ഗർഭിണിയായ അവള സ്കാനിങ്ങിനു കൊണ്ട് പോകുമ്പോൾ എൻറെ നെഞ്ചിൽ തൃശൂർ പൂരം . സ്കാനിഗ് റിപ്പോർട്ട് നോക്കിയ ഡോക്ടർ എന്നെ നോക്കിയ നോട്ടം ഹോ!
ആദ്യം എന്നെ പിന്നെ അവളെ ..പിന്നേം എന്നെ പിന്നെ അവളെ .. ഇങ്ങേർക്കെന്താ വട്ടാണോ? ഇത്രേം നോക്കാൻ എന്തിരിക്കുന്നു കാര്യം പറഞ്ഞുകൂടെ? ഞാൻ മനസ്സിൽ പിറുപിറുത്തു
” അഡ്മിറ്റ് ആയിക്കോ ഇന്ന് തന്നെ”
” കുഴപ്പം വല്ലോമുണ്ടോ ഡോക്ടറെ ? ഞാൻ പതിയെ ചോദിച്ചു”
” ഇതിൽ കൂടുതൽ എന്ന കുഴപ്പം വരാനാ? നിങ്ങളുടെ ഭാര്യയുടെ വയറ്റിൽ നാല് കുഞ്ഞുങ്ങളുണ്ട്. ഈ ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായാണ് നാലു കുട്ടികൾ ഒറ്റ പ്രസവത്തിലൂടെ “
ഇത്രയും പറഞ്ഞു കഴിഞ്ഞതിനു ശേഷം ഡോക്ടർ ബഹുമാനത്തോടെ എന്നെ ഒരു നോട്ടം ബഹിരാകാശത്തു റോക്കറ്റ് വിട്ട ശാസ്ത്രജ്ഞന്മാരെ . നമ്മൾ നോക്കിയില്ലേ? അതുപോലെ .
‘ഞാൻ അവളെ ഒന്ന് നോക്കി അവൾ ഇപ്പൊ . തുള്ളിച്ചാടിയേക്കുമെന്നു എനിക്ക് തോന്നി’
” എന്നാലും എന്റെ കർത്താവെ 1000 മെഴുകുതിരിക്ക് നാലെണ്ണം ഓണം ആണ് കണക്കെന്നു അറിഞ്ഞിരുന്നെങ്കിൽ ഞാൻ 500 എണ്ണമേ പറയുള്ളാരുന്നു”
“എനിക്ക് അറിഞ്ഞു കൂടായിരുന്നെങ്കിലും . നീ അത് നോക്കും കണ്ടും ചെയ്തു കൂടായിരുന്നോ?.
പക്ഷേ മെഴുകുതിരി കത്തിക്കുമ്പോൾ എനിക്ക് സന്തോഷം ഒക്കെ ഉണ്ടായിരുന്നു കേട്ടോ ” ഒരു കേടും കൂടാതെ ദൈവം എനിക്ക് രണ്ട് ആൺ കുഞ്ഞിനേയും രണ്ട് പെൺകുഞ്ഞിനെയും തന്നു…
“ഇനി എന്റെ ഈ ഭാര്യയെ ആർക്കും തോൽപ്പിക്കാൻ പറ്റില്ലല്ലോ…..
“ശുഭം”!