“ഓ എനിക്ക് വേണ്ടായേ ..ഇയാളൊറ്റക്ക് ഉണ്ടാക്കിക്കോ ..”
ഞാൻ സ്വല്പം പുച്ഛത്തോടെ പറഞ്ഞു റൂമിലേക്ക് നടന്നു . പിന്നെ ബ്രെഷും പേസ്റ്റും ടവ്വലുമൊക്കെ എടുത്തു ബാത്റൂമിനകത്തു കയറി . പത്തു പതിനഞ്ചു മിനിറ്റിനകം ഞാൻ എല്ലാം കഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ മഞ്ജു കട്ടിലിൽ മലർന്നു കിടപ്പാണ് .
വരുമ്പോൾ ഇട്ടിരുന്ന ചുരിദാറും പാന്റുമൊക്കെ അഴിച്ചു റൂമിൽ കിടന്നിരുന്ന ഒരു കസേരയിൽ ഇട്ടിട്ടുണ്ട് . എന്റെ ഒരു ചുവന്ന ടി-ഷർട്ടും കറുത്ത ഷോർട്സും ഇട്ടാണ് കിടത്തം . കഷ്ടിച്ച് അവളുടെ മുട്ടോളം നീളമുള്ള ഷോര്ട്സ് ! കാലുകൾ പിണച്ചു കെട്ടി മാറിന് മീതെ കൈകൾ പിണച്ചു കെട്ടി മൊബൈലും നോക്കി അവൾ കിടപ്പാണ് .
എന്നെ കണ്ടതും ചിരിയോടെ എഴുന്നേറ്റു ക്രാസിയിലേക്ക് ചാരി ഇരുന്നു . അവളുടെ ആ മുട്ടിനു താഴെയുള്ള കാൽ ഭാഗവും സ്വർണ കൊലുസു ചുമ്പിച്ചുരുമ്മിയ കണങ്കാലും എന്നെ മോഹിപ്പിക്കുന്നുണ്ട്.
അവളുടെ ഇരുത്തം നോക്കി ഞാൻ നനഞ്ഞ തല കൈ ഉയർത്തി ഒന്ന് ചികഞ്ഞു .
“നീ എന്തിനാ എന്റെ ഡ്രസ്സ് എടുത്തിട്ടേ?”
ഞാൻ കുളി കഴിഞ്ഞു ഇടാൻ വെച്ച ഡ്രസ്സ് രണ്ടും അവൾ എടുത്തു ഇട്ടതു കണ്ടു ഞാൻ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു .
“നിന്റെ ഇട്ടാൽ എന്താ ..ദേഹത്ത് കിടക്കില്ലേ ?”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ കൌണ്ടർ അടിച്ചു..
“ഞാൻ ഇടാൻ വെച്ച സാധനം എന്തിനാ നീ എടുത്തേ എന്ന ചോദിച്ചത്..”
അവളുടെ ചൊറിഞ്ഞ സംസാരം കണ്ടു ദേഷ്യം വന്ന ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു മുന്നോട്ടു നടന്നു .
“എടാ ചെക്കാ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ ..ഓഹ്..നിനക്ക് വേറെ ഇടാനില്ലാത്ത പോലെ ഉണ്ടല്ലോ ”
മഞ്ജുസ് മൊബൈൽ ബെഡ്‌ഡിലിട്ടു എന്നെ തുറിച്ചു നോക്കി .
“നീ തുണീം മണീം ഒന്നും ഇല്ലാതെയാണോ അവിടന്ന് പോന്നത്..?”
ഞാൻ സംശയത്തോടെ ചോദിച്ചു റൂമിലെ അലമാര തുറന്നു ഒരു ബെർമുഡ എടുത്തു .
“ആഹ്..ഡ്രസ്സ് ഒന്പനും എടുത്തില്ല..ജസ്റ്റ് ടു ഡെയ്‌സ് അല്ലെ..അത് നിന്റെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം”
അവൾ നിസാരമട്ടിൽ പറഞ്ഞു .
“അടിയിൽ ഇടുന്നതോ ? അതും എന്റെ മതിയോ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി..
“പോ പന്നി ..അത് വേറെ വാങ്ങണം ..ശേ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു ബെഡിൽ നിന്നും താഴേക്കിറങ്ങി .
അപ്പോഴേക്കും ബെർമുഡ ഇട്ടു ഞാൻ ടവൽ അരയിൽ നിന്നും അഴിച്ചുമാറ്റി . അത് അഴയിലിട്ടു ഞാൻ അവൾക്കു നേരെ തിരിഞ്ഞു .