ഞാൻ: ഞാൻ കാരണം നിങ്ങൾക്കു ബുദ്ധിമുട്ടായി ആല്ലേ
ഹേമ ഡോക്ടർ: കുറച്ചു,സാരമില്ല
റൂമിലേക്കു ജാനകി കവറുകളുമായി കടന്നു വന്നു അവരാകെ പരിഭ്രമിച്ചിരുന്നു
മോളേ അവർ നിങ്ങളെ വല്ലതും ചെയ്തോ
സാനിയ: ചേച്ചിയുളളപോൾ ആരെന്തു ചെയ്യാനാ
അവരെൻെറ അടുത്തു വന്നു “” മോനേ നീ തിരിച്ചു പൊ ജീവനെകിലും ബാക്കിയാവും കോല്ലാൻ മടിയില്ലാത്തവനാ ഭാസ്ക്കരൻ, എതിർക്കാൻ നിനക്കു ആകില്ല,പൊലീസ് പോലും അവരുടെ ഗ്രാമത്തിലേക്കു കയറാൻ പേടിച്ചു പോകും അതാ അയാൾ
അമ്മാ നിർത്തു അവനു പോകണമെകിൽ പോകാം ഞാൻ പിടിച്ചു നിർത്തില്ല” അവളുടെ വാക്കുകളിൽ ഒരല്പം നഷ്ടബോധം കലർന്ന പോലെ
ഹേമ ഡോക്ടർ പറഞ്ഞു : അനിലിനു തീരുമാനിക്കാം എപ്പോളാ പോകണമെന്നു.
ഞാൻ: പോകണം പേടിച്ചിട്ടല്ല പേടിയും ഇല്ല പക്ഷേ കുറച്ചു ദിവസങ്ങൾ കഴിയും കിടപ്പീന്നു എണീക്കാൻ അതു വരെ വീട്ടിൽ നിൽക്കാം അതു കഴിഞ്ഞു ഞാൻ വരും എൻെറ വിദൃക്കു വേണ്ടി
അവൾ : അതു വേണോ ഹേമാൻെറിയുടെ വീട്ടിൽ നിനക്കു താമസിക്കാം അതുമതി, വിദൃയുടെ വീട്ടിൽ ഞാൻ പോകുന്നുണ്ട് നാളെ, പോലീസ് വരും മോഴിയെടുക്കാൻ,
ഞാൻ: സാരമില്ല ഇതു ആക്സിഡൻെറ് ആണ് ആതു മതി
അവൾ ഹേമ ഡോക്ടറെ നോക്കി ചിരിച്ചു,ആൻെറി ഇവനാളു കോളളാം പരാതി അവർക്കില്ല ഇവനുമില്ല
ഹേമ അനിൽഎന്തായിതു ഭാസ്ക്കരനെ തിരിച്ചു തല്ലാൻ നിനക്കു കഴിയുമോ
ഞാൻ ഡോക്ടറെ നമ്മുക്കു അതിനെപറ്റി പീന്നീടു ചിന്തിക്കാം
ജാനകി പറഞ്ഞു മോനേ നീ ആവിശൃമിലാത്ത പോല്ലാപ്പ് വലിച്ചു തലേൽ വയ്ക്കേണ്ട,പ്രശ്നങ്ങൾ കൂടുതൽ ആണ് ഇപ്പോൾ തന്നെ
ഞാൻ മറുപടി പറഞ്ഞില്ല
ഹേമ ഡോക്ടർ ജാനകിയോടു പറഞ്ഞു ചേച്ചി ഇവനെ ഇനി ഡിസ്റർബ് ചെയ്യണ്ട ഇവിടെ ഞാൻ മതി,
അവൾ : ആൻറീ എന്തായിത് ഇനിയും ഭാസ്ക്കരൻ വരും,അതുകോണ്ട് വെെകിട്ടു പ്രിൻസും സുബ്രമണിയും വരാൻ പറഞ്ഞിട്ടുണ്ട്
ഹേമ ഡോക്ടർ:അതു വേണോ
അവൾ തൽക്കാലം അതുമതി
സാനിയ ചേട്ടാ പോയിട്ടു നാളെ വരാം ,ജാനകിയും യാത്രപറഞ്ഞു,അവസാനമാണ് അവൾ അടുത്തേക്കു വന്നതു