മുഖത്തേക്ക് കൂടി നോക്കാൻ മുതിർന്നില്ല.
ഓർഡർ കൊടുത്തു അല്പസമയം ഞാൻ അവളെ തന്നെ നോക്കി ഇരുന്നു . പ്രണയവും പ്രണയിക്കപ്പെടുന്നവളും എന്നും വാക്കുകൾ കൊണ്ടുള്ള വർണകൾക്കും അപുറം ആണ് . .. അത് വിവരിക്കാൻ എത്ര വാക്കുകൾ കൂട്ടിവച്ചാലും മതിയാവില്ലെന്നു ചിലപ്പോളൊക്കെ തോന്നിപോകും…. അവളെന്നെ ഒന്ന് ശ്രദ്ധിക്കുന്നത് കൂടി ഉണ്ടായിരുന്നില്ല. മനപ്പൂർവം എന്നപോലെ….
ഇടക്കെപ്പോളോ എന്നിലൂടെ ഒന്ന് കണ്ണു പായിച്ച അവൾ കാണുന്നത് അവളെ തന്നെ നോക്കി ഇരിക്കുന്ന എന്നേ ആണ്…
” എന്താ? “
” ആ താലി എവിടെ ? “
കഴുത്തിലണിഞ്ഞവളെന്നും സൂക്ഷിച്ച താലി ഇന്നവളിൽ കാണാതിരുന്നത് ഞാൻ എപ്പോളോ ശ്രദ്ധിച്ചിരുന്നു.
” അതോ….. അത് ഞാൻ അഴിച്ചു വച്ചു.. ഇനിയും അത് ഇട്ടുകൊണ്ട് നടക്കുന്നതിൽ അർത്ഥമില്ലല്ലോ… “
അവൾ മുഖത്തേക്ക് നോക്കാതെ പറഞ്ഞു തീർത്തു.. അവളുടെ വാക്കിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെയൊരു തോന്നൽ എനിക്ക് അനുഭവപ്പെട്ടു…
” നന്ദുവേട്ടൻ ആ ഫോട്ടോ എന്ത് ചെയ്തു ?
” നശിപ്പിച്ചിട്ടില്ല. . “
” അത് കളഞ്ഞേക്കു….. ഇനി അതിന്റെയും ആവശ്യമില്ലല്ലോ.. “
ഒരു ഭാവങ്ങളുമില്ലതേ ദേവു അത്കൂടി പറഞ്ഞപ്പോൾ എനിക്ക് ഇതോടു കൂടി എല്ലാം അവസാനിച്ചതായി തോന്നി.. അവൾ പറഞ്ഞതത്രയും ഉള്ളിൽ തട്ടി പറഞ്ഞതാവരുതേ എന്ന് ഞാൻ മനസിൽ പ്രാർഥിച്ചു….
” താൻ ഹാപ്പി ആണോ ? “
ചായ ഊതി കുടിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞത് മനസിലാകാത്ത പോലെ അവളെന്നേ ഒന്ന് നോക്കി..
മ്മ്….. ” അതെ എന്നായർത്ഥത്തിലൊരു മൂളൽ മാത്രം മറുപടിയായി തന്നു അവൾ ചായ ഊതി കുടിക്കാൻ തുടങ്ങി.
ഇഷ്ടമാണെന്നുള്ള അവളുടെയൊരൊറ്റ വാക്കിൽ എന്റെ സന്തോഷമെല്ലാം പിഴിഞ്ഞെടുത്തിട്ടിന്നവൾ പറയുന്നു അവൾ സന്ദോഷവതി ആണെന്ന്….
” എനിക്കറിയില്ല നന്ദുവേട്ടാ .. നിങ്ങളുടെ അമ്മയും ചേച്ചിയും എന്നേ എന്തിനാണിത്ര അധികവും സ്നേഹിക്കുന്നതെന്നു… എല്ലാം അറിഞ്ഞിട്ടും എന്നേ കൈ വിടാത്ത അവർക്ക് ഞാൻ എന്താ തിരികെ കൊടുക്കുക? എന്റെ കയ്യിൽ ഒന്നുമില്ലല്ലോ…