ആൽബർട്ട് അച്ഛൻ ഡിസംബർ അവസാനം വരെ ഹോസ്പിറ്റൽ തുടങ്ങുന്നത് മുടക്കും. എന്നിട്ട് ഇത്ര നാളായി ഹോസ്പിറ്റൽ തുടങ്ങിയില്ല എന്ന് പറഞ്ഞു ഫാദർ ജോർജിന് ഇവിടെനിന്ന് മാറ്റും. അപ്പോൾ ആൽബർട്ട് അച്ഛനും പുള്ളിയുടെ ഇഷ്ടക്കാരൻ അച്ഛനും ആശുപത്രി പണിയാൻ കിട്ടുന്ന കാശ് കയ്യിട്ടു വരാമല്ലോ
ഫാദർ ജോർജ് ശുദ്ധനാണ്. പുള്ളിക്ക് ഇതൊന്നും അറിയില്ല . ഞാൻ എന്താണ് പള്ളിയിൽ നിന്ന് കാശ് വരാത്തത് എന്ന് അരമനയിൽ അന്വേഷിച്ചപ്പോൾ അറിഞ്ഞതാണ് . ഞാൻ വെറുതെ എന്തിനാണ് ആണ് നടക്കാത്ത കാര്യത്തിന് ഇതിന് കാശ് ഇറക്കുന്നത്.
ഞാൻ : അലക്സാണ്ടർ നു ഹോസ്പിറ്റലിൽ തുടങ്ങണം എന്ന് ആഗ്രഹം ഉണ്ടോ .
അലക്സാണ്ടർ: എനിക്ക് ഒരു ദിവസമെങ്കിൽ ഒരു ദിവസം ദിവസം മുൻപ് ഹോസ്പിറ്റൽ തുടങ്ങും എന്ന് ആഗ്രഹമുണ്ട്. പക്ഷേ ഫാദർ ജോർജിനെ കൊണ്ട് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല
ഞാൻ : അലക്സാണ്ടർ ഞാൻ ഇന്ന് വൈകിട്ട് വരാം എന്നിട്ട് സംസാരിക്കാം.
അലക്സാണ്ടർ: എന്നാൽ അങ്ങനെയാവട്ടെ ഡോക്ടർ.
അപ്പോഴേക്കും ഫാദർ ജോർജ് ഫോൺ വിളിച്ചു വന്നു.
ഫാദർ: അലക്സാണ്ടർ അപ്പോൾ അപ്പോൾ നാളെ രാവിലെ ഒന്നു പറയാമോ
അലക്സാണ്ടർ: ശരി ഫാദർ.
ഞങ്ങൾ അവിടുന്ന് ഇറങ്ങി .
ഫാദർ:അലക്സാണ്ടർ എന്താ പറഞ്ഞത് . കാശ് തരുന്ന കാര്യം വല്ലതും പറഞ്ഞോ.
ഞാൻ : പുള്ളി നോക്കാം എന്ന് പറഞ്ഞു
ഫാദർ: ആളത്ര ശരിയല്ല കേട്ടോ. എന്തോ പെണ്ണുകേസ് കാരണം അവൻറെ ഭാര്യ പിണങ്ങി പോയിരിക്കുകയാണ് .
ഞാൻ: അച്ഛാ ബിഎസ്എൻഎൽ എവിടെയാണ് റേഞ്ച് ഉള്ളത്
ഫാദർ: പള്ളിയുടെ അടുത്ത് ഉണ്ട് .
ഞാൻ ഫാദറിന് പള്ളിയുടെ അടുത്ത് ഇറക്കി, . ഹോസ്പിറ്റൽ തുടങ്ങുന്ന കാര്യം അറിയാൻ വേണ്ടി പലരെയും വിളിച്ചു. ച ഞാൻ ഏകദേശം കാര്യങ്ങളൊക്കെ മനസ്സിലാക്കി. എന്നിട്ട് അച്ഛൻറെ കയ്യിൽ നിന്ന് ആശുപത്രിയുടെ താക്കോലുകൾ വാങ്ങി ആശുപത്രിയിലേക്ക് പോയി. ഞാൻ ആശുപത്രി തുറന്ന് കണ്ടു. ഏകദേശം ഒരു ഐഡിയ കിട്ടിയപ്പോൾ ഞാൻ അലക്സാണ്ടറുടെ അടുത്തേക്ക് പോയി.
ഞാൻ: അലക്സാണ്ടർ ഞാനൊരു ഐഡിയ പറയാം . നമുക്ക് ആശുപത്രി ചെറുതായി തുടങ്ങാം. താഴത്തെ നില മാത്രം ശരിയാക്കാം ശരിയാക്കാം . പിന്നെ ബാക്കി ഒരു ലക്ഷം കൊണ്ട് മരുന്നുകൾ വാങ്ങാം ആം,. പിന്നെ ഉള്ള ഒരു ലക്ഷം കൊണ്ട് ആശുപത്രി ഉപകരണങ്ങളും ; ലാബിൽ മെഷീൻസ് വാങ്ങാം. എൻറെ ഒരു ഫ്രണ്ട് ഒരു ആശുപത്രി നടത്തുന്ന ഉണ്ടായിരുന്നു . അവൻ പറഞ്ഞു അവിടുത്തെ മെഷീൻസ് എല്ലാം പകുതി വിലയ്ക്ക് തരാം. അവൻ ആ ആശുപത്രി ക്ലോസ് ആകുകആണ്. പക്ഷെ അതിനുഒരുഎക്സ്ട്രാ 50000 ആവും. സൊ ടോട്ടൽ 3 . 5 ലക്ഷം ആവും.
അലക്സാണ്ടർ : ഡോക്ടർ കൊള്ളാം , ചെറുപ്പം ആണെങ്കിലും കുറച്ചു കാര്യപ്രാപ്തി ഉണ്ട് ഞാൻ അപ്പോൾ 3 .5 ലക്ഷം ഇടാം . പക്ഷെ ഉപകരണങ്ങൾ എവിടെ നിന്ന് കിട്ടും .
ഞാൻ : കോയമ്പത്തൂരിൽ നിന്നു ആണ് സാധനം വാങ്ങേണ്ടതു ;അവിടെ നിന്ന് വാങ്ങിയാൽ 1 .5 ലക്ഷത്തിന്റെ സാധനം ഒരു ലക്ഷത്തിനു കിട്ടും .
അലക്സാണ്ടർ : ഡോക്ടർ കൂറേ അനേഷിച്ചു അല്ലേ .