ലഹരി
Lahari | Author : Ansiya
“എന്റെ അനിയത്തി എന്റെ ആതിര എന്നൊക്കെ പറയുമ്പോൾ ആയിരം നാവാണ് ഇപ്പൊ അവർക്കൊരു ആവശ്യം വന്നപ്പോ മിണ്ടാട്ടം മുട്ടി ഇരിക്കുന്നത് കണ്ടില്ലേ….”
രാവിലെ പത്രം വായിച്ചിരുന്ന മാധവന്റെ മുന്നിൽ ചായ ക്‌ളാസ് കൊണ്ട് വെച്ച് രുഗ്മിണി പറഞ്ഞു…. പത്രത്തിൽ നിന്നും മുഖമുയർത്തി മാധവൻ പറഞ്ഞു…
“ടീ.. നീ പറഞ്ഞതെല്ലാം നേര് തന്നെ അവളെയും മക്കളെയും എനിക്ക് ജീവൻ തന്നെയാ എന്നാലേ എനിക്കൊന്നും വയ്യ ഈ നാട് വിട്ട് പോവാൻ….”
“അയ്യോടാ നാട് വിട്ട് പോവുന്നെന്ന് പറയുമ്പോ ദുബായിൽ ആണല്ലോ പോകുന്നത്… “
“എങ്ങോട്ട് ആണെങ്കിലും എനിക്ക് വയ്യ ഇവിടുന്ന് മാറി നിക്കാൻ….”
“ഒരു രണ്ട് ദിവസത്തെ കാര്യമല്ലേ … ചേട്ടൻ പോയില്ലെങ്കിൽ ആതിര മകളെ ആരുടെ കൂടെ അയക്കും ഇത്രയും ദൂരം….??
“അവനിങ് വരാൻ ആയില്ലേ അനൂപ് വന്നിട്ട് പോകട്ടെ….”
“കല്യാണത്തിന് ഇനി ആകെ ഉള്ളത് ഒരു മാസമാണ് അവൻ വരിക ഒരാഴ്ച മുന്നേയും അത് തന്നെ ഉറപ്പില്ല…. “
“എടി ഞാൻ പോകാം പക്ഷേ എന്തിനാ രണ്ട് ദിവസം…. കല്യാണം പറയാൻ പോയാൽ പറഞ്ഞിട്ട് ഇങ്ങു പൊന്നൂടെ അന്ന് തന്നെ….??
“ഒന്നും അറിയാത്ത പോലെയുള്ള ഈ സംസാരം ഉണ്ടല്ലോ…. അനിതക്ക് അവളുടെ കൂടെ പഠിച്ച കൂട്ടുകാരികളിൽ ചിലരെയെങ്കിലും നേരിട്ട് കാണാൻ ആണ്… അതിൽ ആ ചിത്ര എന്ന കുട്ടി വയനാട് ആണ് അവളെ ഒരാളെ കാണാൻ ആണ് അത്രയും ദൂരം പോകുന്നത്….”
“അതിനെതിനാണ് രണ്ട് ദിവസം… രാവിലെ പോയ രാത്രി ഇങ് വന്നൂടെ….??
“അപ്പൊ കോഴിക്കോട് ഉള്ള ക്ലാസ്സിലെ മക്കളോട് നിങ്ങൾ പോയി പറയുമോ… ??
“എന്നെ കടിച്ചു കീറി തിന്നണ്ട അവളോട് ഞാൻ വരാമെന്ന് പറഞ്ഞേക്ക്…”
“അത് അല്ലങ്കിലും നിങ തന്നെ പോകും… പിന്നെ വൈകുന്നേരം ഉള്ള കള്ള്കുടി പോയി വരുന്നത് വരെ വേണ്ട…”
“അതിന് ഇന്നല്ലല്ലോ പോകുന്നത്…”
“ഇന്ന് പോയാലും നാളെ പോയാലും വേണ്ട….”