അവനിൽ നിന്നും അവളിലേക്ക് 3 [Sunoj]

Posted by

അവളെ രണ്ടു കൈകൊണ്ടു താങ്ങി പിടിക്കുമ്പോൾ ഗംഗാമയി പറഞ്ഞു കൊണ്ടിരുന്നു ആണാണെങ്കിൽ നീ ഇവളെ കൊണ്ടു പോയി സംരക്ഷിക്കു അല്ലാതെ ഇരുട്ടത് ഇവിടെ വന്നു കാണാൻ അല്ല നിൽക്കേണ്ടത്…. ഞാനിവളെ കൊണ്ടുപോകും പക്ഷെ നിങ്ങൾ ഞങ്ങളെ തേടി വരരുത് ഞാനും പറഞ്ഞു.. ഇല്ലാ.. ഇവൾക്കിനി ഇവിടെ ഒരു സ്ഥാനവുമില്ല.. എന്തു കാഴ്ചകൾ കാണാൻ ആ വന്നു നിക്കുന്നെ എന്ന് ആ പാവങ്ങളോട് അലറിക്കൊണ്ട് ഗംഗാമയി റൂമിലേക്ക്‌ പോയി. കൂടെ മറ്റുള്ളവരും.. ഇതെല്ലാം കണ്ടും കേട്ടും പകച്ചു നിൽക്കുകയായിരുന്നു പാവം വിജി അവളുടെ കൈ പിടിച്ചു ഞാനും ആ മതിലിനു പുറത്തേക്കു വന്നു ബൈക്കിൽ ഞങ്ങൾ റൂമിലേക്ക്‌ പൊന്നു… റൂമിലേക്കുള്ള യാത്രയിൽ ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല. ബില്ഡിങ്ങിന്റെ പാർക്കിങ്ങിൽ ബൈക്ക് വച്ചു മുകളിലെ എന്റെ റൂമിലേക്ക് ഗോവണി കയറി. രണ്ടു നിലയുള്ള ആ ബില്ഡിങ്ങിന്റെ മുകളിലത്തെ ടെറസിൽ ഉള്ള ഒരു സർവീസ് റൂം ആണ് എന്റേത് എനിക്ക് മുൻപേ കമ്പനിയിൽ ഉണ്ടായിരുന്ന ചേട്ടൻ ആണ് ആദ്യം ഇവിടെ താമസിച്ചിരുന്നത് അയാൾ ആണ് ഈ റൂമിനെ കുറച്ചു മാറ്റങ്ങൾ വരുത്തി bed റൂം, toilet പിന്നെ ടോയ്‌ലെറ്റിന്റെ അത്ര തന്നെ വലിപ്പമുള്ള വളരെ ചെറിയൊരു അടുക്കളയും ആക്കിയത്. ചെറിയ ബെഡ്‌റൂം ആണെങ്കിലും രണ്ട് ബെഡും ഒരു ചെറിയ മേശയും അലമാരയും ഉണ്ടായിരുന്നു റൂം തുറന്നു ഉള്ളിലേക്ക് കടന്നു മറ്റേ ബെഡിൽ എന്റെ ഡ്രെസ്സുകൾ വലിച്ചു വാരി ഇട്ടിരിക്കയായിരുന്നു അതെല്ലാം എടുത്തു മാറ്റി വിജിയോട് കിടന്നോളാൻ പറഞ്ഞു ഞാൻ പാന്റ്സ് മാറ്റി ലുങ്കിയും ഉടുത്തു അടുക്കളയിലേക്കു പോയി ആകെ അലങ്കോലമായി കിടക്കുകയാണ് അടുക്കള ഇടയ്ക്കു സെന്തിൽ വരുമ്പോൾ എന്തെങ്കിലും ടൗച്ചിങ്‌സ് ഉണ്ടാക്കും പിന്നെ വല്ലപ്പോഴും ഒരു കട്ടൻ ഇടും അല്ലാതെ അടുക്കള ഉപയോഗിക്കാറില്ല ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്തു കട്ടിയിൽ ഒരെണ്ണമൊഴിച്ചു അടിച്ചു ഒന്നുകൂടെ ഒഴിച്ചു ഗ്ലാസുമായി പുറത്ത് ടെറസിൽ വന്ന് കത്തിച്ചു വലിച്ചിരുന്നു എന്താണ് എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എന്നറിയില്ല ഒന്നും നമ്മൾ പ്ലാൻ ചെയുന്നതല്ലല്ലോ അങ്ങനെ ഓരോന്ന് ആലോചിച്ചു ഗ്ലാസ് കാലിയായി വീണ്ടും ഒരു സിഗരറ്റു കൂടി കത്തിച്ചു അപ്പോഴാണ് കരഞ്ഞു കലങ്ങിയ മുഖവുമായി വിജി അങ്ങോട്ട്‌ വന്നത്.. എന്തിനാ ചേട്ടാ എന്നെ അവിടെ നിന്നും കൊണ്ടുപോന്നത്.. ചേട്ടന് അറിയില്ലേ എന്റേത് ഒരു ശാപ ജന്മമാണ് അതു കൂടി ചേട്ടൻ എടുക്കണോ… അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.. എനിക്കറിയില്ല വിജി.. നിന്നെ അവിടെ ഉപേക്ഷിച്ചു പോരാൻ എനിക്ക് കഴിയില്ല.. ബാക്കി എല്ലാം വരുന്നിടത്തു വച്ചു കാണാം ഒരിക്കൽ കൂടി പുക വലിച്ചു ഞാൻ പറഞ്ഞു ഇനി നിന്നെ ഒരിക്കലും ആ ജീവിതത്തിലേക്ക് വിടില്ല അതെന്റെ ഉറപ്പാണ്… അത്രയും പറഞ്ഞുകൊണ്ട് അവളെയും വിളിച്ചു റൂമിലേക്ക്‌ പോയി കിടന്നുറങ്ങി..

രാവിലെ എണീറ്റപ്പോൾ വിജിയെ ബെഡിൽ കണ്ടില്ല എഴുനേറ്റ് റൂമിനു പുറത്തേക്കു വന്നപ്പോൾ വിജി അടുക്കളയിൽ നല്ല പണിയിൽ ആണ് പാത്രങ്ങൾ കഴുകി അവിടമാകെ വൃത്തിയാക്കി അടക്കി ഒതുക്കി വച്ചിട്ടുണ്ട് അവളുടെ കുളിയും കഴിഞ്ഞിട്ടുണ്ടെന്ന് നനഞ്ഞു കിടക്കുന്ന മുടി കണ്ടപ്പോൾ മനസിലായി..
സുനോജേട്ടൻ എണീറ്റോ.. ചായ എടുക്കട്ടെ..
ഞാൻ പല്ലുതേക്കട്ടെ എന്നിട്ടാവാം.. നീ നേരത്തെ എണീറ്റല്ലേ..
ആഹ് ചേട്ടാ… ചേട്ടൻ കുളിച്ചിട്ട് വായോ ഞാൻ ചായ വെക്കാം..

Leave a Reply

Your email address will not be published. Required fields are marked *