“എടാ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ…നീ ഇങ്ങനെ തുള്ളിയാലോ ..”
അവളെന്നെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു എന്റെ കവിളിൽ ഒന്നുടെ ചുംബിച്ചു .പിന്നെ ബെഡിൽ നിന്നും എഴുനേറ്റു അവളുടെ ബാഗിൽ നിന്നും മൊബൈൽ എടുത്തു കയ്യിൽ പിടിച്ചു .
“ഞാൻ അഞ്ജുവിനു വിളിച്ചു പറയട്ടെ..എത്തിയാൽ വിളിക്കാമെന്ന് പറഞ്ഞിരുന്നതാ..മറന്നു ”
അവൾ നാവു കടിച്ചു എന്തോ ഓർത്തെന്നോണം പറഞ്ഞു റൂമിന്റെ വാതിൽ തുറന്നു ഉമ്മറത്തേക്കായിറങ്ങി .
“മ്മ്..പിന്നെ അടിയിലൊന്നും ഇല്ല..വല്ലാതെ ഇട്ടു കുലുക്കണ്ട..ആ സെക്യൂരിറ്റി കാണും ”
അവളുടെ ചാടിത്തുള്ളിയുള്ള പോക്ക് കണ്ടു ഞാൻ വിളിച്ചു പറഞ്ഞു .
“ഒന്ന് പോടാ…എല്ലാരും നിന്നെ പോലെ അല്ല ”
അവൾ ചിരിയോടെ എന്നെ നോക്കി കണ്ണിറുക്കി ഉമ്മറത്ത് കസേരയിൽ ചെന്നിരുന്നു . ടി-ഷർട്ടും ഷോര്സ്റ്റും ഇട്ടു കാലിന്മേൽ കാല് കയറ്റി വെച്ചിരുന്നു അവൾ അഞ്ജുവിനെ ഫോണിൽ വിളിച്ചു . പിന്നെ കുറച്ചു സമയം അഞ്ജുവിനോടും അമ്മയോടും സംസാരിച്ചു..ഒടുക്കം ചടങ്ങു പോലെ ഫോൺ എനിക്കും നൽകി..അമ്മയോട് ഞാനും കോയമ്പത്തൂർ വിശേഷങ്ങളൊക്കെ പറഞ്ഞു സുഖ വിവരങ്ങൾ തിരക്കി . ഒടുക്കം വെക്കുവാണെന്നു പറഞ്ഞു ഫോൺ കട്ടാക്കി .
“മഞ്ജുസേ സത്യം പറ..നീ അഞ്ജുവിനു വല്ല കൈവിഷവും കൊടുത്തോ ? സാധാരണ അമ്മേടെ അടുത്ത് പോലും തർക്കുത്തരം പറയുന്നവളാ ”
അഞ്ജു ആയിട്ടുള്ള മഞ്ജുസിന്റെ ബോണ്ടിങ് കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .
“ഹ ഹ ..അതൊന്നും അല്ലേടാ.കുറച്ചു പോക്കറ്റ് മാണി കൊടുത്തു സഹായിക്കുന്നതിന്റെ നന്ദിയാ പെണ്ണിന് , അല്ലാതെ എന്നെ ഇഷ്ടായിട്ടൊന്നുമല്ല ..”
മഞ്ജു ഫോൺ തിരികെ വാങ്ങി തമാശ പോലെ പറഞ്ഞു .
“മ്മ്…എന്തായാലും അകത്തു കേറി ഇരുന്നോ ..ഈ കോലത്തിൽ പുറത്തിരിക്കണ്ട ..എം.ഡിയുടെ മകൾ അല്ലെ ”
ഞാൻ നേരിയ പുച്ച്ചതോടെ പറഞ്ഞു .
“ഓഹ് ..”
അവൾ മുഖം വക്രിച്ചു കാണിച്ചു എഴുനേറ്റു . പിന്നെ എന്നെ ഉന്തി തള്ളി അകത്തേക്ക് നടന്നു . റൂമിലെത്തി ഉടനെ ഞാൻ ഷഡി എടുത്തിട്ടു , പിന്നെ ടവൽ അഴിച്ചു കളഞ്ഞു പാന്റ്സും ഷർട്ടും അണിഞ്ഞു .
മഞ്ജു എല്ലാം നോക്കി കസേരയിൽ ഇരുന്നു .