രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]

Posted by

മഞ്ജുസ് എന്നെ നോക്കി ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം പറഞ്ഞു തുടങ്ങി .

“മ്മ്മ്…പൊക്കോ ..ആരാ പോണ്ടാന്ന് പറഞ്ഞത് ”
ഞാൻ സമ്മത ഭാവത്തിൽ പറഞ്ഞു .

“അതല്ലെടാ..അപ്പൊ അതിനു മുൻപ് നമുക്ക മീരയെ കാണാൻ പോണം ..അന്ന് ഞാൻ പറഞ്ഞില്ലേ പാലക്കാടുള്ള എന്റെ ഫ്രണ്ട് ”
മഞ്ജു സ്വല്പം ഉത്സാഹത്തോടെ പറഞ്ഞു എന്നെ നോക്കി .

“മ്മ്…ഓർമയുണ്ട് ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ആഹ്..ഓര്മ ഉണ്ടായാൽ മതി ..”
അവൾ ആരോടെന്നില്ലാതെ പറഞ്ഞു .

“ഓഹ്‌ ..പോകാം ..എന്റെ പൊന്നോ”
ഞാൻ അവളെ നോക്കി തൊഴുതുകൊണ്ട് പാന്റ്സും ചവിട്ടികൂട്ടി ബാത്റൂമിനകത്തേക്ക് കടന്നു . മഞ്ജുസ് അത് നോക്കി ചിരിച്ചു .പിന്നെ ഞാൻ ടവൽ എടുത്തിട്ടില്ലെന്നും ഓർമിപ്പിച്ചു . പിന്നെ അവള് തന്നെ അതെടുത്തു കൊണ്ട് വന്നു എന്റെ കയ്യിൽ തന്നു .

ഷഡി മാത്രം ഇട്ടാണ് എന്റെ നിൽപ്പ് .

“മ്മ്..ഇന്നാ”
ടവൽ എന്റെ കയ്യിൽ തന്നെ അവൾ എന്നെ പുഞ്ചിരിയോടെ നോക്കി . ഞാനതു വാങ്ങി അവളുടെ കവിളിൽ ഒരുമ്മയും നൽകി കുളിക്കാനായി പോയി .

അന്നേ ദിവസം വന്ന ക്ഷീണം ഒക്കെ കാരണം നേരത്തെ ഭക്ഷണം കഴിച്ചു ഞാനും മഞ്ജുസും കിടന്നു . അവൾ അടുക്കളയിലെ പണി ഒക്കെ തീർത്തു വരുമ്പോഴേക്കും ഞാൻ ഉറങ്ങിയിരുന്നു . എന്നെ വിളിച്ചു ശല്യം ചെയ്യാതെ അവളും എപ്പോഴോ എന്റെ അടുത്ത് വന്നു കിടന്നു .

പിറ്റേന്ന് ഞാൻ ഉണരുമ്പോഴേക്കും മഞ്ജുസ് എഴുന്നേറ്റു പോയിട്ടുമുണ്ട് . ഞാൻ കുളിയൊക്കെ കഴിഞ്ഞു പതിവ് പോലെ ഡ്രെസൊക്കെ ഇട്ടു താഴേക്കിറങ്ങി . താഴെ ചെല്ലുമ്പോൾ അച്ഛനേം അമ്മയേം ഒന്നും കണ്ടില്ല. അഞ്ജു ഉമ്മറത്ത് പത്രവും വായിച്ചിരിപ്പുണ്ട്. കോളേജിൽ പോകാനുള്ള ഡ്രെസ്സൊക്കെ ഇട്ടു റെഡി ആയിട്ടുള്ള ഇരുത്തമാണ് .

“‘അമ്മ എന്തിയേടി?”
ഞാൻ ഉമ്മറത്തേക്ക് ചെന്ന് അവളോടായി തിരക്കി .

“അമ്മേം അച്ഛനും കൂടി തറവാട്ടിൽ പോയി ..നാളെ അച്ഛൻ പോകുവല്ലേ ..മുത്തശ്ശിയെ കണ്ടിട്ട് യാത്ര പറയാൻ വേണ്ടി പോയതാ ”
അഞ്ജു പേപ്പറിൽ നിന്നുള്ള നോട്ടം മാറ്റാതെ തന്നെ എന്നോടായി പറഞ്ഞു .

“മ്മ്…മറ്റേ പീസോ ?”
ഞാൻ പെട്ടെന്ന് മഞ്ജുസിന്റെ കാര്യം ഓർത്തു അവളെ പുരികം ഉയർത്തി നോക്കി .

“അടുക്കളേൽ ഉണ്ട് …”

Leave a Reply

Your email address will not be published. Required fields are marked *