ഞാനവളുടെ നാണം കണ്ടു ആ വാദം തള്ളി .
“വേണേൽ മതി ..വല്ല ചാൻസും കിട്ടിയാലോ എന്ന് വിചാരിച്ചിട്ടാവും ..പാവങ്ങള് അടുത്ത് വന്നു കൊഞ്ചലും കുഴയലും വാട്സ് ആപ്പ് നമ്പർ കിട്ടാൻ വേണ്ടിയുള്ള പരുങ്ങലും ഒക്കെ ആണ്..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു വേളം ബോട്ടിൽ തിരികെ വെച്ചു.
” എന്നിട്ട് നീ ഒന്നും പറഞ്ഞില്ലേ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“എന്തിനു ? പാവങ്ങൾ അല്ലെ..പോട്ടെന്നേ !പിന്നെ അങ്ങനെ ഒകെ നോക്കിയാൽ ഞാൻ നിന്നെ എന്തൊക്കെ പറയണമായിരുന്നു ”
മഞ്ജു പഴയ കോളേജ് ഡെയ്സ് ഓർത്തെന്നോണം പറഞ്ഞു എന്റെ അടുത്തേക്കായി വന്നു . പിന്നെ എന്റെ കൈപിടിച്ച് ബെഡിലേക്കിരുത്തി അവളും കൂടെ ഇരുന്നു .
“ഓഹ്..പറയുന്ന കേട്ട നീ ഒന്നും പറയാത്ത പോലുണ്ട്..എത്ര വട്ടം എന്നെ ഗെറ്റ് ഔട്ട് അടിച്ചിട്ടുണ്ടെന്നു എനിക്ക് തന്നെ ഓര്മ ഇല്ല..പിന്നെ നാണം കെടുത്തിയ ഇൻസിഡന്റ്സ് വേറെ ..ഫോണിൽ വിളിച്ചു എടുത്തില്ലെങ്കിൽ ആ ദേഷ്യം കൂടി നീ കോളേജിൽ വെച്ചല്ലേ തീർത്തിരുന്നേ ”
ഞാൻ അവളുടെ പഴയ ഊമ്പിയ സ്ട്രിക്ട്നെസ്സ് ഓർത്തു പറഞ്ഞു .
അത് കേട്ട് മഞ്ജുസ് പയ്യെ പുഞ്ചിരിച്ചു . സ്വല്പം അഹങ്കാരം ഒകെ ഉണ്ട് ആ ചിരിയിൽ .
“സത്യത്തിൽ എനിക്ക് നിന്നെ ആദ്യം ഒട്ടും ഇഷ്ടായില്ല ..കൂതറ സ്വഭാവവും ഒടുക്കത്തെ ആറ്റിട്യൂട് ഉം , ക്ളാസിൽ വല്യ എന്തോ സംഭവം ആണെന്ന പോലെ ഉള്ള ഡയലോഗും പിന്നെ ഞാൻ വന്നാൽ വേണ്ടാത്തിടത്തുള്ള നോട്ടവും കമ്മന്റ് അടിയും . എന്നിട്ടും എങ്ങനെ ഇതൊക്കെ നടന്നെന്നു ഓർക്കുമ്പോ അത്ഭുതം തോന്നും..”
മഞ്ജുസ് എന്റെ കഴുത്തിൽ വലതു കൈ ചുറ്റി എന്റെ ഇടം കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു .
“ഞൻ പെട്ടുപോയി അത് തന്നെ ..”
ഞാൻ ചിരിയോടെ പറഞ്ഞു .
“അയ്യടാ ..നിനക്കു എല്ലാം കൊണ്ടും ഇപ്പൊ സുഖം അല്ലെ മോനെ , ശരിക്കും പെട്ടുപോയത് ഞാനാ .നാണക്കേടും ചീത്തപ്പേരും മാത്രേ എനിക്ക് ഈ അഫ്ഫയർ കൊണ്ട് ഉണ്ടായിട്ടുള്ളൂ ..”
മഞ്ജു തമാശ പോലെ പറഞ്ഞു .
“ഓഹ്..എന്നാപ്പിന്നെ വേണ്ടെന്നു വെക്കായിരുന്നില്ലേ, ആര് നിർബന്ധിച്ചു നിന്നെ ..”
അവളുടെ ആ തമാശ അത്ര ഇഷ്ടമാകാഞ്ഞ ഞാൻ സ്വല്പം ചൊരുക്കോടെ ചോദിച്ചു .