ഞാൻ ഒന്ന് പുളഞ്ഞതും അവൾ കടിവിട്ടു എന്നെ നോക്കി കണ്ണുരുട്ടി..
“ഈ വൃത്തികെട്ട നാറിയോടാണല്ലോ ദൈവമേ എനിക്ക് പ്രേമോം മണ്ണാങ്കട്ടയും ഒകെ തോന്നിയത് ”
മഞ്ജു ആരോടെന്നില്ലാതെ പരാതി പറഞ്ഞു എന്നെ നോക്കി പുഞ്ചിരിച്ചു..
ഞാനവളെ പെട്ടെന്ന് ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു .
“അതെന്റെ ഭാഗ്യം അല്ലെ മോളൂസേ..നീ ഇല്ലാരുന്നേൽ ഞാൻ തെണ്ടി പോയേനെ ..ഇപ്പൊ ഒറ്റയടിക്ക് അംബാനി ആയില്ലേ ”
ഞാൻ അവളെ കെട്ടിപുണർന്നുകൊണ്ട് ഒരു നഗ്ന സത്യം പറഞ്ഞു.
“ഉവ്വ ഉവ്വ..ഒക്കെക്കൂടി നശിപ്പിച്ചു കുളമാക്കി വെച്ചിട്ട് നിന്ന് ന്യായം പറഞ്ഞ മതി..”
മഞ്ജുസ് എന്റെ ഓഫീസ് കാര്യങ്ങളിലെ മിടുക്ക് ചോദ്യം ചെയ്തുകൊണ്ട് പറഞ്ഞു .
“ഡീ ..ഓഫീസിലെ കാര്യം ഇവിടെ പറഞ്ഞാ ഉണ്ടല്ലോ ”
ഞാൻ പെട്ടെന്ന് ചൂടായി..
“പറഞ്ഞ നീ എന്ത് ചെയ്യും…നീ ഒറ്റ ഒരുത്തൻ കാരണമാ അച്ഛൻ എന്നെ വഴക്കു പറഞ്ഞത് ..കൃത്യ സമയത് ഓർഡർ എത്താത്തതിന്റെ പേരിൽ നല്ലൊരു ഡീൽ ആണ് പോയികിട്ടിയത് ”
മഞ്ജുസ് പറഞ്ഞുകൊണ്ട് എന്റെ തലക്കിട്ടൊന്നു കിഴുക്കി..
“മഞ്ജുസേ നീ കൂടി ഇങ്ങനെ പറയല്ലെടി ..എനിക്ക് വെഷമം ആവും ട്ടോ ”
ഞാനവളെ സോപ്പിടാൻ വേണ്ടി പറ്റിച്ചേർന്നു…
മഞ്ജുസ് ഒന്നും മിണ്ടാതെ ഒരുവശത്തേക്ക് തലചെരിച്ചു ഗൗരവം നടിച്ചു . ഞാൻ അവളുടെ അരയിലൂടെ കൈചുറ്റി ഇരുന്നു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി..
“മഞ്ജുസേ ..അതൊക്കെ പിന്നെ പറഞ്ഞ പോരെ ..ഇപ്പൊ പറഞ്ഞു അലമ്പ് ആക്കണോ ”
ഞാൻ ഞങ്ങൾ വന്ന ഉദ്ദേശ ലക്‌ഷ്യം വെച്ച് പയ്യെ ചോദിച്ചു..
“വേണ്ടല്ലേ ”
മഞ്ജുസ് ചിരിയോടെ എന്നെ നോക്കി..
“വേണ്ട..അല്ലേൽ തന്നെ പാതി മുക്കാൽ സമയവും നീ എന്നെ ചീത്ത പറയാനാ വാ തുറക്കുന്നേ …ഇനി ബെഡ് റൂമിലും കൂടി അതായ ഞാൻ ഇട്ടേച്ചു പോകുവെ ”
ഞാൻ അവളെ സ്നേഹപൂർവ്വം എന്നിലേക്കടുപ്പിച്ചു ആ ചുണ്ടിൽമുത്തികൊണ്ട് പറഞ്ഞു.
“അതിഷ്ടം കൊണ്ട് പറയണതല്ലേ ”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു..