അവനിൽ നിന്നും അവളിലേക്ക് 3 [Sunoj]

Posted by

ഞാൻ ഒരു സിഗരറ്റും കത്തിച്ചു ബാത്റൂമിലേക്കു പോയി. കുളിച്ചു വന്നപ്പോഴേക്കും അവള് രണ്ടു ഗ്ലാസ്‌ ചായയുമായി എത്തി.
അടുക്കളയിൽ ഒന്നും ഇല്ലല്ലോ ചേട്ടാ..
മ്മ്.. മം.. ഞാൻ പുറത്ത് നിന്ന കഴിക്കാറ്.. ഒന്നും ഉണ്ടാക്കാറില്ല ഇവിടെ..
ചേട്ടൻ സാധനങ്ങൾ വാങ്ങി വാ ഇവിടെ ഭക്ഷണം വെക്കാലോ..
നിനക്ക് വേറെ ഡ്രെസ്സും ഇല്ലല്ലോ.. എന്നും പറഞ്ഞു ഞാനാ അലമാരിയിൽ നിന്നും ഒരു ചെറിയ ടീഷർട്ടും ജീൻസും അവൾക്കു എടുത്തു കൊടുത്തു..
നീ ഡ്രസ്സ്‌ മാറ്റ് നമുക്ക് പുറത്തുപോയി ഡ്രെസ്സും സാധങ്ങളും വാങ്ങാം..
ചേട്ടൻ പോയി വാങ്ങിയാൽ പോരെ.. ഞാൻ വരണോ..
നീയും വാ… നിനക്കുള്ള ഡ്രസ്സ്‌ ഞാൻ എങ്ങനെ വാങ്ങാനാ..
ബാക്കി ചായയും കുടിച്ചു മൊബൈൽ കൂടെ എടുത്തു ഞാൻ ടെറസിലേക്കു പോയി സെന്തിലിനെ വിളിച്ചു നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു.. അവനോടും ഷോപ്പിംഗ് മാളിലേക്കു വരാൻ പറഞ്ഞു..ഫോൺ കട്ട്‌ആക്കി.
റൂമിലേക്ക്‌ ചെന്നപ്പോൾ വിജി ഡ്രസ്സ്‌ മാറ്റി നിന്നിരുന്നു ഡാർക്ക്‌ ബ്ലൂ ജീൻസും വൈറ്റ് റൗണ്ട് നെക്ക് ടീഷർട്ടും അവൾക്കു നന്നായി ചേരുന്നുണ്ട്. തോളിലേക്ക് വീണു കിടക്കുന്ന മുടികൾ.. അവളുടെ കുഞ്ഞി മുലകൾ ടീഷർട്ടിൽ തെറിച്ചു നിൽക്കുന്നു.എന്റെ നോട്ടം കണ്ടിട്ടാണോ അവളുടെ ചുണ്ടുകളിൽ നാണത്താൽ വിരിഞ്ഞൊരു പുഞ്ചിരി വിടർന്നു..
സെന്തിൽ ഞങ്ങളെയും കാത്തു ഷോപ്പിങ് മാളിൽ നില്പുണ്ടായിരുന്നു വിജിക്ക്‌ അവനെ പരിചയപ്പെടുത്തി ഞങ്ങൾ മാളിലേക്കു കയറി അവനോടു അടുക്കളയിലേക്കു അത്യാവശ്യം വേണ്ട സാധങ്ങൾ വാങ്ങാൻ പറഞ്ഞു ഞാനും വിജിയും ഡ്രസ്സ്‌ സെക്ഷനിലേക്കു പോയി.
ഞാൻ ഏറെ നിർബന്ധിച്ചിട്ടാണ് രണ്ടു ജോഡി ലെഗ്ഗിൻസും ടോപ്പും ഒരു ഫുൾ സ്കർട്ടും പിന്നെ റൂമിൽ ഇടാൻ രണ്ടു ജോഡി കോട്ടൺ ടു പിസും വാങ്ങിയത് എന്റെ കയ്യിലെ പൈസ ചിലവാക്കുന്നതിൽ അവൾക്ക് ഏറെ വിഷമമുണ്ടായിരുന്നു. ഡീ നിനക്ക് ഇതിനടിയിൽ ഇടാൻ ഒന്നും വേണ്ടേ… എന്റെ സംശയം അവളുടെ ചെവിയിൽ പതിയെ ചോദിച്ചു..
ചിരിച്ചുകൊണ്ട് ഞാൻ വാങ്ങിക്കോളാം എന്നും പറഞ്ഞു അവൾ ആ സെക്ഷനിലേക്കു പോയി..
ഉച്ചക്ക് കഴിക്കാനുള്ള ബിരിയാണിയും പാർസൽ വാങ്ങിയാണ് ഞങ്ങൾ റൂമിലേക്ക്‌ പോയത്..
ഒരാഴ്ച പെട്ടന്ന് കടന്നുപോയി വിജി നന്നായി പാചകം ചെയ്യും ഞാൻ ജോലിക്ക് പോയാൽ പിന്നെ അവൾ ഒറ്റക്കാണ് അങ്ങനെയാണ് ഞാൻ സണ്ണിച്ചായനോട് ഇവളുടെ കാര്യം പറയുന്നത് ആളുടെ വൈഫ് ന് ഇവിടെ ഒരു ബ്യുട്ടിപാർലർ ഉണ്ട് അവിടെ അവൾക്കു ഒരു ജോലി കിട്ടുമോ എന്നനേഷിച്ചതും
സുനോജേ… ഞാൻ വൈഫ് നോട് ചോദിക്കട്ടെ വിജി ഒരു പെണ്കുട്ടിയലല്ലോ… ഒരു ട്രാൻസ് ന് അവിടെ ജോലി… എന്തായാലും ഞാൻ സംസാരിക്കാം..
എനിക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ ഞാനികാര്യം വിജിയോട് പറഞ്ഞിരുന്നില്ല
രണ്ടു ദിവസം കഴിഞ്ഞിട്ടാണ് സണ്ണിച്ചയാൻ എന്നെ വിളിച്ചത് അന്ന് വൈകീട്ട് വിജിയെയും കൂട്ടി അവരുടെ ഫ്ലാറ്റിലേക്ക് ചെല്ലാൻ. റൂമിൽ വന്ന് വിജിയോട് കാര്യങ്ങൾ പറഞ്ഞു. അവൾക്കു അതിശയമായിരുന്നു ഇതെല്ലാം നടക്കുമോ എന്നാ.

Leave a Reply

Your email address will not be published. Required fields are marked *