“ങേ”
അവളുടെ പ്രഖ്യാപനം കേട്ട് ഞാൻ ഞെട്ടി
“എടി ഇതിനു മത്സരം വെയ്ക്കലേ.. ഇതിപ്പോ വേണമെന്ന് പറഞ്ഞാൽ സൂപ്പർ മാർക്കറ്റിൽ പോയി മേടിക്കാൻ പറ്റുന്ന കാര്യമല്ല”
ഞാൻ തൊഴുതു
” അതു കൊണ്ടല്ലേ നിങ്ങളോട് പറഞ്ഞത് ഞാൻ ബയോളജിയിൽ പഠിച്ചിട്ടുണ്ട് ഇരട്ട കുട്ടികൾ ഉണ്ടാകാൻ അച്ചന്റെ എന്തോ ഒരു.. സംഭവമാണ് എന്ന്.. ‘എന്താ അതിൻറെ പേര്?
അവൾ തല ചൊറിയുന്നു ” ഞാൻ ചുറ്റും നോക്കി ഇവളിനി എന്ത് വിളിച്ച് പറയുമോ എന്തോ? “മിണ്ടരുത്! വല്ലോരും കേൾക്കും ..
” ഹോ” ദൈവമേ ബുദ്ധിയില്ലത്ത സാധനം… എടി അത് ഇരട്ട കുട്ടികൾ മാത്രം അല്ല ഏതു കുട്ടിയുണ്ടാകണെമെങ്കിലും മിനിമം അതിന് ഒരു അച്ഛൻ വേണം”
“അങ്ങനെ അല്ലന്നേ, ബയോളജിയിൽ പറയുന്നുണ്ട്.. പെൺകുഞ്ഞുണ്ടാകാനും ഇരട്ട കുട്ടികൾ ഉണ്ടാകാനും. ഒക്കെ കാരണം അപ്പന്റെ .. എന്തോ ഒരു.. “ശ്ശോ”. ആ പേര് ഞാൻ മറന്നുപോയി”
” നന്നായി .. നീ ബയോളജി ഒക്കെ പഠിച്ചിട്ടുള്ളവളാണെന്നു . അറിഞ്ഞിരുന്നെങ്കിൽ ഞാൻ കേട്ടുകേലാരുന്നു”
” ദേ മനുഷ്യ ഇരട്ട കുട്ടികൾ അല്ലെങ്കിൽ ഞാൻ അബോർട്ട് ചെയ്യും”
“ങേ”?
“നിങ്ങൾ അതിനു വല്ല വഴിയുണ്ടോന്ന് നോക്ക്. വല്ല മരുന്നോ മറ്റോ കാണില്ലേ? സിനിമ നടൻ അജു വര്ഗീസിനെ കണ്ടില്ലേ” രണ്ടു തവണയും ഇരട്ട കുട്ടികളാണ്… അങ്ങനെയാ ആണുങ്ങള് …”
“എടാ അജുവര്ഗീസേ..@#*#@ നീ കാരണം പാവം ആണുങ്ങൾ വിഷമിക്കുന്നത് അറിയുന്നുണ്ടോ?
അവൾ കാണാതെ പിറുപിറുത്തു!
എന്തായാലും ഇവൾ +2 കൊണ്ട് പഠിത്തം നിർത്തിയത് നന്നായി. അവളുടെ ഒലക്ക മേലെ ബയോളജി.
ഞാൻ പലരോടും ചോദിച്ചു നോ ഐഡിയ… പാരമ്പര്യത്തിൽ ഉണ്ടെങ്കിൽ ചിലപ്പോൾ ചാൻസ് ഉണ്ട്… അതുമില്ല
ഒടുവിൽ രണ്ടും കൽപ്പിച്ച് ഞാൻ കർത്താവിനെ വിളിച്ചു.
“എൻ കർത്താവേ ഇരട്ട കുട്ടികൾ ആണെങ്കിൽ . 1000 മെഴുകുതിരി കത്തിച്ചേക്കാമെ… എന്റെ ഒപ്പം നിൽക്കണേ പ്ലീസ്.”