” അതൊക്കെ ശെരി തന്നെ. പക്ഷെ…. “
” എന്താ നീ ഇപ്പൊ എന്ത് ഉദ്ദേശിക്കുന്നത്. എനിക്ക് മനസിലാകുന്നില്ല… അവളെ നിനക്കു ഇഷ്ടമാണെന്നോ അല്ലെന്നോ? “
” ഞാൻ അവളുടെ അടുത്തു ചെന്നു പറയാൻ പോകുവാ…. “
” എന്ത്? “
ഹരിക്കു ആകാംഷ ഏറി വരുന്നത് ഞാൻ അറിഞ്ഞു..
” അച്ഛൻ വന്നാലും കൂടെ പോകേണ്ടാ എന്ന്…. “
” പൊളിച്ചു അളിയാ… .. “
സന്തോഷം കൊണ്ടാകാം അവനതു പറഞ്ഞപ്പോൾ അല്പം ശബ്ദം ഉയർന്നു പോയി.. അവന്റെ ശബ്ദം ക്ലാസ്സിൽ മുഴങ്ങി കൊണ്ടിരുന്നു…..
സ്മിത മിസ്സിന്റെ അലർച്ച കേട്ട് ക്ലാസ്സിൽ നിന്നിറങ്ങി പോരുമ്പോൾ ഹരിയുടെ മുഖത് എന്നേക്കാൾ സന്തോഷം പ്രകടമായിരുന്നു. അത് കൂട്ടുകാരന് നല്ലൊരു ജീവിതം കിട്ടുന്നു എന്നോർത്തിട്ടാണോ അതോ ഞാനും പെട്ടു എന്ന സന്തോഷത്തിൽ ആണോ എന്ന് എനിക്ക് മനസിലായില്ല…
“:എടാ.. കോപ്പേ.. എനിക്കപ്പോഴേ സംശയം ഉണ്ടായിരുന്നു നിനക്കു അവളെ ഇഷ്ടം ആണെന്ന്..
ഒരുമിച്ചു കാറിനു കോളേജിൽ വരുന്നു…
ഒരുമിച്ചു പൊള്ളാച്ചിക്കു പോകുന്നു… എന്തൊക്കെ ആയിരുന്നു .. പിന്നെ പിന്നെ എന്ത് പറഞ്ഞാലും നിനക്കു അവളുടെ കാര്യമേ പറയാനുള്ളു എന്നാകുന്നു .. എല്ലാം കഴിഞ്ഞു ഇന്നലത്തെ നിന്റെ ആ പ്രകടനം കൂടി ആയപ്പോൾ ഞാൻ ഉറപ്പിച്ചത.. പിന്നെ രാവിലെ വെറുതെ ഒന്ന് ചൂണ്ട ഇട്ടു നോക്കിയതാ.. അതിൽ നീ കറക്റ്റ് ആയിട്ട് കൊത്തി….. “
അവസാനം എന്റെ ഉള്ളിലെവിടെയോ ഉണ്ടായിരുന്ന ദേവുവിനോടുള്ള ഇഷ്ടം ഒരു പ്രണയമായി രൂപപ്പെടുത്തി ഹരി എന്നേ വീണ്ടും ഒരു കാമുകനാക്കി…
പിടിക്കപ്പെട്ടവന്റെ ജ്യാളിതയോടെ ഞാൻ അവന്റെ മുന്നിൽ തല താഴ്ത്തി നിന്നു..
” ഞാൻ ഇതെങ്ങനെ ആടാ അവളുടെ അടുത്ത് പോയി അവതരിപ്പിക്കുന്നത്? പോയി പറഞ്ഞു കഴിഞ്ഞൽ അവളെന്തു കരുതുമെന്നൊരു പേടി.. “
” എന്ത് കരുതാൻ. നീ എന്തിനാ പേടിക്കുന്നത് വേറെ ആരും അല്ലല്ലോ അവള് നിന്റെ ഭാര്യ അല്ലെ… ധൈര്യം ആയിട്ട് പോയി പറ…. “
###. #……. ####
ഹരി നൽകിയ ആവശ്യമില്ലാത്ത ധൈര്യവും സംഭരിച്ചാണ് ഞാൻ വീടിനുള്ളിലേക്ക് ചെന്ന് കയറിയത് ..