“കണ്ടോട്ടെ…ഞാൻ എന്റെ കെട്ട്യോളെ അല്ലെ എടുക്കുന്നെ..നീ വേണേൽ പറഞ്ഞോ ട്ടോ …ഞാൻ എടുത്തോണ്ട് പോവാം ..”
ഞാൻ തീർത്തു പറഞ്ഞിട്ടും മഞ്ജുസ് സമ്മതിച്ചില്ല.
“വേണ്ട…നീ എന്നെ ഇങ്ങനെ കൊണ്ട് പോയ മതി..”
അവൾ വലതു കൈ ഒന്നുടെ എന്റെ തോളിൽ അമർത്തി പറഞ്ഞു.
“മ്മ്…എന്ന നടക്ക് നടക്ക്”
ഞാനവളെ ചേർത്തുപിടിച്ചു നടന്നു..
“മഞ്ജുസേ വേദന കൂടുതൽ ഉണ്ടോ .. ?”
ഞാൻ അവളെ വീണ്ടും സംശയത്തോടെ നോക്കി .
“അറിഞ്ഞിട്ടിപ്പോ എന്തിനാ…ഞാൻ വീണപ്പോ നീ ചിരിച്ചോണ്ട് നിക്കുവല്ലാരുന്നോ ”
അവൾ എന്റെ തോളത്തു പിടിച്ച പിടിയോടു കൂടെ ഒന്ന് അമർത്തി പിച്ചികൊണ്ട് പറഞ്ഞു..
“സ്സ്…ആഹ്…നീ കണ്ടാ ?”
വേദനയിലും ചിരിച്ചുകൊണ്ട് ഞാനവളെ നോക്കി .
“മ്മ്..കണ്ടു കണ്ടു ..”
മഞ്ജു ചിരിയോടെ പറഞ്ഞു .
“അത് പിന്നെ വഴുക്കി വീഴുന്നത് കണ്ട ചിരി വരില്ലേ …അത് കളയെടോ മഞ്ജുസ് , എന്നിട്ട് ഇത് പറ. നിനക്ക് ഡോക്റ്ററെ കാണണോ ”
ഞാൻ അവളെ ചേർത്ത് പിടിച്ചു പയ്യെ നടത്തിച്ചുകൊണ്ട് പറഞ്ഞു .
“വേണ്ട…ഉളുക്കിയതാ ..വേറെ പ്രെശ്നം ഒന്നും ഉണ്ടെന്നു തോന്നുന്നില്ല ”
മഞ്ജു പയ്യെ പറഞ്ഞു വേദന കടിച്ചമർത്തി..ആഹ്…സ്സ്….
“പോ പെണ്ണെ ..എന്നിട്ടാണോ ഈ എരിവ് വലിക്കുന്നേ ..എന്തായാലും കാണാം …വേഗം നടന്നേ ..”
ഞാനവളെ എടുത്തു പൊക്കാനായി തുനിഞ്ഞുകൊണ്ട് പറഞ്ഞു.
“അയ്യോ വേണ്ട…കവി…വേണ്ട .”
മഞ്ജു ബലം പിടിച്ചുകൊണ്ട് ചിണുങ്ങി.. അവളെ ഞാനെടുക്കാമെന്നു പറഞ്ഞിട്ട് അമ്പിനും വില്ലിനും അടുക്കുന്നില്ല .