തിരികെ രണ്ടാമത് വന്നപ്പോഴും മഞ്ജു സുഖമായി ഉറങ്ങുകയാണ് ..പൊസിഷൻ ഒന്ന് ചേഞ്ച് ആയിട്ടുണ്ടെന്നു മാത്രം ..ഇപ്പൊ മലർന്നിട്ടാണ് കിടത്തം !ഞാൻ കതകു തുറന്നു അകത്ത് കേറിയതും കാണുന്നത് ആ കാഴ്ചയാണ് !
“മഞ്ജുസേ ”
അവളുടെ കിടത്തം കണ്ടു ഞാൻ സ്വല്പം ഉറക്കെ തന്നെ വിളിച്ചു പറഞ്ഞു . അതോടെ ഒരു ഞെട്ടലോടെ അവൾ ചാടിപിടഞ്ഞു എഴുനേറ്റു ..എന്തോ പകൽ സ്വപനം കണ്ടു കിടന്നിരുന്ന അവൾ ഞാൻ വിളിച്ചതും കിതച്ചുകൊണ്ട് എന്നെ നോക്കി .
“ഹോ ..പേടിപ്പിച്ചല്ലോ പന്നി..”
അവൾ ഇടം കൈ മാറിൽ വെച്ചു കൊണ്ട് പറഞ്ഞു . പിന്നെ എന്നിൽ നിന്നുള്ള നോട്ടം മാറ്റാതെ വലതു കൈത്തലം കൊണ്ട് മുഖമൊന്നു തുടച്ചു .
ഉറങ്ങിയ ക്ഷീണം ഉണ്ട് അവളുടെ മുഖത്ത് !
“പിന്നെ ..കുറെ നേരം ആയി ഇത്..നീ എന്ത് ഭാവിച്ചാ ”
അവളുടെ ചമ്രം പടിഞ്ഞുള്ള ഇരുത്തവും ദേഷ്യവും കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു .
“ശേ..നല്ല ഉറക്കം ആയിരുന്നു..ഒകെ കളഞ്ഞു.കൂട്ടത്തിൽ ആ സ്വപ്നവും ഫുൾ ആക്കാൻ പറ്റിയില്ല..”
മഞ്ജുസ് നിരാശയോടെ പറഞ്ഞു മുടിയഴിച്ചു വിടർത്തി .
“ആഹാ..ഈ പകല് കിടന്നിട്ടു നീ സ്വപ്നവും കണ്ടോ ?”
ഞൻ ഷർട്ടിന്റെ ബട്ടൻസ് അഴിക്കുന്നതിനിടെ അവളോടായി ചോദിച്ചു .
“ആഹ്…ഒരെണ്ണം കണ്ടു..പക്ഷെ എന്റെ കഷ്ടകാലത്തിനു അതിലും നീയുണ്ട്..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“ആഹാ എന്ത് സ്വപ്നം ആണ് കണ്ടത്..?”
ഞാൻ സംശയത്തോടെ ചോദിച്ചു..
“എന്തൊക്കെയോ കണ്ടു..നമുക്ക് പിള്ളേരൊക്കെ ആയിട്ടുണ്ട് മോനെ ..പക്ഷെ ഒരു ബന്ധം ഇല്ലാത്ത കാര്യങ്ങളാ മൊത്തം..”
മഞ്ജുസ് അത്ഭുതത്തോടെ പറഞ്ഞു .
“ആഹ്..അതെന്തേലും ആവട്ടെ ..പിള്ളേര് ആണോ പെണ്ണോ ?’
ഞാൻ കള്ളചിരിയോടെ ചോദിച്ചു .
“ഒരാണും ഒരു പെണ്ണും ”
മഞ്ജുസ് നാണത്തോടെ പറഞ്ഞു ചിരിച്ചു..
“ശേ ..അത് തീരെ കുറഞ്ഞു പോയി..ഒരഞ്ചെണ്ണം എങ്കിലും വേണ്ടിയിരുന്നു ”
ഞാൻ ഷർട്ട് ഊരി കളഞ്ഞു ചെസ്റ്റ് ഒന്ന് പെടപ്പിച്ചു അവളെ കാണിച്ചുകൊണ്ട് പറഞ്ഞു .
“പോടാ..ഇതെന്താ മെഷിൻ വല്ലതും ആണോ…അഞ്ചെണ്ണമേ !ഈശ്വരാ എന്റെ പരിപ്പിളകും”