മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .
ഞാൻ ഒന്നും മിണ്ടാതെ നിൽക്കുന്ന കണ്ടപ്പോൾ അവള് തന്നെ കാലുകൾ നിലത്തു നിന്നു സ്വല്പം ഉയർത്തി നിന്നു ഞൊടിയിടയിൽ എന്റെ ചുണ്ടിൽ ചുംബിച്ചു..
“ച്ചും…”
ചുണ്ടുകൾ തമ്മിൽ ഒട്ടിയ നിമിഷം ഞാനൊന്നു ഞെട്ടി . പിന്നെ അവളുടെ മാറി നിന്നുള്ള പുഞ്ചിരി കൗതുകപൂർവ്വം വീക്ഷിച്ചു..
“വാ ..വാന്നെ..കം ലൈറ്റ്‌സ് മേക്ക് ഔട്ട് ”
മഞ്ജു ആവേശത്തോടെ സ്വല്പം നാണത്തോടെ പറഞ്ഞു എന്നെ കെട്ടിപിടിച്ചു..
“നീ എന്താ പെട്ടെന്ന് ഒരുമാതിരി പോക്കുകേസുകളെ പോലെ ..”
ഞാൻ അവളെ ചൂടാക്കാനായി ചിരിയോടെ ചോദിച്ചു..
“ദേ എന്നെകൊണ്ട് ഒന്നും…”
മഞ്ജു എന്നിൽ നിന്നും ഒന്നടർന്നു മാറി കൈചൂണ്ടി പല്ലിറുമ്മി.
“ഹി ഹി .മേക് ഔട്ട് ഒകെ പിന്നെ..ഞാൻ വല്ലോം കഴിക്കട്ടെ മഞ്ജുസേ..വിശക്കുന്നുണ്ട് ”
ഞാൻ അവളെ അടർത്തിമാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .
“എന്ന പെട്ടെന്ന് കഴിച്ചിട്ട് വാ….അയാം ഇൻ എ ഹറി ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ പയ്യെ ചുംബിച്ചു . പിന്നെ എന്നിൽ നിന്നും മാറി ബെഡിലേക്കു ഇരുന്നു .
ഞാനവളെ നോക്കി ചിരിച്ചു കിച്ചൻ ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി .
“ഡാ ഡാ ..ആ ടി.വിടെ സ്വിച്ച് ഇട്ടേ..”
ഞാൻ പോകാൻ നേരം അവൾ എന്തോ ഓർത്തെന്നോണം പറഞ്ഞു . ഞാൻ അത് ഓൺ ചെയ്തു കൊടുത്തു നേരെ കിച്ചണിലേക്ക് പോയി . അവൾ നേരത്തെ കഴിച്ചതിൽ ബാക്കിയുള്ള മൂന്നു ചപ്പാത്തി കഴിച്ചു കയ്യും വായുമെല്ലാം കഴുകി തിരിച്ചെത്തി .
ആ സമയം മഞ്ജുസ് ടി.വി യിൽ നോക്കി ഇരിപ്പാണ് . ഏതോ തമിഴ് മ്യൂസിക് ചാനെൽ ആണ് ! സാമാന്യം പയ്യെ പാട്ടു ഇട്ടു അതിനൊപ്പം അതിനേക്കാൾ ശബ്ദത്തിൽ അവൾ പാടുന്നുണ്ട്…
“ഹോ ആ കഴുത രാഗം ഒന്ന് നിർത്താവോ ..”
അവളുടെ കണ്ണടച്ചുള്ള പാട്ടുപാടാൻ കണ്ടു ഞാൻ സഹിക്കാൻ പറ്റാത്ത ഭാവത്തിൽ പറഞ്ഞു.
“വൈ ബ്രോ…ഇഷ്ടായില്ല..?”