മഞ്ജുസ് തലയാട്ടികൊണ്ട് പറഞ്ഞു ചിരിച്ചു .
“മ്മ്..പിന്നെ …”
ഞാൻ പുച്ച്ചതോടെ മൂളി .
“ഒരു പിന്നേം ഇല്ല ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“അപ്പൊ നിനക്ക് ഞാൻ ആണോ വലുത്..അവറ്റകളാണോ വലുത് ..”
ഞാൻ ദേഷ്യത്തോടെ ചോദിച്ചു .
“ഇതില്‍ വലുതും ചെറുതും ഒന്നും ഇല്ല ..എടാ അവരൊക്കെ എനിക്ക് അത്രേം വേണ്ടപ്പെട്ട ബന്ധുക്കളാ..”
മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .
“അപ്പൊ ഞ്യാനോ ?”
ശബ്ദം ഒന്ന് മാറ്റി കളിയായി ഞാൻ തിരക്കി .
“നീ എന്റെ ബന്ധു അല്ലല്ലോ..നീ എന്റെ സ്വന്തം അല്ലെ..”
മഞ്ജുസ് എന്റെ കവിളിൽ തട്ടി നെറ്റിയിൽ പയ്യെ ചുംബിച്ചുകൊണ്ട് പറഞ്ഞു .
“മ്മ്…സോപ്പോകെ കൊള്ളാം..പക്ഷെ ഇതുകൊണ്ടൊന്നും പോണ കാര്യം ഉറപ്പിക്കണ്ട ”
ഞാൻ ചൊറിയാൻ വേണ്ടി പറഞ്ഞു .
“കവി..നീ വെറുതെ എന്നെ ..”
മഞ്ജു കണ്ണുരുട്ടി എന്റെ കണ്ണിൽ കുത്തുന്ന പോലെ ഭാവിച്ചു . പിന്നെ ആ കൈവിരലുകൾ പിൻവലിച്ചു നിരങ്ങി നിരങ്ങി ബെഡിൽ നിന്നും താഴെ ഇറങ്ങി . അവളുടെ ആ ദേഷ്യവും ചാട്ടവുമൊക്കെ ഞാൻ പുഞ്ചിരിയോടെ നോക്കി . വയസ് മുപ്പതിനോട് അടുക്കാറായിട്ടും മഞ്ജുസിനു ചില നേരത്തു പിള്ളേരുടെ സ്വഭാവം ആണ് . എന്നെ ചൈൽഡിഷ് എന്നൊക്കെ പറഞ്ഞു കളിയാക്കുമെങ്കിലും എന്നേക്കാൾ പിടിവാശിയാണ് അവൾക്ക് ..പക്ഷെ തലപോയാലും അത് സമ്മതിച്ചു തരില്ല !
“ഡാ ..അപ്പൊ ഫുഡിന്റെ കാര്യം ?’
മഞ്ജുസ് ബെഡിൽ നിന്നിറങ്ങി എന്തോ ഓർത്തെന്ന പോലെ എന്നെ നോക്കി .
“പുറത്തു പോകാം .”
ഞാൻ പതിയെ പറഞ്ഞു .
“മ്മ്…പിന്നെ കവി നമുക്കിന്നു വൈകീട്ട് അമ്പലത്തിൽ പോണം…നാളെ അമ്മേടെ പിറന്നാളാ ”
മഞ്ജു ആവേശത്തോടെ പറഞ്ഞു .
“അതിനു അമ്മേടെ പിറന്നാള്‍ ഓണത്തിന്റെ ടൈമിൽ അല്ലെ ”
ഞാൻ എന്റെ അമ്മയുടെ കാര്യം ഓർത്തെന്നോണം പെട്ടെന്ന് പറഞ്ഞു . അത് കേട്ടപ്പോൾ അവളെന്നെ തറപ്പിച്ചൊന്നു നോക്കി !
“നിനക്ക് മാത്രേ അമ്മ ഉള്ളോ ?”
അവൾ മുടിയിഴ തോളിലൂടെ മുൻപിലേക്കിട്ടു പല്ലിറുമ്മിക്കൊണ്ട് ചോദിച്ചു . അപ്പോഴാണ് അവളുടെ അമ്മയുടെ കാര്യം ആണ് മഞ്ജു ഉദ്ദേശിച്ചതെന്ന് എനിക്ക് കത്തിയത് . എന്റെ അമ്മയെയും അവൾ അമ്മ എന്ന് വിളിക്കുന്നതുകൊണ്ട് സത്യത്തിൽ ഞാനാകെ കൺഫ്യൂഷൻ ആയിപോയതാണ് !