“അമ്മയോട് ചോദിക്ക്..അമ്മയുടെ കയ്യിൽ സാലറി കിട്ടിയ ക്യാഷ് ഉണ്ട് ചെല്ല്”
“ശ്ശോ”
ഈ മനുഷ്യന് കാശിന്റെ കാര്യമേയുള്ളോ
” അച്ചായാ അമ്മയോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് .. കാശിന്റെ കാര്യമല്ല.
“കാശ് അല്ലെ? എന്ന നീ ധൈര്യമായി ചോദിച്ചോ എന്നെ കൊണ്ട് പറ്റുന്നതാണെങ്കിൽ നടത്തി തരും
” അച്ചായനെ കൊണ്ടേ പറ്റുള്ളു.”
“ശ്ശോ…ആണോ? അതെന്നാടി?
ഞാൻ ഒന്ന് പൊങ്ങി.
അല്ലെങ്കിലും ഭാര്യമാർ എന്തെങ്കിലും കാര്യം സാധിക്കാൻ മാത്രം നമ്മളെ അങ്ങ് പൊക്കി ഹിമാലയത്തിൽ കൊണ്ടുവയ്ക്കും ..
“അതേ അച്ചായാ എന്റെ കൂട്ടുകാരി കാർത്തിക ഇല്ലേ? അന്ന് കല്യാണത്തിന് ഞാൻ പരിചയപ്പെടുത്തിയതോറ്മയില്ലേ?
“പിന്നെ. എനിക്ക് നിന്റെ കൂട്ടുകാരികളെ ഓർത്തിരിക്കലല്ലേ പണി?
“എന്നാലും കാർത്തിക എന്ന് പറയുമ്പോൾ ആ വെളുത്ത ‘ കഴുത്തിന് വലതു വശത്ത് മറുകുള്ള മെലിഞ്ഞ. ചുവന്ന സാരി ഉടുത്ത നീണ്ട മുടിയുള്ള പച്ച കുപ്പിവള ഒക്കെ ഇട്ട ആ പെണ്ണാന്നോ ?…
“ശരിക്കു അങ്ങോട്ട് ഓർക്കുന്നില്ല.”
” ഇതിൽ കൂടുതൽ എന്തോ ഓർക്കാനാ ‘ഹോ അവളുടെ മറുക് ഞാൻ പോലുമിതുവരെ കണ്ടിട്ടില്ല എവിടെ യെക്കയാ മനുഷ്യ നിങ്ങള് ആണുങ്ങൾ നോക്കുന്നേ?”
ഞാൻ ചമ്മിയ ഒരു ചിരി ചിരിച്ചു
” ഞാൻ ഒരു സുന്ദര്യ ആസ്വാദകനായത് എന്റെ കുറ്റമാണോടി”
“നിങ്ങള് ഞാൻ പറയുന്നത് ശ്രദ്ധിക്കു..
ഈ കർത്തികയും ഞാനും തമ്മിൽ സ്കൂൾ കാലം തൊട്ടെ ഒരു മത്സരം ഉണ്ട് കേട്ടോ …
“പക്ഷെ കല്യാണത്തിലും ഇപ്പൊ കുഞ്ഞുണ്ടായപ്പോളും അവൾ എന്നെ ഓവർ ടേക്കു ചെയ്തു… അവൾക്കു ഒരു കുട്ടിയുണ്ട്”
“ആണോ? കണ്ടാൽ പറയുകേല”
“എനിക്ക ഇരട്ട കുട്ടികൾ വേണം”