ഇരുട്ട് [വാസുകി]

Posted by

അയാൾ പറഞ്ഞത് പൂർണമായി മനസ്സിലാകാത്ത പോലെ അവൾ അയാളോട് ചോദിച്ചു..

‘3 ദിവസം മുന്നേ വന്ന കൊലപാതകി എങ്ങനെ കൊല നടത്തും….’

‘മെഹറുന്നിസ… അയാളുടെ മരണ കാരണം cerebral Hemarage മൂലമാണ്… അതായത് ഏതെങ്കിലും കെമിക്കൽസ് അയാളുടെ ഉള്ളിൽ എത്തിയിരിക്കുന്നു അതും വായുവിന്റെ രൂപത്തിൽ….’

‘വായുവിന്റെ രൂപമോ…..അത് ഇക്കാക്ക് എങ്ങനെ……’

മറുപടി ആയി അയാൾ ഒന്ന് പുഞ്ചിരിച്ചു..

‘ഈ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ അയാളുടെ ശരീരത്തിൽ മരണത്തിന്റെ കാരണമായി വിഷമോ വിഷ വാതകമോ ഒന്നും മെൻഷൻ ചെയ്തിട്ട് ഇല്ല… അത്ര മൈൽഡ് ഡോസിൽ കെമിക്കൽ ഉള്ളിൽ ചെന്നാൽ പ്രായോഗികമായ പരിശോധനയിൽ പെട്ടന്ന് അത് കണ്ടെത്താനും കഴിയില്ല….’

‘എങ്കിൽ ഇത് എല്ലാം അയാളിൽ എങ്ങനെ എത്തും….’

മെഹറുന്നിസ അല്പം ആലോചിച്ചിട്ട് ചോതിച്ചു….

‘പല വഴികൾ ഉണ്ട്… പെർഫ്യൂം പോലെ ഉള്ള വസ്തുക്കളിൽ മൈൽഡ് ഡോസ് കൊടുത്തുകഴിഞ്ഞാൽ ഒരിക്കലും കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല…. അതുപോലെ തന്നെ മറ്റൊരു വഴി ഉണ്ട്……’

അയാളുടെ സംസാരം അവളിൽ ആവേശം കൊള്ളിച്ചു….

‘കൊതുക് തിരി……’

‘കൊതുക് തിരിയോ……’

അത്ഭുതവും സംശയവും അവളിൽ ഒരുപോലെ മിന്നി മാഞ്ഞു….

‘അതെ അമിതമായ കൊതുക് ശല്യം ഉണ്ടെങ്കിൽ അയാൾ തീർച്ചയായും ഒരു കൊതുക് തിരി ഉപയോഗിക്കുന്നുണ്ടാകാം…. അതിൽ വിഷം കലർന്നാൽ എന്നും കത്തിച്ചു വെയ്ക്കുന്ന കുറച്ചു സമയം ആ വിഷം അയാൾ ശ്വസിച്ചിരിക്കും….. അങ്ങനെ പതിയെ പതിയെ BP ഷൂട്ട്‌ ചെയ്യും… ബ്ലഡ്‌ വെസ്സൽസ് പൊട്ടും… അങ്ങനെ മരണം…….’

‘ഇക്ക നിങ്ങൾ കൊള്ളാം കേട്ടോ… ഒരു തുരുമ്പ് പോലുമില്ലാത്ത കേസിൽ നിങ്ങൾ ഇത്രയും കണ്ടുപിടിച്ചില്ലേ….. പക്ഷെ ഇക്കാ… ‘

അയാൾ ഭാര്യയെ നോക്കി….

അവൾ അയാളോടായി അടുത്ത ചോദ്യം….

Leave a Reply

Your email address will not be published. Required fields are marked *