നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍ വന്നെങ്കിലും കടിച്ചമര്‍ത്തി, ‘എന്തേ വൈകിയേ?’ എന്ന് മയത്തില്‍ ചോദിച്ചു.
എല്ലാരേം പരിചയപ്പേടുകയായിരുന്നു..
അടിമുടി അവളെയൊന്ന് നോക്കിയപ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടി.ആ മിനുമിനുത്ത കൈകളിലൊന്നു വിരലോടിക്കാന്‍ ഞാനാഗ്രഹിച്ചു.ആ പവിഴാധരങ്ങളില്‍ ആദ്യ ചുംബനമേകാന്‍ എന്‍ മനം തുടിച്ചു….!
ഞാന്‍ കെട്ടിയ താലി ആ മാറില്‍ കിടന്നു നിലാവേറ്റ് തിളങ്ങുന്നത് ഞാന്‍ കണ്ടു.
“എന്താ ശ്രീയേട്ടാ ഇങ്ങനെ നോക്കുന്നേ?”
എന്റെ ദേവി, ഈ സൗന്ദര്യം ഞാൻ ഒന്ന് കൊതി തീരെ കാണുവായിരുന്നു.
ഇനി എങ്ങനെ തുടങ്ങും എന്നാലോചിച്ച് ഞാൻ അങ്ങനെയിരുന്നു. മനപാഠമാക്കിയ ഡയലോഗ് ഒന്നും ഓർമ്മ വരുന്നില്ല. കഷ്ടപ്പെട്ടു പഠിച്ചതെല്ലാം വെറുതെയായി പോയല്ലോ ഈശ്വരാ.
ഇനിയെല്ലാം വരുന്നിടത്ത് വെച്ച് കാണാം…
അവൾ തല കുനിച്ച് പതിയെ, എന്റെ നേരെ പാൽ ഗ്ലാസ്സ് നീട്ടി….
ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്‍ ഒരു സിപ്പ് എടുത്തിട്ട് പാതി അവൾക്ക് കൊടുത്തു,
“ ആദി…ഇവിടെ ഈ രാത്രിയില്‍ തുടങ്ങുകയാണ് നമ്മുടെ ജീവിതം. സുഖത്തിലും ദുഖത്തിലും കൂടെ നില്ക്കാന്, ആശ്വസിപ്പിക്കാന്‍ ഒരു തുണയെയാണ് ഞാന്‍ ആഗ്രഹിച്ചത്…”
“പുതിയ ലോകം, പുതിയ ആള്ക്കാര്, പുതിയ സാഹചര്യം. അഡ്ജസ്റ്റ് ചെയ്യാന്‍ നിനക്ക് കുറച്ച് സമയമെടുക്കും, എനിക്ക് മനസ്സിലാവുമത്. ആവുന്നിടത്തോളം വേഗം ഇവിടുത്തെ സാഹചര്യങ്ങളെ തന്റെതാക്കുക, കാരണം ഇതാണിനി നിന്റെയും എന്റെയും ലോകം.”
(മനസിലേക്ക് കടന്നുവന്ന ചില ഡയലോഗുകൾ
ഞാൻ ചുമ്മാ വാരി വിതറി…)
“ഞാന്‍ മാത്രമിങ്ങനെ സംസാരിച്ചുകൊണ്ടിരുന്നാലോ നീ എന്തെങ്കിലും പറയൂ”
സ്വര്‍ഗത്തിലെ കട്ടുറുമ്പായി ഫോണ്‍ ശബ്ദിച്ചു. എനിക്കങ്ങ് ചൊറിഞ്ഞ് കയറി വരുന്നുണ്ടായിരുന്നെങ്കിലും അവളുടെ മുന്നില്‍നിന്നും ആദ്യമായി വന്ന ഫോണ്‍ അല്ലേ എന്നുകരുതി അറ്റെന്റ് ചെയ്തു.
ടാ..എന്തായി , തുടങ്ങിയാ…
എന്റെ ഉപദേശം വല്ലതും?’