിച്ച എന്നൊന്ന് അറിയണമല്ലോ ”
മഞ്ജുസ് കട്ടായം പറഞ്ഞു എന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു . പക്ഷെ ഞാൻ കൈ പിന്നാക്കം വലിച്ചു ഒഴിഞ്ഞു മാറി .

“അയ്യാ ..അത് വേണ്ട , പാസ് വേർഡ് അറിയാമെന്നു വെച്ച് കൂടുതൽ നെഗളിക്കല്ലേ ”
ഞാൻ കൈ പിന്നാക്കം നീക്കി ചിരിച്ചു . പിന്നെ മറു കൈകൊണ്ട് അവളുടെ കഴുത്തിലൂടെ കൈചുറ്റി പിടിച്ചു ഇറുക്കി .എന്റെ ഫോണിന്റെ പാസ്സ്‌വേർഡ് അവളുടെ പേരാണെന്ന് മഞ്ജുസിനു അറിയാമെങ്കിലും അവളിത് വരെ എന്റെ ഗാലറിയോ ചാറ്റ് ഹിസ്റ്ററിയോ ഒന്നും നോക്കിയിട്ടില്ല എന്നത് വേറെ കാര്യം !

“അആഹ്…സ്സ്…”
എന്റെ ഇടം കൈ കഴുത്തിൽ അമർന്നതും മഞ്ജു ഒന്ന് പിടഞ്ഞു .ഞാനതു തലചെരിച്ചു നോക്കി ചിരിച്ചു .

“ചിണുങ്ങാതെ നടക്കെടി മിസ്സെ”
അവളുടെ കഴുത്തിലെ പിടുത്തം ഒന്നയച്ചു ഞാൻ പയ്യെ പറഞ്ഞു . പിന്നെ അവളെയും ചേർത്ത് പിടിച്ചു മുന്നോട്ടു നടന്നു ഉമ്മറത്തേക്ക് നീങ്ങി .

“എന്നാലും പറയില്ലല്ലേ ?”
നടക്കുന്നതിനിടെ മഞ്ജുസ് ചൊറിയാൻ വേണ്ടി വീണ്ടും ചോദിച്ചു .

“എന്റെ മഞ്ജുസേ..നിനക്കെന്നെ ഇനീം വിശ്വാസം ഇല്ലേൽ ഞാൻ ശരിക്കും ഇവിടന്നു ഇറങ്ങി പോകുവെ ”
ഞാൻ കടുപ്പിച്ചൊന്നു പറഞ്ഞപ്പോൾ അവൾ ചിരിച്ചു .

“ആഹ്..പൊക്കോ..പിന്നാലെ ഞാനും വരും “

Leave a Reply

Your email address will not be published. Required fields are marked *