കുളിയൊക്കെ കഴിഞ്ഞു ചുരിദാർ എടുത്തിട്ടു മഞ്ജുസ് ആദ്യം റെഡി ആയി . പിന്നാലെ ഞാനും . അങ്ങനെ അഞ്ചര മണിക്ക് ഞങ്ങൾ മരുതമലൈ മുരുഗൻ ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു . ടൗണിൽ നിന്നും അരമണിക്കൂറിലേറെ സമയമെടുക്കും അങ്ങോട്ടെത്താൻ. ട്രാഫിക് രൂക്ഷം ആണെങ്കിൽ അതിൽ കൂടുതൽ എടുക്കും !
മഞ്ജുസിന്റെ പുതിയ കാറിൽ ആണ് ഞങ്ങൾ പോയത് . അവൾ തന്നെ ആയിരുന്നു ഡ്രൈവർ . എന്നോട് വണ്ടി എടുക്കാൻ പറഞ്ഞെങ്കിലും ഞാൻ ഒഴിഞ്ഞു മാറി ആദ്യമേ സൈഡ് സീറ്റിലോട്ടുകേറി ഇരുന്നു . പിന്നെ അമ്പലത്തിലേക്ക് പോകുവല്ലേ എന്നോർത്ത് കക്ഷി ദേഷ്യപ്പെടാൻ നിന്നില്ല. ഒന്നും മിണ്ടാതെ കേറി വണ്ടിയെടുത്തു .
മിണ്ടിയും പറഞ്ഞും ഒകെ ഞങ്ങൾ അരമണിക്കൂറിനുള്ളിൽ അവിടെയെത്തി . ദർശനം നടത്തി മഞ്ജുസിന്റെ അമ്മയുടെയും അച്ഛന്റേയും പേരിൽ വഴിപാടുകളും ശീട്ടാക്കി അധികം വൈകാതെ ഞങ്ങൾ തിരിച്ചിറങ്ങി . സന്ധ്യ ആയതോടെ നേരിയ കുളിർ കാറ്റും അവിടെ പടർന്നു തുടങ്ങി . വലിയ തിരക്കില്ലെങ്കിലും അത്യാവശ്യം ആളുകൾ ക്ഷേത്രത്തിലുണ്ട് , വിളക്കുകളുടെ തെളിച്ചവും ഭക്തിഗാനവുമൊക്കെ ആയി നല്ലൊരു ആംബിയൻസ് ആയിരുന്നവിടെ ! കണ്ട ചന്ദനവും കുറിയുമൊക്കെ മഞ്ജുസ് നെറ്റിയിലുംകഴുത്തിലുമൊക്കെ വാരി പൂശി . ഇതിലൊന്നും വലിയ വിശ്വാസം ഇല്ലെങ്കിലും എല്ലാം ടെസ്റ്റ് ചെയ്തു നോക്കുന്നത് കക്ഷിയുടെ സ്വഭാവം ആണ് .
അത് കഴിഞ്ഞു നേരെ ടൗണിൽ ഒരു കറക്കം.പിന്നെ ബ്രുക് ഫീൽഡ് മാളിൽ കയറി മഞ്ജുസിനൊപ്പം ചില്ലറ ഷോപ്പിംഗ് .സിനിമയ്ക്കു കയറാം എന്ന് വിചാരിച്ചെങ്കിലും ഞങ്ങൾ എത്തും മുൻപേ ഷോ ടൈം സ്റ്റാർട്ട് ആയി . അതുകൊണ്ട് ഫിലിം കാണാതെ ഷോപ്പിംഗ് മാത്രം നടത്തി തിരിച്ചു . പോകും വഴി രാത്രിക്കുള്ള ഫുഡ് ഉം പാർസൽ ആയി വാങ്ങി .
അങ്ങനെ ഒൻപതു മണി ഒകെ ആയപ്പോൾ ഞങ്ങൾ തിരിച്ചു ഗസ്റ്റ് ഹൌസിൽ തന്നെയെത്തി .കവറുകളൊക്കെ എടുത്തു പിടിച്ചു ഞാൻ മുൻപേ ഇറങ്ങി . പിന്നാലെ ചാവിയും കറക്കി മഞ്ജുവും ! അവളുടെ വേലക്കാരൻ ആണോ ഞാൻ എന്ന സംശയം സ്വാഭാവികമായും ആ കാഴ്ച ആരെങ്കിലും കാണുന്നുണ്ടെങ്കിൽ തോന്നും !
എല്ലാം റൂമിൽ ഒരു മൂലക്കായി നിക്ഷേപിച്ചു ഞാൻ ഷർട്ട് അഴിച്ചു തുടങ്ങി . മഞ്ജുസ് വന്നയുടനെ ബെഡിലേക്കിരുന്നു കയ്യും കാലും ഒകെ ഒന്ന് വിടർത്തി .പിന്നെ എന്നെ ചെരിഞ്ഞൊന്നു നോക്കി ..
“നോക്കണ്ട ..പോയി കയ്യും കാലുമൊക്കെ കഴുകിയെച്ചു വാ . സിനിമയോ കണ്ടില്ല..അപ്പൊ സ്വല്പം എന്റർടൈൻമെന്റ് ഒക്കെ വേണ്ടേ ..”
ഞാൻ വഷളൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു .
“ഉവ്വ ഉവ്വ..കാറിൽ ഒന്നും മിണ്ടാതെ ഇരുന്നപ്പോഴേ എനിക്ക് തോന്നി ..വന്നാലുടൻ ചാർജ് ആവുമെന്ന് ”
മഞ്ജുസ് എന്റെ സ്വഭാവമോർത്തു ചിരിയോടെ പറഞ്ഞു .
“ആഹ്..അപ്പൊ കാര്യങ്ങളൊക്കെ മിസ്സിന് തന്നെ അറിയാലോ .എന്ന എളുപ്പം ചെല്ല്”