രതിശലഭങ്ങൾ മഞ്ജുസും കവിനും 12
Rathushalabhangal Manjuvum Kavinum Part 12 | Author : Sagar Kottapuram | Previous Part
അതോടെ ഞാൻ വീട്ടിലോട്ടു ചെല്ലാത്ത കാര്യം പറഞ്ഞു ഒന്ന് രണ്ടു ദിവസം മഞ്ജുസ് പിണങ്ങി . ഇങ്ങോട്ടു വിളിക്കാതെ ആയി . ഞാൻ അവൾക്കു വിളിച്ചാലൊട്ടു എടുക്കത്തും ഇല്ല . ആഹാ എന്നാപ്പിന്നെ വിട്ടുകൊടുക്കാൻ പാടില്ലെന്ന് ഞാനും തീരുമാനിച്ചു ! വാശി എങ്കിൽ വാശി !!
ഇതിനിടയിൽ തന്നെ അതെ വീക്കെൻഡിൽ ജഗത്തുമായി പഴനിയിൽ പോയി ദർശനം നടത്തി ഞാൻ തിരിച്ചെത്തി .തിങ്കളാഴ്ച മുതൽ ഓഫീസിലും പോയി തുടങ്ങി . വീക്കെൻഡിൽ ജഗത്താണ് ഒരാശ്വാസം ! ഇടക്കു പവിഴത്തിന്റെ കുട്ടികളുമായി ഒന്ന് ചുറ്റിയടിക്കാനും പുറത്തു പോകും !
ഞാൻ അങ്ങോട്ട് ഒട്ടും വിളിക്കാതെ ആയപ്പോൾ മഞ്ജുസിനു ദേഷ്യം വരാൻ തുടങ്ങി , അഞ്ജു വാട്സ് ആപ്പിലൂടെ മെസ്സേജ് അയച്ചപ്പോൾ ആണ് രണ്ടു ദിവസമായി കക്ഷി നല്ല ദേഷ്യത്തിൽ ആണെന്ന് അറിയാൻ കഴിഞ്ഞത് . എന്നിട്ടും ഞാനായിട്ട് വിളിക്കാൻ നിന്നില്ല..ഒടുക്കം ക്ഷമ നശിച്ചു അവൾ തന്നെ എന്നെ വിളിക്കുകയുണ്ടായി .
എന്തോ കാരണം കൊണ്ട് നേരത്തെ കോളേജ് വിട്ടതുകൊണ്ട് ഉച്ചക്ക് ശേഷമായിരുന്നു അവളുടെ വിളി . ആദ്യ റിങ്ങിൽ തന്നെ ഫോൺ എടുത്താൽ ഞാൻ അവളുടെ വിളി പ്രതീക്ഷിച്ചിരിക്കുന്നപോലെ മഞ്ജുവിന് ഫീൽ ആയാലോ എന്ന് കരുതി കുറച്ചു റിങ് കഴിഞ്ഞാണ് ഞാൻ ഫോൺ എടുത്തത്..
“ഹലോ..”
ഞാൻ ചിരിയോടെ പയ്യെ പറഞ്ഞു അവളുടെ റെസ്പോൺസിനായി വൈറ്റ് ചെയ്തു .നെഞ്ചിടിപ്പ് എനിക്ക് തന്നെ കേൾക്കാവുന്ന നിശബ്ദത !
“ഹലോ നിന്റെ…നീ എന്താടാ പട്ടി എന്നെ ഒന്ന് വിളിക്കാത്തെ..നിനക്കെന്നെ വേണ്ടേ തെണ്ടി ?”
ഒരു സെക്കൻഡ് ഒന്നും മിണ്ടാതെ നിന്ന മഞ്ജു പെട്ടെന്ന് പൊട്ടിത്തെറിച്ചു .ഞാനാ ചീറ്റികൊണ്ടുള്ള സംസാരം കേട്ട് ഒരു നിമിഷം പയ്യെ ചിരിച്ചു..
“ഹ ഹ ..നല്ല ചൂടിൽ ആണല്ലോ എന്റെ മിസ്സ്..”
ഞാൻ ചിരിയോടെ പറഞ്ഞു ..
“ഞാൻ ചോദിച്ചതിന് മറുപടി പറ..കൂടുതൽ ഇങ്ങോട്ടു ഉണ്ടാക്കേണ്ട..അവന്റെ ഒരു ഒലിപ്പിക്കൽ ”
മഞ്ജു കലിപ്പ് മോഡിൽ ഡയലോഗ് അടിച്ചു തുടങ്ങി..
“ഓ..പിന്നെ ..ഞാൻ അന്ന് തന്നെ വിളിച്ചിരുന്നല്ലോ ..നീ എടുക്കാഞ്ഞിട്ടല്ലേ ”
ഞാൻ വളരെ നിഷ്ക്കളങ്കമായി പറഞ്ഞു .