ആ മാതാവിന്റെ കണ്ണ് എന്തോ അവനോടു പറഞ്ഞപോലെ.
അവർ എഴുനേറ്റു,
അപ്പു………
അമ്മു………
അമ്മുമ ജയമേ ജയന്റെ കഥ പറയാം വേഗം വാ……..
യെ…….. യേ… കഥ…… അപ്പുട്ടി അമ്മുമ്മയുടെ മുണ്ടിൽ പിടിച്ചു കൊണ്ട് നടന്നു,
അമ്മു അരക്കു കൈ കൊടുത്തു അപ്പുവിനെ നോക്കി.
ഈ അപ്പു എന്തിനുവന്നന്ന് മറന്നു.
തലയ്ക്കു കൈ കൊണ്ടടിച്ചു അവൾ തന്റെ പൊന്നാങ്ങളയുടെ പിന്നാലെ
അപ്പുട്ടി…. എന്ന് ഈണത്തിൽ വിളിച്ചുകൊണ്ടു പോയി.
രാജേന്ദ്രൻ വാതിൽ അടച്ചു.
രാജേട്ടാ… അവൾ ഒരു പേമാരിയായി രാജേന്ദ്രന്റെ നെഞ്ചിലേക്ക് വീണു.
അയാളുടെ കഴുത്തിൽ കെട്ടിപിടിച്ചു അവൾ പൊട്ടിക്കരഞ്ഞു.രാജേന്ദ്രന്റെ ബലിഷ്ഠമായ കൈകൾ അവളെ ചുറ്റിപിടിച്ചു,
അയാളുടെ മാറിലെ പേശികൾ അവളുടെ കണ്ണിരിനാൽ കുതിർന്നു.
അമ്മ പറയുന്നു അപ്പുവും. അമ്മുവും അവൾ ഏങ്ങലടിക്കുന്നു…
രാജേന്ദ്രൻ അവളെ തന്റെ മാറിൽ നിന്നും അടർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി.
ആ കണ്ണുകളിലെ മാന്ത്രികത അവളെ കൊളുത്തിവലിച്ചു.അവന്റെ നോട്ടം കണ്ണൻ രാധയെ നോക്കും പോലെ മാസ്മരീകം ആയിരുന്നു .അവൾ ക്ക് ആ കണ്ണുകളെ നോക്കുനള്ള ശക്തി ഇല്ലാത്തപോലെ കുനിഞ്ഞു. അവന്റ ഒറ്റ നോട്ടത്തിൽ അവളുടെ എല്ലാ വിഷമങ്ങളും പോയ് മറഞ്ഞു.
തന്റെ ഭർത്താവുള്ളപ്പോൾ താനെന്തിന് ഭയക്കണം.
അവൾ അറിയാതെ ഒരു പുഞ്ചിരി ആ ചെഞ്ചുണ്ടിൽ വിരിഞ്ഞു.അവൾ അവളെത്തന്നെ മറന്നു അവന്റെ നെഞ്ചിൽ തളരിതയായി.
അവൻ അവളുടെ കരിനീല കണ്ണിനെ തന്റെ ചുണ്ടുകളാൽ ഒപ്പി. അവളുടെ നിശ്വാസം ദീർഘമായി. ആ സുന്ദരി യുടെ കണ്ണുകൾ താമരമുട്ടുപോലെ കൂമ്പി.
രാജേന്ദ്രന്റ അധരങ്ങൾ അവളുടെ ചെഞ്ചുണ്ടുകളെ മൂടി അവളിൽ നിന്നും ഒരു ദിർഗ നിശ്വാസം ഉയർന്നപോലെ.അവളുടെ കൈകൾ അയാളുടെ ബലിഷ്ഠമായ പേശികളിൽ ലൊഴുകിനടന്നു.
അവന്റെ കൈകളിൽ അവൾഒരുപുഷ്പം പോലെ ഞ്ഞെരിഞ്ഞമര്ന്നു.
അവളുടെ ഉടയാടകൾ തനിയെ അടർന്നുവീണു അയാളുടെ ഉടുപ്പ് കാണാനില്ല.
അവളെന്ന മന്ത്രികവീണയെ രാജേന്ദ്രൻ മീട്ടുകയായ്.
ഒടുവിൽ അവന്റെ മുഖം മുഴുവൻ അവൾ ചുംബനത്തിൽ മൂടി.
ഇപ്പോൾ അവൻ വിയർപ്പിൽ കുളിച്ചിരിക്കുന്നു അവൾ അവന്റെ നഗ്നമായ മാറിൽ തലവച്ചു കിടക്കുന്നു അവളും കിതക്കുന്നുണ്ട്.
ആ സുന്ദരമായ കണ്ണുകൾ തിളങ്ങി .
അവന്റെ കണ്ണുകൾ ഇപ്പോൾ കൂമ്പി യിരിക്കുന്നു അവൻ ഒരുമന്ത്രികവലയത്തിലാണ് തന്റെ പ്രിയതമയുടെ.
ഏട്ടാ… അവളുടെ തേനൂറുന്ന നേർത്ത ശബ്ദം.
ഹ്മ്മ്….. രാജേന്ദ്രൻ മൂളി.