എന്താ പറഞ്ഞെ…..
ഞാൻ ഞാൻ…..
എനിക്ക് എനിക്ക് തീ തിന്നണോ യോഗം.
ഗോവിന്ദൻ ആശാരി അന്ന് അമ്മുവിനെ പറ്റി പറഞ്ഞത് മുതൽ എനിക്ക് ഉറങ്ങാൻ പോലും പറ്റിയിട്ടില്ല.
ഇപ്പോൾ അപ്പുവിനെ പറ്റിയും അത് തന്നെയാണോ?
പാർവ്വതി അമ്മ തലയാട്ടി
അമ്മേ…
അമ്മേ……
അവൾ തേങ്ങി…
ആ സുന്ദരിയുടെ കണ്ണിലെ കണ്മഷി കലങ്ങി കലങ്ങി പാർവതി അമ്മയുടെ കറുപ്പ് മുണ്ടിലേക്ക് ഒഴുകി.
അവളുടെ ചുവന്ന ചുണ്ടുകൾ വിറക്കുന്നു, വെണ്ണ പോലുള്ള കഴുത്തിലെ വിയർപ്പു അവളുടെ ബ്ലൗസ് നനച്ചിരിക്കുന്നു.
അബലയായ് ഒരു അമ്മയായി അവൾ തേങ്ങുന്നു.
എന്റെ കൃഷ്ണാ എന്റെ കുട്ടിക്ക് ഇച്ഛആ ശക്തി കൊടുക്കണേ(ശകത്തികൊടുക്കണേ എന്നല്ല. ഇച്ഛശക്തികൊട് ക്കണേ എന്നആണ് ). പാർവതി അമ്മയുടെ ശബ്ദം.
ആരാടി എന്റെ മക്കളെ കരയിച്ചതു……
ഘനഗംഭിര ആബ്‌ദം.
അപ്പുട്ടിയെ തോളിലും അമ്മുവിനെ ഒക്കത്തും വച്ച് മുമ്പേ കണ്ട കിശഗാത്രനായ യുവാവ് മുറിയിലേക്ക് കയറി വന്നു.
കറുപ്പിന് അഴക് എന്ന് പറഞ്ഞാൽ അത് ഇദ്ദേഹത്തെ പറ്റി ആയിരിക്കും.
ഉറച്ച മാംസ പേശികൾ സാദാരണയിലും നീളമുള്ള കൈകൾ ചുരുണ്ടമുടി നേർത്ത മീശ.കാന്തികമായ കണ്കൾ,
രാജേന്ദ്രൻ. പാർവ്വതി അമ്മയുടെ മകൻ.
രാജേന്ദ്രൻ ഒന്നേ നോക്കിയുള്ളൂ,
തന്റെ പ്രിയതമ കണ്ണീർ ഒഴുക്കുന്നു.
ഏങ്ങലടിക്കുന്ന തന്റെ പ്രിയതമ രാജേന്ദ്രന്റ നെജുതകരുന്നത്പോലെ തോന്നി.
നോക്കാനാവുന്നില്ല,കാണാനാകില്ല അവളുടെ കരച്ചിൽ.
പഞ്ഞികെട്ടുപോലെ കിടക്കുന്ന അവളെ കണ്ടു രാജേന്ദ്രന്റെ കണ്ണുകൾ അദ്രമായി.
അമ്മേ…… രാജേന്ദ്രൻ അമ്മയുടെ കണ്ണിലേക്കു നോക്കി.