ഇനി എന്റെയും മക്കളുടെയും കൂടെ വേണം അടുത്ത ഏകാദശി വരെ.
ഹമ്മ്…… അയാൾ മൂളി.
അമ്മ പറഞ്ഞു അപ്പുട്ടിയും അമ്മുട്ടിയും വിശേഷ ജാതക ക്കാരാണെന്ന്
ഹമ്….. എനിക്കറിയാം മാളു……അവർ രണ്ടും സാദാരണ കുട്ടികളല്ല അവർ വ്യത്യസ്തരാണ് .
ഇപ്പോൾ ഞെട്ടിയത് സരസ്വതി ആണ് നിരീശ്വര വാദിയായി അമ്പല പടിചവിട്ടാത്ത തന്റെ കണവാനാണോ ഈ പറയുന്നത്……
മാളു നിന്റെ കാവൽ അ വർക്കാവശ്യ മാണ്.
അവൾ എന്തോ ഓർത്തെന്നപോലെ തന്റെ സാരി വാരിയുടുത്തു എനിക്ക് എനിക്ക് എന്റെ മക്കളെ കാണണം.
എല്ലാം കഴിഞ്ഞ പോളാണോ മക്കളെ ഓർമവന്നത് രാജേന്ദ്രൻ അവളെ കളിയാക്കി,
അവളുടെ മുഖം ചുമന്നു നുണക്കുഴി തെളിഞ്ഞു ആ സുന്ദരി രാജേന്ദ്രന്റെ നെഞ്ചിൽ അവളുടെ മൃദുലമായ കൈകൊണ്ട് ഇടിച്ചു….
ഹെയ് മാളു വേദനിക്കുന്നു.
വാടി പോകാം…..
ഇങ്ങനെയോ മുണ്ടുടുക്കു ഏട്ടാ അവൾ അവനെ കളിയാക്കി.
ഞാൻ മറന്നു അവൻ ചിരിച്ചുകൊണട് അവളുടെ ചെഞ്ചുണ്ടിൽ മുത്തി.
പാർവതി അമ്മ ജയമേജയന്റെ കഥ തീർത്തിരുന്നു.
ദേ നോക്കിക്കേ അമ്മുമ്മേ……. അച്ഛെടെ മുഖം മുഴുവൻ കണ്മഷി.
അമ്മു കളിയാക്കി ചിരിച്ചു സരസ്വതി ചൂളി പോയി.
ഈ പെണ്ണ് അവൾ കപട ദേഷ്യം കാണിച്ചു അപ്പുവിനെ പൊക്കിഎടുത്തു അവിടുന്നും തടി എടുക്കാൻ നോക്കിയഅപ്പോഴേക്കും പാർവതി ‘അമ്മ അവളെ വിളിച്ചു.
തിരിഞ്ഞു നോക്കിയ അവൾകാണുന്നത് താടി അല്പം പൊന്തിച്ചു് വലതുകാൽ നിലത്തുറപ്പിച്ച ഇടതുകാൽ മടക്കിവച്ചു പീഠത്തിൽ ഇരിക്കുന്ന പാർവതി അമ്മ യെ ആണ്
“മകളെ മാളു മനസ്സുകൊണ്ടും ശരീരം കൊണ്ടും സന്തോഷമായിരിക്കുന്ന ഈ വേളയിൽ നീ പരദേവതയെ പ്രാർത്ഥിച്ചു മറ്റൊന്നും ചിന്ധിക്കാതെ കുളിച്ചു ഈറനായി വരിക. നിനക്കുള്ള വസ്ത്രം മറ പുരയിൽ ഉണ്ട് താറുടുക്കുക വേറെ ആടി വാത്രം വേണ്ട “
അത് ഒരു കൽപന ആയിരുന്നു. അവൾ അറിയാതെ രണ്ടു കൈയും കൂപ്പി പോയി.
അപ്പു അവളുട ഒക്കത്തുനിന്നും ചാടി അമ്മുമ്മേ……. എന്നുവിളിച്ചോടി ചെല്ലുന്നു….
പാർവതി അമ്മയുടെ ഗാംഭീര്യം വഅത്സല്യ മായി മാറുന്നുവോ.
സരസ്വതി,ദേവിയെ സ്മരിച്ചുകൊണ്ട് യാന്ത്രികമായി മറപ്പുരയിലേക്കു നടന്നു.
****************************************