ചങ്ങല കിലുങ്ങുന്നശബ്ദം,ചിലമ്പിന്റ ശബ്ദം. മണി നാദം. ആരുടെയോ ആർത്തട്ടഹാസം
ഹാ ഹാ ഹാ ഹാ…. ഹാ ഹാ ഹാ ഹാ
അവർ വരുന്നു……
നമ്മേ മോചിപ്പിക്കാൻ അവർ വരുന്നു……
അവർ വരും…
ഹാ ഹാ ഹാ ഹാ………….
നീണ്ട താടിയും മുടിയും വിസ്തൃതമായ നെറ്റിയും ഉള്ള വൃദ്ധൻ തന്റെ വെള്ളിപോലുള്ള താടി തടകി കൊണ്ടു അട്ടഹസിച്ചു.
പെട്ടെന്ന് അവടെ നിലവിളക്കും തൂക്കുവിളക്കും തെളിഞ്ഞു.
കവടി പലകയും.കാവടിപ്പലകയുടെ പിന്നിൽ തടി ച്ചുരുണ്ട കറുത്ത കണ്ണുള്ള വികൃദമായ ചിരിയുള്ള ഉണ്ടക്കണ്ണനും ഇരുന്നു.
കിളവാ നിനക്ക് മോചനമില്ല…..
നിനക്ക് മോചനമില്ല……
അയാൾ ശബ്ദമില്ലാതെ ചിരിച്ചു..
കൊലച്ചിരി ഹൃദയം കീറുന്ന ചിരി.
കാവടി നിരത്തി പകുത്തെണ്ണി അയാൾ ചാടി എഴുന്നേറ്റു.
വടക്കുനിന്നും രക്ഷക അലറിരിക്കുന്നുp അതിനർത്ഥം അവൻ എപ്പോഴേ ജനിച്ചിരിക്കുന്നു….
വിളക്കുകൾ അണഞ്ഞു.
ഒരു മൂളൽ മാത്രം മുഴങ്ങി,കാളയുടെ മുക്രി പോലെ.. പിന്നെ ഭീകരമായ അന്ധകാരം.ചങ്ങല കിലുക്കം.
********************************************
ഞാൻ എന്തിനിവിടെ നാലു വേലിക്കുള്ളിൽ ഭയന്നിരിക്കണം.
അമ്മ പറഞ്ഞതെല്ലാം കേട്ടു എന്നിട്ടും എന്നും ഞാൻ ഒറ്റക്ക്.
എന്റെ ഞരമ്പിൽ ഒഴുകുന്നത് രാജ രക്തം ആണത്രേ.
രാജരക്തം…..
അവൻ അവന്റെ കൈയിൽ ഉള്ള പേന കത്തി കൊണ്ട് അവന്റെ കൈൽ അഞ്ഞു കുത്തി.
അവന്റെ കൈൽ നിന്നും രക്ത ഒഴുകി വിരലിലൂടെ ഇറ്റിറ്റു വീണു.
അവൻ രക്തത്തിലേക്ക് ഉറ്റുനോക്കി. എന്നിട്ട് അവൻ ഊറി ചിരിച്ചു.
രാജരക്തം……
രാജരകതം……
അവൻ മനസ്സിൽ പറഞ്ഞു കൊണ്ടു പുറത്തുള്ള ഇരുട്ടിലേക്ക് കുതിച്ചു.
വയ്യ ഇനി വയ്യ അമ്മേ….. ഞാൻ പോകുന്നു.
രഘു..
അമ്മയുടെ രഘു പോകുന്നു…..
അവൻ ഓടി ആ പറമ്പിന് പുറത്തേക്കുള്ള വഴി ലക്ഷ്യമാക്കി.
കൂരിരുട്ട് ഒന്നും കാണാൻ വയ്യ അവന്റെ ഓട്ടം പത്തു മിനിറ്റിൽ കുടുതലായി അത്രയും വലിയ പുരയിടമായിരുന്നു അത് അവൻ നന്നേ കിതച്ചു. അവന്റ കൈൽ നിന്നും അപ്പോഴും രകതം ഒഴുകുന്നഉണ്ടായിരുന്നു.