അവൾ ഒഴുക്കൻ മട്ടിൽ മൂളി വീണ്ടും കഴിച്ചു .
“അല്ല എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ ?”
അവളുടെ വരവിന്റെ ഉദ്ദേശം അറിയാനായി ഞാൻ പയ്യെ ചോദിച്ചു .
“ഇഷ്ടമായില്ലേൽ ഞാൻ അങ്ങ് പൊയ്ക്കോളാം .”
എന്റെ ചോദ്യം ഇഷ്ട്ടമാകാഞ്ഞ മഞ്ജുസ് ശബ്ദം താഴ്ത്തി പറഞ്ഞു എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“ആഹ്..അതെന്തായാലും വേണ്ട..ഇത്രേം വരെ കഷ്ടപ്പെട്ട് ഡ്രൈവ് ചെയ്തു വന്നതല്ലേ..ഉച്ചക്കത്തെ ഫുഡ് കൂടെ കഴിച്ചു റസ്റ്റ് ഒകെ എടുത്തിട്ട് പതുക്കെ പോയ മതി , ഫുഡ് ആണല്ലോ നമ്മുടെ മെയിൻ ..”
ഞാൻ അവളെ കളിയാക്കാനായി പറഞ്ഞു എഴുനേറ്റു..
“പോടാ…”
ഞാൻ താങ്ങിയതാണെന്നു മനസിലായ അവൾ ചിരിയോടെ പറഞ്ഞു വേഗം കഴിക്കാൻ തുടങ്ങി . പിന്നെ കയ്യും വിരലുമൊക്കെ നക്കി ..
“ഏഹ്..വല്യ വൃത്തിക്കാരി ആണത്രേ ..ശവം..കണ്ട തന്നെ അറപ്പാവും”
അവളുടെ ഫുഡ് കഴിച്ചു കഴിഞ്ഞതിനു ശേഷമുള്ള കൈ നക്കുന്ന ഊമ്പിയ സ്വഭാവം കണ്ടു ഞാൻ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു .
“നീ എന്തിനാ പിന്നെ നോക്കുന്നെ..കണ്ണടച്ച് ഇരുന്നൂടെ ..”
എന്റെ നോട്ടം കണ്ടു അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു..പിന്നെ ഫ്ലാസ്കിൽ നിന്നും ചായ കപ്പിലേക്ക് പകർത്തി അത് കുറേശെ ആയി ഊതികുടിച്ചു .
“ഓഹ് ..ഇങ്ങനെ ഡയലോഗ് അടിക്കാൻ മാത്രം അറിയാം…”
ഞാൻ അവളുടെ ഊമ്പിയ സ്വഭാവം ഓർത്തു പറഞ്ഞു എഴുനേറ്റു . അതുകണ്ട മഞ്ജുസ് പയ്യെ ചിരിക്കുന്നുണ്ട്.
“പിന്നെ കാറിന്റെ കാര്യം പറഞ്ഞില്ല…അതേതാ വണ്ടി ?”
അവൾ വന്നു കയറിയ പുത്തൻ കാറിന്റെ ഡീറ്റെയിൽസ് അറിയാനായി ഞാൻ തിരക്കി .
“ദാറ്റ് ഈസ് മൈൻ ”
മഞ്ജുസ് എന്നെ ഒന്ന് നോക്കി കണ്ണിറുക്കി പയ്യെപ്പറഞ്ഞു . പുതിയ കാറൊക്കെ വാങ്ങി വിലസി നടക്കുവാണ്, അതിന്റെ ഒരു ജാഡയും ഉണ്ട് !
“ഏഹ് ..അതെപ്പോ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“രണ്ടു മൂന്നു ദിവസം ആയി..പക്ഷെ നിനക്ക് തരാൻ ഉദ്ദേശിച്ചിട്ടില്ല ”
എന്റെ ഉള്ളിലിരുപ്പ് വായിച്ചെന്നൊബ്നം മഞ്ജു ചിരിയോടെ പറഞ്ഞു .