“പിന്നെ മഞ്ജുസ് കോളേജിലൊക്കെ പഠിക്കുന്ന ടൈമിൽ എങ്ങനെ ആയിരുന്നു ?ഒന്നറിഞ്ഞാൽ കൊള്ളാം എന്നുണ്ട് ”
മീര ശ്രദ്ധിക്കുന്നതിനിടെ തന്നെ ഞാൻ പയ്യെ തിരക്കി .
“അതെന്താ അവളൊന്നും പറയാറില്ലേ ? ”
മീര എന്നോട് സംശയത്തോടെ ചോദിച്ചു .
“പറയും ..പക്ഷെ അത്ര ഡീറ്റൈൽ ആയിട്ടൊന്നും പറയില്ല . ചിലപ്പോൾ ഇപ്പോഴത്തെ സ്വഭാവത്തിന് നേരെ ഓപ്പോസിറ്റ് ആയതുകൊണ്ടാകും അല്ലെ ?”
ഞാൻ അറിയാനുള്ള ആകാംക്ഷ കൊണ്ട് സ്വല്പം ആവേശത്തിൽ ചോദിച്ചു .
“ഹ ഹ ..അങ്ങനെ ഒന്നും ഇല്ല , കുറച്ചൊക്കെ തല്ലിപ്പൊളി ആയിരുന്നെന്നു ഒഴിച്ചാൽ മഞ്ജു കോളേജിലെ റാങ്ക് ഹോൾഡർ ആയിരുന്നു. കള്ളപ്പന്നി എങ്ങനെയൊക്കെ അലമ്പ് കാണിച്ചു നടന്നാലും നല്ല പഠിപ്പിസ്റ്റ് ആണ് ”
മീര സ്വല്പം അസൂയയോടെ പറഞ്ഞു നിർത്തി .
“മ്മ് ..അവള് കോളേജിൽ വെച്ച് ഒരുത്തനെ അടിച്ചിട്ടുണ്ടെന്നൊക്കെ എന്നോട് പറഞ്ഞിരുന്നു , അത് നേരാണോ ?”
മഞ്ജുസ് മുൻപ് പറഞ്ഞ ബിനോയിടെ കഥയോർത്തു ഞാൻ മീരയെ നോക്കി .
“എന്താ കവിക്കു അവളെ പേടിയുണ്ടോ ?”
എന്റെ ചോദ്യം കേട്ട് മീര ചിരിയോടെ തിരക്കി .
“ഏയ് ..എന്തിനു ..ഞാൻ ചുമ്മാ അറിയാൻ വേണ്ടി ചോദിച്ചതാ..”
ഞാൻ ഉള്ളിലെ പേടി പുറത്തു കാണിക്കാതെ പറഞ്ഞു .
“മ്മ്…അതൊക്കെ നേരാ ..അന്നത്തെ ദിവസം ഞാൻ കോളേജിൽ ഉണ്ടായിരുന്നില്ല.പിറ്റേന്നാണ് സംഭവം ഒകെ അറിയുന്നത് .. അവള് കരട്ടെയോ കുങ് ഫുവോ അങ്ങനെ ഏതാണ്ടൊക്കെ പഠിച്ചിട്ടുണ്ട്..”
മീര ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“മ്മ്..അതൊക്കെ എനിക്കറിയാം, ഞങ്ങളിടക്കു തല്ലു കൂടാറുള്ളതാ..”
ഞാൻ അവളുടെ സ്വഭാവം ഓർത്തു ചിരിയോടെ പറഞ്ഞു .
“ഹ ഹ ..അപ്പൊ ഫുൾ ഉടക്ക് ആണോ ? ഞാൻ ചോദിച്ചപ്പോ അവള് ഫുൾ ഹാപ്പി ആണെന്നാണല്ലോ പറഞ്ഞത്. ഫൈനലി എൻറെ സങ്കല്പത്തിലുള്ള പാർട്ണറെ കിട്ടി എന്നൊക്കെ മെസേജ് ചെയ്തിരുന്നു .”
മീര പയ്യെ പറഞ്ഞു എന്നെ നോക്കി . ആഹാ ..മഞ്ജുസ് ഇങ്ങനെയൊക്കെ പറഞ്ഞോ എന്ന അത്ഭുതം എനിക്കും തോന്നി !
“ഉടക്കൊകെ ഉണ്ട് ..ഞങ്ങള് ജോയിന്റ് ആയതു തന്നെ ഉടക്കികൊണ്ടാ . എനിക്ക് കോളേജിൽ വെച്ച് അവളെ കണ്ണെടുത്താ കണ്ടൂടായിരുന്നു , ഒരുമാതിരി ജാഡയും ആറ്റിട്യൂടും പിന്നെ ക്‌ളാസിൽ ഉള്ള ഓവർ സ്മാർട്ട് ആയിട്ടുള്ള സംസാരവും ..ഹ്മ്മ് ”
ഞാൻ എനിക്കിഷ്ടമില്ലാത്ത മഞ്ജു മിസ്സിനെ ഓർത്തെടുത്തു സ്വല്പം പുച്ഛത്തോടെ പറഞ്ഞു .
“ആഹാ ..അങ്ങനെ ഒക്കെ ആണോ . എന്നിട്ട് അവളൊന്നും പറഞ്ഞില്ലല്ലോ ”
മീര പയ്യെ ചിരിച്ചു എന്റെ സംസാരം ആസ്വദിച്ചു .
“അങ്ങനെ പറയാൻ മാത്രം ഒന്നുമില്ലെന്നേ..ഞാൻ കുറെ പുറകെ നടന്നു ശല്യം ചെയ്തിട്ട കക്ഷി ഒന്ന് വളഞ്ഞത് ,എവിടെയൊക്കെയോ എന്നോട് ഒരു താല്പര്യം ഉണ്ടായിരുന്നു .പക്ഷെ അവൾ അത് പറയാതെ കുറെ കാലം എന്നെ കുരങ്ങു കളിപ്പിച്ചു .ഇപ്പോഴും വല്ല കാര്യം പറഞ്ഞു ചെന്നാൽ കുറെ നേരം ഇട്ടു വട്ടു കളിപ്പിച്ചിട്ടേ സമ്മതിക്കൂ ..”