ഞാൻ പയ്യെ പറഞ്ഞു.
“ആഹ്..തല്ക്കാലം നീ തിന്നണ്ട എന്നുവെച്ചോ ..”
അവളതും പറഞ്ഞു നേരെ അടുക്കളയിലോട്ടു കേറിപ്പോയെന്നു തോന്നിയപ്പോൾ ബാഗും കയ്യിൽ പിടിച്ചു നിന്ന ഞാൻ അകത്തേക്ക് കയറി .
ഷാൾ റൂമിലെ ബെഡിൽ ഊരിയിട്ടിട്ടുണ്ട് . എന്റെ ഊഹം തെറ്റിയില്ല..കക്ഷി നേരെ അടുക്കളയിലോട്ടാണ് പോയത് .ഞാൻ കോറിഡോറിലൂടെ നടന്നു കിച്ചണിൽ എത്തുമ്പോൾ മഞ്ജു അവിടെയിരുന്നു ടേബിളിനു മീതെയുള്ള പത്രങ്ങളൊക്കെ തുറന്നു നോക്കുവാണ്.
“ഇതേതാ പുറത്തുള്ള വണ്ടി ?”
ഞാൻ പുറത്തു കിടക്കുന്ന കാർ ഓർത്തുകൊണ്ട് ചോദിച്ചു..
“അറിഞ്ഞിട്ടിപ്പോ എന്തിനാ ”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു ടേബിളിലേക്കിരുന്നു . പിന്നെ കാസറോൾ തുറന്നു പവിഴം ഉണ്ടാക്കിവെച്ച ചപ്പാത്തിയും വെജിറ്റബിൾ കുറുമയും കുറേശെ എടുത്തു ഒരു പ്ളേറ്റിലേക്കു പകർത്തി . ആകെക്കൂടി അഞ്ചാറെണ്ണമേ കാണുള്ളൂ അതിൽ തന്നെ മൂന്നുനാലെണ്ണം മഞ്ജുസ് പ്ളേറ്റിലേക്കിട്ടു കഴിഞ്ഞു .
“എടി എടി..അത് മുഴുവൻ എടുക്കല്ലേ..ഞാൻ ഒന്നും കഴിച്ചിട്ടില്ല..”
അവളുടെ ആർത്തി കണ്ടു ഞാൻ ഒരു പിടച്ചിലോടെ പറഞ്ഞു , ടേബിളിനടുത്തേക്കു നീങ്ങി .
അതിനു മഞ്ജുസ് ഒന്നും മറുപടി പറയാതെ എന്നെ അടിമുടി ഒന്ന് നോക്കി . പിന്നെ പുച്ഛത്തോടെ ചപ്പാത്തി ഒരു കഷ്ണം പൊട്ടിച്ചു ചാറിൽ മുക്കി നക്കി !ഞാൻ ആ കാഴ്ച സ്വല്പം അരിശത്തോടെ നോക്കി നിന്നു .
“എന്തിനാ രാവിലെ തന്നെ ഇങ്ങോട്ടു കെട്ടി എടുത്തത് ?”
ഞാൻ അവളുടെ തീറ്റ കണ്ടു ദേഷ്യത്തോടെ ചോദിച്ചു .
“സൗകര്യം ഉണ്ടായിട്ടു…”
മഞ്ജുസ് പയ്യെ പറഞ്ഞു കുറച്ചു കറി കൂടെ എടുത്തൊഴിച്ചു ചപ്പാത്തി അതിൽ പൊട്ടിച്ചു നനച്ചു കഴിച്ചു .
“ദേ നിന്റെ ഈ ആർത്തിപ്പണ്ടാരം സ്വഭാവം കാണുമ്പോ മോന്തക്കൊരു കുത്തു തരാനാ തോന്നുന്നേ..”
ബാക്കിയുള്ള ചപ്പാത്തി ഞാൻ അവളുടെ അടുത്തൂന്നു നീക്കിവെച്ചു സ്വല്പം ഗൗരവത്തിൽ പറഞ്ഞു .
“ഹോ..എന്ത് സാധനം ആടാ നീ..ഞാൻ അവിടന്ന് നേരം വെളിച്ചം ആകുന്നതിനു മുൻപേ ഒന്നും കഴിക്കാതെ പോന്നതാ ..വിശന്നിട്ടു വയ്യ..അതോണ്ട് കഴിച്ചതാ..”
അവൾ ചപ്പാത്തി ചവക്കുന്നതിനിടെ തന്നെ പറഞ്ഞു തലയ്ക്കു കൈകൊടുത്തിരുന്നു.
“ഓ ഓഹ്..എന്തായാലും പതുക്കെ മുണുങ്ങിക്കൊ..ചങ്കിലിരുന്നു ചാവണ്ട ശവം..’
ഞാൻ പയ്യെ പറഞ്ഞു അവളുടെ നേരെ മുൻപിലായി ഓപ്പോസിറ്റ് സൈഡിൽ ഇരുന്നു .
“ഓഹ് ..”