അതു പറയുമ്പോഴും അവരുടെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു…..
സമയമായി…..
സമയമായി…… എന്ന് അവർ മനസ്സിൽ പറഞ്ഞു.
അപ്പോഴാണ് അന്താളിച്ചു ചലനം അറ്റ് നില്കുന്ന സരസ്വതിയെ അമ്മുമ്മ ശ്രദ്ധിച്ചത്.
എന്താ…….
എന്ത് പറ്റി മോളെ……… അവർ സരസ്വതീയുടെ കൈയ്യിൽ പിടിച്ച്ചു .
അപ്പോഴേക്കും സരസ്വതി വാടിയ ചെമ്പിൻ തണ്ടുപോലെ താഴക്കു ഉർന്ന് നിലത്ത് ഇരുന്നു…..
അമ്മേ എനിക്കു പേടി ആകുന്നു.
അവൾ പാർവതി അമ്മയുടെ കാലിൽ പിടിച്ചു അവരുടെ മുഖത്തേക്കു നോക്കി.
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ നിൽക്കാതെ ഒഴുകി കൊണ്ടേ ഇരുന്നു. പാർവതി അമ്മയും അവൾക്കടുത്തേക്കിരുന്നു.
അച്ഛെടെ മക്കളെ…………..
പൂമുത്തുനിന്നും പുരുഷ ശബ്ദം.
അച്ഛൻ വന്നേ…. കുസൃതികൾ ഞൊടിയിടയിൽ പൂമുഘത്തെക്കു പാഞ്ഞു.
എന്താ സരസ്വതി….
എന്തു പറ്റി നിനക്കു…. പാർവ്വതി അവളടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.
അമ്മേ ഗോവിന്ദനാശാരി പറഞ്ഞപോലെ അമ്മ്മു അവൾ സാദാരണ കുട്ടിയല്ല.
ഇന്ന് ഇന്നു ഞാനൻകണ്ടു
അവൾ…അവളുടെ കണ്ണുകൾ….
എനിക്ക് അമ്മേ എനിക്ക് താലോലിക്കാൻ സാദാരണ കുട്ടി മതി അമ്മേ…
സരസ്വതി .കരയുകയാണ് ..
സരസ്വതി….. അവൾ മാത്രമല്ല അവനും സ്ടധാരണ കുട്ടിയല്ല പിന്നെ നീയും …….
പാർവ്വതി അമ്മയുടെ സ്വരം ഒരു ഗുഹയിൽ നിന്നും എന്നപോലെ അവളുടെ കാതിൽ മാറ്റൊലികൊണ്ടു.
എനിക്ക് ഇനി ഇത് മറച്ചുപിടിക്കാൻ ആവില്ല.നീ ഇത് അറിയണ്ട സമയം ആയികഴിഞ്ഞിരിക്കുന്നു സരസ്വതി.
അമ്മേ……..അവൾ നിലവിളിച്ചു
എന്താ പറഞ്ഞെ……