ലോക് പൊട്ടി കതക് എന്റെ മുന്നിൽ തുറന്നു …….
ഇരുട്ടു നിറഞ്ഞ മുറി, ഞാൻ ഫോൺ എടുത്ത് ടോർച്ച് ഓൺ ആക്കി മുന്നോട്ട് നടന്നു,
എല്ലാ മുറികളും പൊടി പിടിച്ച് കിടക്കുന്നു.,
എല്ലാ റൂം തുറന്ന് കിടക്കുന്നു, ഒരു റൂം അടച്ച് വലിയ ഒരു പൂട്ട് ഇട്ട് അടച്ച് വച്ചിരിക്കുന്നു.
ഞാൻ അത് തുറക്കാൻ നോക്കി നടന്നില്ല, അത്ര ബലം ഏറിയ ഒരു പൂട്ട്…
ആ പൂട്ട് പൊളിക്കാതെ അത് തുറക്കാൻ പറ്റില്ല എന്ന് ഉറപ്പിച്ചു, അതു പൊളിക്കാൻ പറ്റിയ എന്തെകിലും ഉണ്ടോ എന്ന് നോക്കാൻ ഞാൻ ആ വീട് മുഴുവൻ അന്വേഷിച്ചു, ഒടുവിൽ ഒരു ഇരുമ്പ് പാര കിട്ടി, ഞാൻ ആ പൂട്ട് അടിച്ചു പൊളിക്കാൻ തുടങി,
മനസ്സിൽ മുഴുവനും പേടി ആയിരുന്നു എന്നിട്ടും എന്തോ…… ആ റ്റൂമിൽ എന്താണ് എന്ന് അറിയാൻ മനസ് വെമ്പി………
അവസാനം ഞാൻ ആ പൂട്ട് പൊട്ടിച്ചു അകത്തു കടന്നു,
ഒരു വലിയ മുറി, ഭിത്തിയിൽ കണ്ടാൽ പേടിച്ചു പോകുന്ന മൂന്നു ആളുകളുടെ ചിത്രം.
ആ റൂമിന്റെ നടുക്ക് വലിയ ഒരു ഹോമകുണ്ഡം….
ശെരിക്കും ഞാൻ പേടിച്ചു നിന്ന എടുത്ത് നിന്നും ചലിക്കാൻ പറ്റുന്നില്ല. ഞാൻ അവിടെ ഇരുന്നു കുറച്ച് നേരം അവിടെ ചുറ്റും നോക്കി നിന്നു,
കുറച്ചു നേരത്തിനു ശേഷം ഞാൻ പതുക്കെ എഴുനേറ്റ് നടന്നു ആ ഹോമ കുണ്ഡത്തിന്റെ അടുത്തേക്ക് വന്നു.,
അവിടെ വിളക്കുകളും കുപ്പികളും തലയോട്ടികളുണ്,
ഞാൻ വീണ്ടും നടന്നു ആ വിളക്കിന്റെ മുൻ വശത്തേക്ക്, അപ്പോൾ ഒരു കുഞ്ഞു വിളക്ക് തട്ടി വീണു, അത് വീണപ്പോൾ മുന്നിൽ വച്ചിരുന്ന രണ്ട് മൂന്നു വിളക്കിലും തട്ടി വീണു.
അതിൽ വലിയ വിളക്ക് വച്ചതിന്റെ അടിയിൽ വലിയ ഒരു കുഴി കണ്ടു, അതിൽ എന്താ എന്ന് അറിയാനുള്ള ആകാംക്ഷയിൽ ഞാൻ ആ കുഴിയിൽ വെട്ടം അടിച്ചു . ഒരു കിഴി ആണ് കണ്ടത്, അത് നോക്കി എടുത്തു നോക്കിയപ്പോൾ ഒരു തടിയൂടെ അറ്റം കണ്ടു, അതും ഞാൻ വലിച്ചു എടുത്തു, ഒരു ഇരുപതു ഇഞ്ച് നീളം ഉള്ള ഒരു തടി ആയിരുന്നു അത്, അതിന്റ അറ്റത്തിൽ വലിയ ഒരു പാമ്പിന്റെ രൂപം,
ആ കിഴിയിൽ എന്താണ് എന്ന് അറിയാൻ ഞാൻ അത് തുറന്ന് നോക്കി ചെറിയ ഒരു കുപ്പി അടച്ചു വച്ചിരിക്കുന്നു, അതിന്റെ അകത്തെ പല നിറങ്ങൾ കാണുന്നു, ഇല്ല വയ്യ ഇനിയും ഇവിടെ നിന്നാൽ ശെരി ആകില്ല ഇറങ്ങി ഓടിയാലോ,
എന്തായാലും കുളിച്ചു ഇനി നനഞ്ഞു കയറാം എന്ന് കരുതി ആ കുപ്പിയൂടെ അടപ്പ് വലിച്ചു തുറന്നു……..
പിന്നെ നോക്കുബോൾ മുന്നിൽ വലിയ പുക…….