ഞാനെന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നെ… സത്യം പറയെടാ… നീ അവളെ പ്രേമിക്കുന്നുണ്ടോ.. ബൈക്കിന്റെ സൈഡ് ഗ്ലാസിലേക്ക് നോക്കി ഞാൻ ആ കള്ള കാമുകനോട് ചോദിച്ചു…
ഇന്ന് വിജിയുടെ പിറന്നാളാണ് ഇന്നലെ പാർലറിൽ അവളെ എടുക്കാൻ ചെന്നപ്പോഴാണ് അവൾ ഒന്ന് മാളിൽ പോകണം എന്ന് പറഞ്ഞത് അവൾക്കു സാലറി കിട്ടിയിട്ടുണ്ടായിരുന്നു എനിക്ക് ഒരു ജോഡി ഡ്രസ്സ് വാങ്ങി അവൾക്കും വാങ്ങി പോരുമ്പോഴാണ് പിറന്നാളിന്റെ കാര്യം പറഞ്ഞത്..
അവളുടെ ഓർമ്മയിൽ ആദ്യമായിട്ടാണ് പിറന്നാളിന് ഒരു ഡ്രസ്സ് എടുക്കുന്നത് അതിനൊക്കെ കാരണം ചേട്ടായി ആണെന്നും പറഞ്ഞു എന്റെ തോളിൽ അമർത്തി പിടിച്ചു എന്നോട് കൂടുതൽ ചേർന്നിരുന്നു..
അവൾക്കു എന്തെങ്ങിലും ഗിഫ്റ്റ് വാങ്ങണം എന്നോർത്ത് ഇരിക്കുമ്പോൾ ആണ് ജിനി മാഡത്തിന്റെ കാൾ വന്നത് ഇന്ന് വിജിയെ എടുക്കാൻ 7മണി ആകുമ്പോൾ വന്നാൽ മതിയെന്നും പാർലറിൽ വിജിയുടെ ബർത്തഡേ ആഘോഷം ഉണ്ടെന്നും പറഞ്ഞു. കല്ല് വച്ച ഒരു ചെറിയ മോതിരവും വാങ്ങിയാണ് പാർലറിലേക്കു ചെന്നത് പാർലറിനുള്ളിൽ ബലൂൺ കൊണ്ട് അലങ്കരിച്ചിരുന്നു കേക്ക് ഒക്കെ വച്ചു എന്നെ കാത്തിരിക്കുകയായിരുന്നു അവർ. സണ്ണിച്ചയാനും ഞാനും പാർലറിലെ മറ്റു സ്റ്റാഫും മാത്രമാണ് ഉണ്ടായിരുന്നത്. പാർട്ടി ക്യാപ് വച്ചു വിജിയെ കേക്ക് കട്ട് ചെയ്യാനായി എന്റെയും ജിനിമാഡത്തിന്റെയും നടുവിൽ നിർത്തി നിറഞ്ഞ കൈയടികളുടെയും ആശംസകളുടെയും അകമ്പടിയോടെ അവൾ കേക്ക് കട്ട് ചെയ്തു എനിക്കും പിന്നെ ജിനി മാഡത്തിനും നൽകി. സന്തോഷം നിറഞ്ഞ ആ മുഹൂർത്തത്തിൽ അവളുടെ കൈ വിരലിലേക്കു ഞാൻ ആ മോതിരവും അണിയിച്ചു ആ വിരലുകളിൽ ചുംബിച്ചു. പ്രതീക്ഷിക്കാത്ത ആ സമ്മാനത്തിലും എന്റെ പ്രവൃത്തിയിലും നാണവും സന്തോഷവും കൊണ്ട് വിജി രണ്ടു കൈ കൊണ്ടും മുഖം പൊത്തി കരഞ്ഞു. വിജിയെ ചേർത്ത് നിർത്തി നെറ്റിയിൽ ചുംബിച്ചു ജിനി മാഡം അവളെ ആശ്വസിപ്പിച്ചു.. കുറച്ചു നേരം കൂടെ അവിടെ ചിലവഴിച്ചിട്ടാണ് ഞങ്ങൾ ഇറങ്ങിയത്. നേരെ ബാംഗ്ലൂർ നഗരത്തിന്റെ രാത്രികാല കാഴ്ച്കളിലേക്കു അവളെയും കൊണ്ട് ബൈക്കിലും പിന്നെ കുറെ നേരം വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന ആ തെരുവുകളിലൂടെ അവളുടെ കൈയും പിടിച്ചു കുറെ നേരം നടന്നു. ഞങ്ങൾ പരസ്പരം പറയാതെ പറയുകയായിരുന്നു നിന്നെ ഞാൻ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്…
രാത്രിയിൽ ഏറെ വൈകിയാണ് റൂമിൽ എത്തിയത് പിറ്റേ ദിവസം ഓഫ് ആയതിനാൽ ഞാൻ എണീറ്റതും വൈകി സത്യത്തിൽ നല്ല നിറമുള്ള സ്വപ്‌നങ്ങൾ സമ്മാനിച്ച ആ ഉറക്കം വിട്ടു എന്നീക്കാൻ വല്ലാത്ത മടി.. നമ്മുടെ ആഗ്രഹങ്ങൾ സ്വപ്നങ്ങൾ ആയി കാണാൻ കഴിയുന്നത് നല്ല സുഖമല്ലേ.. ഞാൻ പല്ലുതേച്ചു വന്നപ്പോഴും പതിവുപോലെ വിജി അടുക്കളയിൽ തന്നെയായിരുന്നു..
കോട്ടൺ ടു പിസ് ഇട്ടു നനഞ്ഞ തോർത്ത് മുടിയിൽ കെട്ടിവച്ചു പാചകം ചെയുന്ന അവളുടെ പിൻ കഴുത്തു ഏറെ നഗ്‌നമായിരുന്നു. അരഭാഗം ടൈറ്റ് ഉള്ള ആ പാന്റ്സും അരയോളം ഇറക്കമുള്ള ടോപ്പും അവളെ അടുത്ത് കല്യാണം കഴിഞ്ഞ ഒരു പുതുപെണ്ണിനെപ്പോലെ തോന്നിപ്പിച്ചു..
എന്ന കണ്ടവൾ.. എന്താ ചേട്ടായി ചിരിക്കണെ….
ഹേയ്….
ഞാനും അടുക്കളയിലേക്ക് കയറി