ഹോസ്പിറ്റലിലെത്തി ഏടത്തിയുടെ മുറിയിലേക്ക് കടക്കുമ്പോൾ കേട്ടു ഏടത്തിയുടെ ശബ്ധം…
” എന്താ ഉണ്ടായതെന്നു പറ മോളെ. “
ഞാൻ മുറിയിലേക്ക് കയറുമ്പോൾ അമ്മയോട് ചേർന്നു നിൽക്കുന്ന ദേവുവിനെ കണ്ടു. അവൾക്കു കരച്ചിലടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…
“:എടാ .. നീ അവളോട് എന്താ പറഞ്ഞെ…. “
ഏടത്തിയുടെ ചോദ്യത്തിന് ഉത്തരം പറയാനാവാതെ ഞാൻ തല കുനിച്ചു നിന്നതേ ഒള്ളൂ..
” ഈ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കൻ അവൾ നിന്നോട് എന്ത് പാപം ചെയ്‌തേടാ….. “
എന്റെ മൗനം അവർക്കൊരു കുറ്റ സമ്മതമായിരുന്നു.. എല്ല പഴിയും ഞാൻ സ്വയം ഏറ്റെടുത്തു.. ഇല്ലെങ്കിൽ എല്ലാം അവരറിയുമ്പോൾ ചിലപ്പോൾ പ്രശ്നമാകുമെന്നെനിക്കു തോന്നി…..
### ……. ##…..##……####……..###…….
വീട്ടിലെത്തിയിട്ടും മനസ്സിനൊരു സമാധാനവും ഉണ്ടായിരുന്നില്ല. ദേവുവിന്റെ കരഞ്ഞു കലങ്ങിയ ആ മുഖം വീട്ടിലെ എല്ലാവരുടെയും മുഖത്തു വിഷാദം കലർത്തിയതായി എനിക്ക് തോന്നി.. ദേവു ആ വീട്ടിലെ ഓവ്വോരുത്തരുടേയും മനസ്സിൽ സ്ഥാനം പിടിച്ചു എന്നതിന് ഒരു തെളിവായിരുന്നു ആ സന്തോഷ ദിനത്തിലെയും എല്ലാവരുടെയും മുഖം …. എല്ലാവരുടെയും മുന്നിൽ അന്ന് ഞാനൊരു പാപം ചെയ്ത വ്യക്തിയായിരുന്നു.. പക്ഷെ എന്റെ മനസ്സിൽ അപ്പോൾ അവൾ മാത്രമായിരുന്നു. ദേവു.. എന്തായിരിക്കും ഇപ്പോൾ അവളുടെ അവസ്ഥ. കരയുക ആയിരിക്കുമോ.. ?
അവളോടെന്തെങ്കിലും ഒരു ആശ്വാസവാക്കു പറഞ്ഞില്ല എങ്കിൽ എനിക്ക് സമാധാനം ഉണ്ടാവില്ലെന്ന് തോന്നിയപ്പോൾ ഞാൻ പതിയെ അമ്മയുടെ മുറിയിലേക്ക് കയറി.. ദേവു മാത്രമേ മുറിലുണ്ടായിരുന്നുള്ളു.. അന്ന് ഏടത്തിക് വയ്യാത്തത് കൊണ്ട് അമ്മ ആയിരുന്നു അടുക്കള ഭരണം മുഴുവൻ…. മുറിയിലേക്ക് കയറി ചെല്ലുമ്പോളും എന്തോക്കേയോ ആലോചിച്ചിരിക്ക ആയിരുന്നു ദേവു. കരഞ്ഞു കലങ്ങിയ കണ്ണുകൾ അപ്പോളും നിറഞ്ഞു തുളുമ്പാൻ വെമ്പുന്ന പോലെ..
” എഡോ… “
എന്റെ വിളി കേട്ടു എന്ന മട്ടിൽ എന്നേ ഒന്ന് തലയുയർത്തി നോക്കുക മാത്രം ചെയ്തു അവൾ…
” അയാൾ പറഞ്ഞത് ശരി ആയിരിക്കും അല്ലെ നന്ദുവേട്ടാ….. “
അതേ ഇരുപ്പിൽ അവളെന്നോട് ചോദിച്ചു….