ഏഞ്ചൽസ് ഹോസ്പിറ്റൽ 2 [OWL]

Posted by

ഞാൻ : അതെ മുംബൈ യിൽ നിന്ന് എടുത്താൽ 75000 കിട്ടും
അലക്സാണ്ടർ : എന്നാൽ അവിടെ പോയി എടുക്കാം , കൂറെ ഐറ്റംസ് ഉണ്ടോ
ഞാൻ : മെയിൻ ആയി തുന്നുമ്പോൾ ഒക്കെ ഇടുന്ന സർജിക്കൽ ലാംപ് , പിന്നെ ഇസിജി മെഷീൻ പിന്നെ സർജിക്കൽ ഇൻസ്ട്രുമെന്റസ് . പക്ഷേ മുംബൈ ഒക്കെ പോയി അര്റനജ്മെന്റ്സ് ചെയുന്നത് ബുദ്ധിമുട്ടാണ്
അലക്സാണ്ടർ : ഒരു കുഴപ്പം ഇല്ല ഞാൻ നാളെ കഴിഞ്ഞു പുനെ പോകുന്നുണ്ട് എന്റെ മാമ്പഴത്തോട്ടം നോക്കാൻ , ഡോകട്ർ എന്റെ കൂടെ പോരൂ . നമ്മുക്ക് എല്ലാം ശരിയാക്കാം .
ഞാൻ : ഓക്കേ , എന്നാൽ ഞാൻ വരാം . അപ്പോൾ അവിടെ ഒരു 25000 ലാഭമുണ്ട് .

ഞാൻ അപ്പോൾ വൈകിട്ട് തിരിച്ചു എത്തി എന്റെ ക്വാർട്സ്സിൽ ; അപ്പോൾ അതിന്റെ മുൻപിൽ ചെറിയ ചോറ് പാത്രത്തിൽ ഫുഡ് ഉണ്ടായിരുന്നു .
ഞാൻ എടുത്തു കഴിച്ചു . തണുത്ത കുറച്ചു ചോറ് . മാത്രം അല്ലാ കൂറ ഭക്ഷണം .
ഞാൻ വിശപ്പ് ഉള്ളത് കൊണ്ട് കഴിച്ചു . രാത്രിയും വര്ഗീസ് ചേട്ടൻ ആണ് ഫുഡ് കൊണ്ടുവന്നത് അതും മോശം ആയിരുന്നു .

പിറ്റേന്ന് ഫാദറിനോട് ഒപ്പം ഞാൻ അലക്സാണ്ടറിനെ കാണാൻ പോയി . അലക്സാണ്ടർ എന്റെ പ്ലാൻ പറഞ്ഞു . അങ്ങനെ ആണെങ്കിൽ കാശു ഇറക്കാം എന്ന് . ഫാദറിന് ഒരു ഇഷ്ട കുറവുണ്ടായിരുന്നു . പുള്ളിക്ക് ഒരു ഗ്രാൻഡ് ഓപ്പണിങ് ആയിരുന്നു ആഗ്രഹം . പുള്ളിയുടെ ആഗ്രഹം നടക്കണമെങ്കിൽ ഇനിയും ഒരു 6 മാസം പിടിക്കും . അലക്സാണ്ടർ അപ്പോൾ തന്നെ ഒരു ലക്ഷം രൂപ തന്നു . ഞാനും അച്ഛനും അപ്പോൾ തന്നെ ഹോസ്പിറ്റൽ പോയി . ഞാൻ അച്ഛനോട് താഴെ നില മൊത്തം ശെരിയാക്കാൻ പറഞ്ഞു . അതും ഒരു ആഴ്ച കൊണ്ട് . കറന്റ് കണക്ഷൻ പുതുക്കണം . താഴെ ചെയ്യണ്ട കാര്യം ഒക്കെ ഞാൻ പറഞ്ഞു കൊടുത്തു .
ഞാൻ ഫാദറിനോട് പറഞ്ഞു : ഫാദർ ഇന്ന് ഒക്ടോബര് 3 ആണ് , തിങ്കളാഴ്ച ആണ് . നമ്മുക്ക് അടുത്തതിന്റെ അടുത്ത സാറ്റർഡേ . ഒക്ടോബര് 15 നു ഹോസ്പിറ്റൽ തുറക്കണം . ഫാദറിന് സന്തോഷം ആയി .
ഫാദർ : ഡോകട്ർ വന്നത് നന്നായി , വേറെ വല്ലവർ ആണെങ്കിൽ ക്യാഷ് വാങ്ങി വെറുതെ ഇരുന്നെന്നെ .
ഞാൻ : നാളെ കഴിഞ്ഞു ഞാൻ മുംബൈ പോകും , ഉപകരണങ്ങൾക്കു ഓർഡർ കൊടുക്കാൻ .ഫാദർ ഇത് ശരിയാകാൻ ആളെ ഏൽപ്പിക്കണം പിന്നെ കറന്റ് കണക്ഷൻ എടുക്കണം . ഒരു ആഴ്ച കൊണ്ട് ശരിയാക്കണം . ഗ്രൗണ്ട് ഫ്ലോർ .
ഫാദർ : സാർ പോയിക്കോ , ഞാൻ 5 ദിവസം കൊണ്ട് ശരിയാക്കാം .
ഞാൻ : ഫാദർ ഇപ്പോൾ ഫുഡ് ഭയങ്കര മോശം ആണല്ലോ , റീത്ത എവിടെ .
ഫാദർ : ആണോ , ഏലിയാമ്മ ആണല്ലോ ഫുഡ് ഉണ്ടാകുന്നത് . റീത്ത അവളുടെ വീട്ടിൽ കാണും . നമ്മുടെ ഹോസ്പിറ്റൽ ഇരിക്കുന്ന കുറച്ചു മാറിയ പറമ്പിൽ ആണ് അവളുടെ വീട് . ഫുഡ് ഇന്റെ കാര്യം ഞാൻ വർഗീസിനോട് പറയാം .
ഉച്ച ആയപ്പോൾ അച്ഛൻ ഒരാളെ കൊണ്ട് വന്നു .
ഫാദർ : ഡോക്ടറെ ഇത് കോൺട്രാക്ടർ ശ്യാം ആണ് , ഇവൻ ശരിയാക്കി തരാം എന്ന് പറഞ്ഞു .നമ്മുടെ ആശുപത്രി .
ശ്യാം : ഡോക്ടറെ ഞാൻ ജോലി അച്ഛൻ പറഞ്ഞു . ഞാൻ നാളെ കഴിഞ്ഞു പണി തുടങ്ങാം . ഒരു 50000 അഡ്വാൻസ് തന്നാൽ മതി . ബാക്കി പണി കഴിഞ്ഞു .
അവന്റെ വായിൽ നിന്ന് നല്ല ചാരായതിന്റെ മണം .
ഞാൻ പതുകെ അച്ഛനെ വിളിച്ചു നിർത്തി ചോദിച്ചു . അച്ഛാ ഇവനെ വിശ്വസിക്കാമോ . ഫുൾ തണി ആണല്ലോ .
ഫാദർ : ഇപ്പോൾ സീസൺ ആയതു കൊണ്ട് ഇവനെ മാത്രമേ കിട്ടിയുള്ളൂ . മാത്രം അല്ല അവൻ മാത്രമേ സമയത്തു തീർക്കാം എന്ന് പറഞ്ഞത്
ഞാൻ : എനിക്ക് വിശ്വാസം പോരാ . ഫാദർ എന്നാൽ ഒരു പേപ്പർ ഇത് എഴുതി വാങ്ങിയിട്ട് അഡ്വാൻസ് കൊടുത്താൽ മതി .
ഫാദർ : ഓക്കേ

Leave a Reply

Your email address will not be published. Required fields are marked *