കാര്യമായി ഒന്നും ചെയ്യാനില്ല . കളിക്കാനും പറ്റില്ല. എപ്പോഴും അമ്മയും അഞ്ജുവും ഒക്കെ വീട്ടിൽ കാണും . അതുകൊണ്ട് മിക്ക സമയവും ഞാനും മഞ്ജുസും ഒറ്റക്കാണ് ഇരുത്തം . രാത്രിയിൽ കിടക്കാൻ നേരത്താണ് തമ്മിൽ ശരിക്കൊന്നു മിണ്ടുന്നതു .
ശൃംഗരിക്കാനും ബുദ്ധിമുട്ടുണ്ട് . അടുക്കളയിൽ മഞ്ജുസ് ഒറ്റക്ക് നിക്കുന്നത് കണ്ടു ഞാൻ ഒന്ന് പിന്നിൽ കൂടെ ചെന്ന് കെട്ടിപിടിച്ചതാണ് . അവള് ഞെട്ടി പാത്രങ്ങളൊക്കെ തട്ടിമറിച്ചു. പിന്നാലെ അമ്മയും ഓടിവന്നു ആകെ നാണക്കേടായി . അടുക്കളയിൽ കേറാത്ത ഞാൻ എന്തിനാണ് അവിടെ വന്നത് എന്നൊക്കെ അമ്മക്ക് ഊഹിക്കാമല്ലോ .
പിറ്റെന്നു അച്ഛനെ എയർ പോർട്ടിൽ കൊണ്ട് വിടാൻ ഞങ്ങൾ എല്ലാവരും കൂടിയാണ് പോയത് . എന്നോടും മഞ്ജുസിനോടും യാത്ര പറഞ്ഞു , ചില്ലറ ഉപേദശവും നൽകി പിതാശ്രീ വീണ്ടും പ്രവാസ ലോകത്തേക്ക് മടങ്ങി .
അച്ഛനെ പറഞ്ഞു വിടാൻ എനിക്കും വല്യ താല്പര്യം ഒന്നുമില്ല . മഞ്ജുസും അത് പറഞ്ഞു . പക്ഷെ വെറുതെ വീട്ടിൽ ചടഞ്ഞിരിക്കാൻ അച്ഛന് തപര്യമില്ല. അതുകൊണ്ട് ആരോഗ്യം ഉള്ള സമയം വരെ പണിക്കു പോകും എന്ന് തന്നെ ആയിരുന്നു പുള്ളിയുടെ തീരുമാനം . അച്ഛനെ യാത്രയാക്കി രാത്രിയോടെയാണ് ഞങ്ങൾ തിരിച്ചെത്തിയത് . പാതിരാത്രി ആയതുകൊണ്ട് കുളിക്കാൻ പോലും നിക്കാതെ ഞാൻ പെട്ടെന്ന് സൈഡ് ആയി .
പിറ്റേന്നാണ് മഞ്ജുസുമായി അവളുടെ കൂട്ടുകാരി മീരയെ കാണാൻ പോകാൻ തീരുമാനിച്ചിട്ടുള്ളത് . പക്ഷെ ആ യാത്ര അന്നേദിവസം നടന്നില്ല . നിസാര കാര്യത്തിന് വഴക്കിട്ടു ഒടുക്കം പോകുന്നില്ലെന്ന് മഞ്ജുസ് തീർത്തു പറഞ്ഞു തമ്മിൽ തെറ്റി !
കല്യാണ ശേഷമുള്ള ആദ്യത്തെ പിണക്കം ആയിരുന്നു . പിറ്റേന്ന് വൈകീട്ട് അഞ്ചുമണി ഒക്കെ ആകുമ്പോൾ വീട്ടിനു ഇറങ്ങാമെന്നായിരുന്നു ധാരണ . അന്ന് രാത്രി മീരയുടെ വീട്ടിൽ താമസിച്ചു പിറ്റേന്ന് വൈകീട്ടോടെ തിരിച്ചു പോരണം ..ഇതായിരുന്നു പ്ലാൻ . മീരയുടെ ഹസ്ബൻഡ് വിദേശത്താണ് . ആറുമാസം കൂടുമ്പോൾ ലീവിന് വരും . കുട്ടികളൊന്നും ആയിട്ടില്ല ! താൽക്കാലികമായി വേണ്ടെന്നു വെച്ചതാണ് .
ഇതൊക്കെ പിന്നീടു അവളെ കാണാൻ പോയപ്പോഴാണ് അറിയുന്നത് . മഞ്ജുസിന്റെ കോളേജ് കാലത്തേ ചില്ലറ കഥകളൊക്കെ ഞാൻ മീരയിലൂടെയാണ് പിന്നീട് അറിയുന്നത് . അതൊക്കെ വഴിയേ പറയാം .
ഇപ്പൊ ആ ഉടക്കിന്റെ കാര്യം പറയാം . കല്യാണം കഴിഞ്ഞതിൽ പിന്നെ ശ്യാമുമായി ഒന്ന് കൂടിയിട്ടില്ല. ഹണിമൂണിന് പോയി വന്ന ശേഷം ശ്യാം ആദ്യമായി എന്നെ വിളിക്കുന്നതും അന്നേ ദിവസം ആണ് ! ഉച്ചയോടെ അവൻ വിളിച്ചപ്പോൾ ഞാൻ ഒന്ന് പുറത്തു പോകാൻ തീരുമാനിച്ചു . ചങ്ക് ബ്രോ വിളിച്ചാൽ പോകാതിരിക്കാൻ പറ്റുമോ.
“നീ ഇതെങ്ങോട്ടാ ?”
ബെഡ്‌റൂമിൽ നിന്നും മുണ്ട് അഴിച്ചു മാറ്റി പാന്റ്സ് ഇടുന്നതു കണ്ട മഞ്ജുസ് എന്നെ സംശയ ഭാവത്തിൽ നോക്കി . കട്ടിലിൽ കിടന്നു ഏതോ മാഗസിൻ വായിക്കുകയാണ് മഞ്ജു .