രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]

Posted by

ഒന്ന് രണ്ടു ദിവസങ്ങൾ കൂടി അങ്ങനെ കഴിഞ്ഞു പോയി . അങ്ങനെ ആറ്റുനോറ്റിരുന്ന വീക്കെൻഡ് വീണ്ടും വന്നു . വെള്ളിയാഴ്ച വൈകുന്നേരം തൊട്ടേ മഞ്ജുസിന്റെ മെസ്സേജുകൾ എത്തി ..

“ഡാ..പട്ടി
നീ വരുവോ ?
പ്ലീസ് ..ഒന്നു വാടോ
കവി…
കൂയ്‌..”

എന്നൊക്കെ അവൾ തുടരെ മെസ്സേജുകൾ അയച്ചു . ഞാൻ അതിനു ചിരിക്കുന്ന സ്മൈലി മാത്രം റിപ്ലൈ അയച്ചു ഒരു സസ്പെൻസ് ഇട്ടു . അതോടെ ചൊറിഞ്ഞു വന്ന അവൾ വീഡിയോ ചാറ്റിനു എത്തി .
ഞാൻ ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം ആയിരുന്നു അത് . കാൾ കണക്ട് ആയതും മഞ്ജുസിന്റെ മുഖം തെളിഞ്ഞു . റൂമിനുള്ളിൽ തന്നെയാണ് !

കോളേജ് കഴിഞ്ഞു വന്ന വേഷത്തിൽ തന്നെ ആയതുകൊണ്ട് നല്ല ചന്തം ഉണ്ട് കാണാൻ . ഒരു പിങ്ക് സാരിയും ബ്ലൗസും ആണ് വേഷം . ഡിസ്പ്ളേയിലൂടെ എന്നെ തുറിച്ചു നോക്കിയാണ് നിൽപ്പ്.മുടിയൊക്കെ അലക്ഷ്യമായി പരത്തി ഇട്ടിട്ടുണ്ട് ..

“എന്താ ഈ നേരത്തു ?”
ഞാൻ ചിരിയോടെ കൈവീശി കാണിച്ചു അവളോടായി തിരക്കി .

“ഈ നേരത്തെന്താ സാറിനു സംസാരിക്കാൻ പറ്റില്ലേ ?”
മഞ്ജു ഗൗരവത്തിൽ ചോദിച്ചു .

“അങ്ങനെ അല്ല..സാധാരണ ടീച്ചർ രാത്രി അല്ലെ വിളിക്കാറ് ”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു ..

“അയ്യടാ എന്താ ചിരി ..”
അവളെന്റെ വഷളൻ ചിരി കണ്ടു മുഖം വെട്ടിച്ചു .

“എടാ നീ ഇന്നെങ്കിലും വരുമോ കവി ?”
ഒരു നിമിഷം ഒന്നും മിണ്ടാതെ ഇരുന്നു അവൾ വീണ്ടും പ്രതീക്ഷയോടെ ചോദിച്ചു .

“വരണോ ?”
ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു .

“ദേ ചെക്കാ..നിന്റെ ഈ കോപ്പിലെ ചോദ്യം കേക്കുമ്പോഴാട്ടോ എനിക്ക് ദേഷ്യം വരുന്നത് ..”
മഞ്ജു മുടി മാടിക്കെട്ടി ദേഷ്യത്തോടെ ഡിസ്പ്ളേയിൽ നോക്കികൊണ്ട് പറഞ്ഞു .

“ഹാഹ് ചൂടാവല്ലേ മോളെ ..നിനക്കെന്താ ഇപ്പൊ ഒരിളക്കം..കല്യാണത്തിന് മുൻപ് ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ..?”
ഞാൻ സംശയത്തോടെ ചോദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *