“ആഹ് ഇപ്പൊ ഇച്ചിരി ഇളക്കം ഉണ്ട് എന്ന് തന്നെ വെച്ചോ ..കവി ഞാൻ സീരിയസ് ആണ് , തമാശ കള”
അവൾ കണ്ണുരുട്ടി എന്നെ പേടിപ്പിച്ചു .
“ഞാനും സീരിയസ് ആണ് ..പറ്റൂലെന്നു പറഞ്ഞാൽ പറ്റൂല ”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .
“ഓഹ്ഹ്…”
എന്റെ സംസാരം കേട്ട് അവൾ വിടർത്തിയിട്ട മുടി കൈകൊണ്ട് മാന്തി ദേഷ്യത്തോടെ മുരണ്ടു . ഞാനതു കണ്ടു ചിരിയോടെ അവളെ നോക്കി ..
“എന്ന അവിടെ ഇരുന്നോ..ഞാനും വരുമെന്ന് വിചാരിക്കണ്ട ..”
എന്റെ ചിരി കണ്ടു ദേഷ്യപ്പെട്ടു അവൾ തിടുക്കത്തിൽ ഫോൺ കട്ടാക്കി .
പാവം തോന്നിയെങ്കിലും ഞാൻ തിരിച്ചു വിളിക്കാൻ ഒന്നും നിന്നില്ല. അവൾക്കിപ്പോ ഒറ്റപെടലൊന്നും ഉണ്ടാകില്ല..അവിടെ അമ്മയുണ്ട് , അഞ്ജുവുണ്ട് സോ അത്ര പേടിക്കാൻ ഒന്നുമില്ല.ചെറിയ സൗന്ദര്യ പിണക്കം മാത്രേ കൂടിപ്പോയാൽ ഉണ്ടാവൂ !
അതൊക്കെ ആലോചിച്ചു ഞാൻ അന്നേ ദിവസം നേരത്തെ കിടന്നു . പിറ്റേന്നാണ് മഞ്ജുസിന്റെ മാസ് എൻട്രി !
ഞാൻ സത്യം പറഞ്ഞാൽ അത് പ്രതീക്ഷിച്ചിരുന്നതല്ല . ഇവളിതെപ്പോ അവിടന്ന് പോന്നു എന്ന് പോലും എനിക്ക് സംശയം തോന്നി..!!
പിറ്റേന്ന് രാവിലെ സ്വല്പം വൈകിയാണ് ഞാൻ എഴുന്നേറ്റത് . ശനിയാഴ്ച ആയതുകൊണ്ട് ലീവ് ആണ് . ഓഫീസിനു അവധി ഇല്ലെങ്കിലും ശനിയും ഞായറും ഞാൻ ലീവ് എടുക്കും ! അതുകൊണ്ട് തന്നെയാണ് മഞ്ജുസ് വീക്കെൻഡ് ആയാൽ അങ്ങോട്ട് ചെല്ലാൻ പറയുന്നത് !
ഞാൻ എഴുന്നേൽക്കുമ്പോഴേക്കും പവിഴം എല്ലാം ഒരുക്കിവെച്ചു പോയിക്കഴിഞ്ഞിരുന്നു . ലീവ് ആയതുകൊണ്ട് ഉച്ചക്കുള്ളത് ഞാൻ തന്നെ ഉണ്ടാക്കി കഴിക്കുന്നതാണ് പതിവ് . അല്ലെങ്കിൽ പുറത്തുപോയി കഴിക്കും .
എഴുനേറ്റു റൂമിനു പുറത്തുള്ള മുൻവശത്തെ പൂമുഖ ഭാഗത്തെ ചാര് കസേരയിൽ ചെന്നിരുന്നു പത്രവും വായിച്ചിരിക്കെ ആണ് ഒരു പുത്തൻ വോക്‌സ്‌വാഗൻ കാർ സാമാന്യം നല്ല സ്പീഡിൽ ഗസ്റ്റ് ഹൌസിന്റെ കോമ്പൗണ്ടിലേക്ക് തുറന്നിട്ട ഗേറ്റിലൂടെ ചീറിപ്പാഞ്ഞു വന്നത്..
ഒരു ടി-ഷർട്ടും ഷോർട്സും മാത്രമിട്ട് ഉമ്മറത്തിരുന്ന ഞാൻ അതെത്തി നോക്കി . ഗേറ്റിനു സമീപത്തു സെകുരിറ്റി ഉണ്ട്. കാർ അവിടെ നിന്നതും അയാൾ ഗേറ്റ് തുറക്കുന്നതുമൊക്കെ ഞാൻ ദൂരത്തു നിന്നു തന്നെ കാണുന്നുണ്ട് .