“എടി കുഞ്ചു..”
കോളേജിലെ മഞ്ജുസിന്റെ നിക് നെയിം വിളിച്ചു ആ പെണ്ണ് ആവേശത്തോടെ കൈകൾ വിടർത്തികൊണ്ട് മഞ്ജുവിനെ കെട്ടിപിടിച്ചു , അവൾ തിരിച്ചും !ഞാനാ സ്നേഹപ്രകടനം നോക്കി സ്വല്പം ഗ്യാപ് ഇട്ടു നിന്നു.
“എത്ര നാളയെടി പുല്ലേ നിന്നെ കണ്ടിട്ട് ”
മീര ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ വരിഞ്ഞു മുറുക്കി . അവൾ തിരിച്ചും . മഞ്ജുസിനെ കെട്ടിപിടിച്ചു നിൽക്കെ തന്നെ മീര എന്നെ നോക്കി ചിരിച്ചു കൈവീശി ഹായ് പറഞ്ഞു .
ഞാൻ തിരിച്ചു ചിരിച്ചതും മീര മഞ്ജുവിൽ നിന്നും അകന്നു മാറി , അതോടെ മഞ്ജുവിനും ഒരാശ്വാസം ആയി .
“പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം ? ഇതാണല്ലേ നിന്റെ കവി..ഹലോ ”
മീര എന്നെ നോക്കി ചിരിയോടെ കൈനീട്ടി . ഞാൻ അവരുടെ കൈപിടിച്ച് കുലുക്കി .
“മ്മ് ..നിന്റെ സെലെക്ഷൻ മോശം ആയിട്ടൊന്നും ഇല്ല . നല്ല പെർഫെക്റ്റ് മാച്ചിങ് ആണ് രണ്ടാളും !.പിന്നെ ഇതും ഒരു കണക്കിന് ഭാഗ്യം അല്ലെ മോളെ..”
എന്റെ പ്രായം ഓർത്തെന്നോണം മീര മഞ്ജുവിനെ നോക്കി ചിരിച്ചു .
“മ്മ് …”
മഞ്ജുസ് ഒന്നമർത്തി മൂളി എന്നെ നോക്കി പുഞ്ചിരിച്ചു .
“നിനക്കൊരു മാറ്റവും ഇല്ലല്ലോടി , നീ ആ പഴയ കോളേജ് പെണ്ണ് തന്നെ ! നമ്മളിപ്പോ നേരിട്ട് കണ്ടിട്ട് തന്നെ രണ്ടു മൂന്നു കൊല്ലം ആയില്ലേ ?”
മഞ്ജുസിനെ അടിമുടി ഒന്ന് ചൂഴ്ന്നെടുത്തു മീര സംശയത്തോടെ ചോദിച്ചു .
“ആഹ്..നിന്റെ കല്യാണത്തിന് കണ്ടതല്ലേ , മൂന്നു വര്ഷം ആകുന്നു ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“മ്മ്…എത്ര പെട്ടെന്ന രണ്ടു കൊല്ലം പോയതല്ലേ..anyway നിന്നു നേരം കളയാതെ അകത്തേക്ക് വാ..”
മീര പുറത്തു വെച്ചുള്ള സംസാരം മതിയാക്കാം എന്ന ഭാവത്തിൽ എന്നെയും മഞ്ജുവിനെയും മാറിമാറി നോക്കി . ഞങ്ങൾ സമ്മത ഭാവത്തിൽ ഡിക്കി തുറന്നു ബാഗ് എടുത്തു മീരക്ക് പുറകെ നടന്നു .
“ഇയാളെന്താടോ ഒന്നും മിണ്ടാതെ നിൽക്കുന്നെ ?”
സ്വല്പം ഉൾവലിഞ്ഞു ,പന്തികേടൊടെ നിക്കുന്ന എന്നെ നോക്കി അകത്തേക്ക് കയറുന്നതിനിടെ മീര ചിരിയോടെ തിരക്കി .
“ഏയ് അങ്ങനെ ഒന്നുമില്ല..നമ്മളിപ്പോ പരിചയപ്പെട്ടതല്ലേ ഉള്ളു ..ശരിയായിക്കോളും ”
ഞാൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു .
“മ്മ്.. അവൻ അല്ലേലും അങ്ങനാ .പരിചയം ഇല്ലാത്തവരോട് അത്ര ക്ലോസ് ആയി മിണ്ടില്ല..”