അനുഭവങ്ങൾ ഷംനയും ഷാലുവും
Anubhavangal Shamnayum Shaluvum | Author : Sidharth
”തേവർകുന്ന്,,, തേവർകുന്ന് ,, സാറേ തേവർകുന്നെത്തി ഇറങ്ങുന്നില്ലേ? ഇത് അവസാനത്തെ സ്റ്റോപ്പാ ” കണ്ടക്ടർ എന്നെ വിളിച്ചുണർത്തി.
” സോറി ഞാൻ ഒന്നു മയങ്ങി പോയി ” എൻ്റെ ഔപചാരികമായ ക്ഷമാപണം ബോധിച്ചെന്ന വിധം അയാൾ ഒന്നു ചിരിച്ചു
” സാരമില്ല സാറേ ഏതായാലും ലാസ്റ്റ് ട്രിപ്പായിരുന്നു വണ്ടി ഇവിടെയാണ് നിർത്തിയിടുക സാർ ഇറങ്ങിയാട്ടെ”
ഞാൻ ലഗേജുമായി ഇറങ്ങി അധികമൊന്നും ഇല്ല ഡ്രസുകൾ മാത്രം അടങ്ങിയ ഒരു ബാഗ് അത്ര തന്നെ. നേരം ഇരുട്ടി തുടങ്ങി. ഞാൻ ചുറ്റും ഒന്ന് നോക്കി ഒരു നാലും കൂടിയ കവല അങ്ങിങ്ങായി ചെറിയ പലക തട്ടുകൾ വെച്ച് മറയ്ക്കാൻ കഴിയുന്ന വിധത്തിൽ ഉള്ള പരമ്പരാഗത രീതിയിൽ നിർമ്മിച്ച കുറച്ച് പീടിക മുറികൾ, ഒരു ആൽത്തറ അവിടെ കുറച്ച് പ്രായമായവർ നേരമ്പോക്കും പറഞ്ഞിരിക്കുന്നത് കാണാം, വൈദ്യുതി കാലുകളിൽ മങ്ങി എരിയുന്ന ഫിലമെൻ്റ് ബൾബുകൾ, അധികം പരിഷ്ക്കാരങ്ങൾ കടന്ന് വന്നിട്ടില്ലാത്ത ഒരു സാധാരണ ഗ്രാമം
ഞാൻ പതിയെ ആൽത്തറയിലേക്ക് നടന്നു. പരിചയമില്ലാത്ത മുഖവും വേഷവിധാനങ്ങളും കണിട്ടാകണം അവിടെ ഇരുന്നവർ എന്നെ സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു.
“ആരാ, എവിടുന്നാ? ഇതിന് മുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ?” കൂട്ടത്തിൽ പ്രമാണിയെന്ന് തോനിക്കുന്ന ഒരാൾ എന്നോട് ചോദിച്ചു.
” ഞാൻ ഇവിടെ ആദ്യായിട്ടാണ്, ഈ ചിറയ്ക്കലെ തറവാട്ടിലേക്ക് എങ്ങനെയാ പോവുക”.
“ചിറയ്ക്കലേക്കോ അതിന് അവിടെ ആരും ഇല്ലല്ലോ, മാധവേട്ടനും മകനും, മരുമകളും ഡൽഹിയിൽ വെച്ചുണ്ടായ കാറപകടത്തിൽ മരിച്ചതിന് ശേഷം നാല് വർഷമായി തറവാട് പൂട്ടിക്കിടക്കാൻ തുടങ്ങിയിട്ട്, തനിക്ക് ഈ സമയത്ത് എന്താ അവിടെ കാര്യം? ”
കൂട്ടത്തിലൊരാൾ ചോദിച്ചു. എല്ലാവരും ഒരുതരം സംശയ ദൃഷ്ടിയോടെ എന്നെ നോക്കാൻ തുടങ്ങി
” ആട്ടെ ഇവിടെ ആരെയാ കുട്ടിക്ക് കാണേണ്ടത് ? വേറൊന്നും കൊണ്ടല്ലാട്ടോ ഇതൊക്കെ ചോദിക്കുന്നത് ഇവിടെ ഇത്തരം പരിഷ്ക്കാര കുപ്പായങ്ങളും ഇട്ട് ആരേയും മുമ്പ് ഈ നേരത്ത് ഇവിടെ കണ്ടിട്ടില്ല അതും ചിറയ്ക്കലെ വീടും അന്വേഷിച്ച് “.
” ചിറയ്ക്കലെ മാധവമേനോൻ്റെ പേരക്കുട്ടിയാണ് ഞാൻ, ഡൽഹിയിൽ നിന്നാണ് വരുന്നത് എൻ്റെ പേര് മനു, മനു ശങ്കർ, ശിവശങ്കരൻ്റേയും, മാലതിയുടേയും മകൻ.”
” ഈശ്വരാ മാധവേട്ടൻ്റെ പേരക്കുട്ടിയാണോ മോൻ , ഇതാദ്യം. പറയണ്ടേ, അവിടുത്തെ കാര്യസ്ഥൻ രാമൻ രാവിലെ മുതൽ മോനേയും കാത്തിരിപ്പുണ്ടായിന്നു,”