കളിചെപ്പുകൾ [VAMPIRE]

Posted by

“ഈ കളിയുടെ ബാക്കി ഇനി നീയാണ് ആടി തീർക്കേണ്ടത്”…
“”Now the ball is in your court””

നാളെ എപ്പോ പോണം

രാവിലെ ഒരു പത്ത് മണിക്ക് നീ എത്തുമെന്നാ ഞാൻ പറഞ്ഞിട്ടുള്ളത്…

നീ ഇണ്ടാവില്ലേ?

ഇല്ല……………..ഞാൻ ഇന്ന് അമ്മടെ വീട്ടില് പോവും. പോകാതിരിക്കാൻ പറ്റില്ല. നാളെ ഉച്ച തിരിഞ്ഞേ വരൂ. എന്നെ ഫോണില് വിളിച്ചാൽ കിട്ടിയെന്ന് വരില്ല. അവിടെ ഫോണിന് തീരെ റെയ്ഞ്ച് ഇല്ല. പിന്നെ അവിടെ എത്തുമ്പോൾ പൊട്ടൻ പൂരം കാണാൻ പോയ പോലാവരുത്. എല്ലാം വെടിപ്പായിട്ട് ചെയ്‌തോണം.

നീ പേടിക്കാതെ ഞാൻ എല്ലാം നോക്കീം കണ്ടും
ചെയ്തോളാം…എന്നാ ഞാൻ പോയി രണ്ടെണ്ണം അടിച്ചിട്ട് വരാം…കഴിഞ്ഞോ ആവോ…..

ടാ…ഞാൻ ഇപ്പൊ പോവും …..

എങ്ങോട്ട്?

നിന്നോട് ഞാൻ പറഞ്ഞില്ലേ അമ്മടെ വീട്ടില് പോണെന്ന്…

ഇപ്പൊ തന്നെ പോണോ?

ആ…പോണം നിന്നോട് ഇത് പറയാൻ വേണ്ടിയാ ഞാനിന്ന് വന്നേ…അവരെല്ലാരും എന്നെ വെയ്റ്റ് ചെയ്തിരിക്കാണ്‌.
നീ എന്നെ ആ ബസ്റ്റോപ്പിൽ ഒന്നാക്കിതാ…

ഞാനവളെ ബസ്റ്റോപ്പിൽ കൊണ്ടാക്കി. ഇറങ്ങാൻ നേരം വീണ വീണ്ടുമെന്നെ ഒന്നുകൂടി ഓർമിപ്പിച്ചു…

അന്നത്തെ ദിവസം അങ്ങനെ വലിയ പ്രത്യേകതകളൊന്നുമില്ലാതെ കടന്നുപോയി…
പിറ്റേന്ന് രാവിലെ ഞാൻ എന്റെ ബുള്ളെറ്റുമെടുത്ത് ആന്റിയുടെ വീട്ടിലേക്ക് തിരിച്ചു..
ഒരു മൂന്ന് നിലയുള്ള വീട്…..അല്ല ബംഗ്ലാവ്…
ഗേറ്റ് പൂട്ടിയിരുന്നില്ല. ഞാൻ ഗേറ്റ് തുറന്ന് വണ്ടി ഉള്ളിലേക്ക് വെച്ചു. കോർണിംഗ് ബെൽ നീട്ടിയടിച്ചു……

ആരിത് ശ്രീയോ…വാ……

ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് ആ വലിയ ബംഗ്ലാവിന്റെ ഉള്ളിൽ കയറിയതും ഏതോ വിലകൂടിയ പെർഫ്യൂമിന്റെ ആ മാസ്മരിക സുഗന്ധം ആന്റിയിൽ നിന്നും ഉയർന്നു…

വീണ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നില്ല ശ്രീ വരുമെന്ന് …

Leave a Reply

Your email address will not be published. Required fields are marked *