രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]

Posted by

“എന്റെ മഞ്ജുസെ ..നീ ഒരു പിടിയും തരുന്നില്ലല്ലോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

“പോടാ ..ഞാനൊക്കെ പറഞ്ഞില്ലേ..പിന്നെന്താ….”
അവൾ ചിരിയോടെ പറഞ്ഞു എന്നെയും വരിഞ്ഞു മുറുക്കി..ആ സ്നേഹ പ്രകടനത്തിനിടെ എന്റെ കാലു അവളുടെ നീരുവന്ന കാലിൽ പതിഞ്ഞതും മഞ്ജുസിന്റെ ഒരു അടക്കി പിടിച്ച ഞെരക്കം ആണ് കേട്ടത് .

“ആഹ്….എടാ തെണ്ടി..എന്റെ കാലു ”
അവൾ ചിണുങ്ങി എന്റെ ദേഹത്ത് നിന്നും അകന്നു മാറി..അപ്പോഴാണ് ഞാൻ കൽ അവളുടെ കാലിന്മേൽ പിണച്ചു കാര്യം ഞാനോര്ക്കുന്നത്..

“സോറി…”
ഞാൻ കാലുകൾ അയച്ചു അവളെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു .

“ഒലക്ക ..എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട..ആഹ്…അമ്മെ…”
മഞ്ജുസ് കാലു പിന്നാക്കം വലിച്ചു ബെഡിൽ കൂനിക്കൂടി ഇരുന്നു .

ഞാനതു നോക്കി ചിരിച്ചു ബെഡിലേക്കു കിടന്നു . അന്ന് രാത്രി ഇനി മഞ്ജുസുമായൊരു മൽപ്പിടുത്തം വേണ്ടെന്നു ഞാൻ അപ്പോഴേ മനസിലുറപ്പിച്ചു .

രാത്രിയിലെ ഭക്ഷണം ഞങ്ങൾ പുറത്തെ ഗാർഡനിലെ ടേബിളിൽ ചെന്നാണ് കഴിച്ചത്. മഞ്ജുസിനെ ഞാൻ ചേർത്തു പിടിച്ചു പയ്യെ നടത്തിച്ചാണ് അവിടേക്കു കൊണ്ടുപോയത് . റെസ്റ്റ് വേണമെന്നൊക്കെ പറഞ്ഞതാണേലും അവളുണ്ടോ പറഞ്ഞാൽ കേൾക്കുന്നു . ആ കാലും വെച്ച് കൊക്കി ചാടി നടക്കും.

ഫുഡ് കഴിച്ചു കഴിഞ്ഞു കുറച്ചു സമയം അവിടെ തന്നെ ഇരുന്നു മഞ്ജുസ് അവളുടെ ഇഷ്ടങ്ങളൊക്കെ പറഞ്ഞു തുടങ്ങി..ഞാൻ എന്റേതും . ചിലതൊക്കെ മാച്ചിങ് ആണ് . പക്ഷെ ചിലതൊക്കെ നല്ല ഡിഫറൻസും ഉണ്ട് .അങ്ങനെ കുറച്ചു നേരം അങ്ങനെ അവിടെ ഇരുന്നു നേരം കളഞ്ഞു. പുറത്തെ തണുപ്പ് വല്ലാതെ കൂടിയപ്പോൾ ഞാനതും അവളും പിൻവലിഞ്ഞു .

റൂമിലേക്ക് ഞാനവളെ എടുത്തുകൊണ്ടാണ് പോയത് . പുറത്താരും ഇല്ലാത്തതു മഞ്ജുസിനും ആശ്വാസം ആയിരുന്നു . എന്റെ കൈകളിൽ കിടന്നു കഴുത്തിൽ കൈചുറ്റി കിടക്കുന്ന മഞ്ജുസിനെ ഞാൻ പുഞ്ചിരിയോടെ നോക്കികൊണ്ട് മുന്നോട്ട് നടന്നു .

“നല്ല വൈറ്റ് ആണല്ലോ ..കാണുന്ന പോലെ ഒന്നുമല്ല…”
ഞാൻ നടക്കുന്നതിനിടെ അവളെ ചൊറിയാൻ വേണ്ടി പറഞ്ഞു .അതിനു അവൾ മറുപടി ഒന്നും പറഞ്ഞില്ല. എന്നെ തന്നെ നോക്കി കണ്ണുമിഴിച്ചു കിടന്നു .

“എന്തുവാ ഈ നോക്കുന്നെ ?”
കോട്ടേജിലേക്കുള്ള സ്റ്റെപ്പുകൾ കയറവെ ഞാൻ വീണ്ടും ചിരിയോടെ തിരക്കി .

“ചുമ്മാ..”
അവൾ പയ്യെ പറഞ്ഞു ചിരിച്ചു . അവളുടെ പുറത്തും കാല്മുട്ടുകൾക്കും ഇടയിലായി താങ്ങി ആണ് ഞാൻ മഞ്ജുസിനെ കോരി എടുത്തിരിക്കുന്നത് .

കൈകഴച് ഞാനറിപ്പോ അവളെ താഴെ ഇടുമെന്നു തോന്നിയെങ്കിലും കടിച്ചു പിടിച്ചു റൂമിലെത്തിച്ചു ബെഡിൽ ഇട്ടു പിന്നാലെ ഞാനും ഒരു ദീർഘ ശ്വാസം എടുത്തു വീണു ..

“ഹമ്മേ….നടു ഒടിഞ്ഞു ”
ഞാൻ മഞ്ജുസിനടുത്തേക്കായി കിടന്നു കിതച്ചുകൊണ്ട് പറഞ്ഞു .

മഞ്ജുസ് അതുകണ്ടു കുലുങ്ങി ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് നീങ്ങി . പിന്നെ എന്റെ നെഞ്ചിലേക്കായി തലയെടുത്തു വെച്ചു എന്നെ ചെരിഞ്ഞു നോക്കി .

Leave a Reply

Your email address will not be published. Required fields are marked *