മഞ്ജുസ് അങ്ങേരെ ഒന്നും മനസിലാകാത്ത പോലെ നോക്കി ചിരിച്ചു . പിന്നെ എനിക്ക് ചായ കൊണ്ട് കൊടുക്കാൻ ഉണ്ടെന്നു പറഞ്ഞു അവിടെ നിന്നു വലിഞ്ഞു .
ചായ കൊടുത്തു തിരികെ വരുന്ന മഞ്ജുസിനെ അഞ്ജു നോക്കി ചിരിച്ചു . അച്ഛൻ ഇത്ര സോഫ്റ്റ് ആയി അവളോട് സംസാരിച്ച അതിശയം അഞ്ജുവിനും ഉണ്ട് ! അവളെല്ലാം ഹാളിൽ ഇരുന്നു കേൾക്കുന്നുണ്ടായിരുന്നു .
മഞ്ജുസ് അവളെയും നോക്കി ചിരിച്ചു എനിക്കുള്ള ചായയും എടുത്തു മുകളിലേക്ക് വന്നു . ഞാൻ ബെഡിൽ കമിഴ്ന്നു കിടപ്പായിരുന്നു . അവൾ അകത്തേക്ക് കടന്നു കതക് ചാരിയ ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി ..
കയ്യിൽ ചായ ഗ്ലാസും ആയി മഞ്ജുസ് എന്റെ നേരെ നടന്നടുത്തു .
“ഇന്നാ..”
മഞ്ജു സ്വല്പം ഗൗരവത്തിൽ ചായ ഗ്ലാസ് എനിക്ക് നേരെ നീട്ടി .
ഞാനതു പുഞ്ചിരിയോടെ വാങ്ങി ഊതി സ്വല്പം കുടിച്ചു . അപ്പോഴേക്കും ഭാര്യ എന്റെ അടുത്തേക്കായി ഇരുന്നു കഴിഞ്ഞിരുന്നു .
“എന്താ പെട്ടെന്നൊരു എടോ ?’
അവളെന്നെ സംശയത്തിൽ നോക്കി .
“ആഹ്..അവരുടെ മുൻപിൽ അങ്ങനെ മതി..”
ഞാൻ ഗൗരവത്തിൽ പറഞ്ഞു .
“മ്മ്…സ്വല്പം ഗ്യാപ് ഫീൽ ചെയ്യുന്ന വിളിയാ ”
മഞ്ജു ചിരിയോടെ എന്നെ നോക്കി .
“ആ നല്ലതാ ..ബെഡ് റൂമിൽ മാത്രം ഗ്യാപ് കുറച്ച മതി..”
ഒരു കൈകൊണ്ട് അവളെ ചുറ്റിപിടിച്ചു ഞാൻ ചിരിയോടെ പറഞ്ഞു .
“അയ്യടാ ..അങ്ങനെ ഇപ്പൊ കിടപ്പറയില് മാത്രം ഭാര്യ വേഷം എനിക്ക് വേണ്ട ”
മഞ്ജു കട്ടായം പറഞ്ഞു എന്റെ തുടയിൽ നുള്ളി .
“പിന്നെ അവരുടെ മുൻപിൽ വെച്ച് നിന്നെ ഞാൻ ഉമ്മവെക്കണോ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .
“വേണെങ്കി വെച്ചോ ..സ്നേഹമുള്ള ഭർത്താക്കന്മാരൊക്കെ അങ്ങനെയാ ”
മഞ്ജുസ് ഉള്ളിലെ ആഗ്രഹം പുറത്തു കാണിക്കാതെ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“ഓഹോ ..”
ഞാൻ മുഖം വക്രിച്ചു അവളെ നോക്കി ചിരിച്ചു .
“എന്ത് കോഹോ …ഇപ്പൊ ഒരു ഫങ്ക്ഷന് പോയ എന്റെ തോളത്തു കയ്യിട്ടു നടക്കണം എല്ലാരും കാണട്ടെ നമ്മുടെ സ്നേഹം ”
മഞ്ജു എന്നെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു .
“ഓഹ് ..വേണ്ട…എനിക്കത്രേം സ്നേഹം ഇല്ലെന്നു വെച്ചോ ..”
ഞാൻ അവളെ ചൊറിയാനായി പയ്യെ പറഞ്ഞു .
“പോടാ..അല്ലേലും നിന്റെ കയ്യിന്നു ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല ..”
മഞ്ജുസ് സ്വയം ആശ്വസിപ്പിക്കുന്ന പോലെ പറഞ്ഞു ഒരു ദീർഘ ശ്വാസം വിട്ടു .
“ആഹ് ..അതാ നല്ലതു ..പക്ഷെ ഞാൻ കുറച്ചു മണി ഇയാളുടെ കയ്യിന്നു പ്രതീക്ഷിക്കുന്നുണ്ട് കേട്ടോ ..എനിക്ക് സ്വന്തമായി ഒരു കാർ വാങ്ങിയാ കൊള്ളാം എന്നുണ്ട് “
ഞാൻ ഉള്ളിലിരുപ്പ് പയ്യെ മഞ്ജുസിനെ അറിയിച്ചു .