അമ്മുക്കുട്ടി ചിണുങ്ങി എങ്ങികൊണ്ട് പറഞ്ഞു കരഞ്ഞു.
നിന്നെ ഞാനിന്നു…
എന്റെ കൊച്ചിനെ നീ തല്ലി അല്ലെ…
അവൾ അപ്പുവിനെ തിരയാൻ തുടങ്ങി.
സരസ്വതി യുടെ കണ്ണിൽ വേവലാതി മാറി ദേഷ്യ നിഴലിച്ചു. അവൾ അപ്പുവിനെ തിരഞ്ഞു അവസാനം അപ്പു ഒളിച്ച റൂമിൽ അവളെത്തി
അവനെ കാണുന്നില്ലലോ അവൾ മനസ്സിൽ പറഞ്ഞു.
അപ്പോൾ കട്ടിലിനടിയിൽ നിന്നും
ഞാൻ ഇവിടില്ല അമ്മേ…
എന്ന് നമ്മുടെ നിഷ്കളൻനായ അപ്പുകുറുമ്പൻ.
ആഹാ… നീ ഇതിനടിലാണോ. നിന്നെഞാൻ.
സരസ്വതി അപ്പുനെ കാലിൽ പിടിച്ചു വലിച്ചു പുറത്തിട്ടു.
അമ്മേ അടിക്കല്ലേ…
അമ്മേ അടിക്കല്ലേ.
അവൻ കരയാൻ തുടങ്ങി..
സരസ്വതി അവന്റെ ചന്തിക്ക് ഒന്ന് കൊടുത്തു.
അമ്മുമ്മേ…….
അമ്മു… അവൻ ഉറക്കെ നിലവിളിച്ചു…..
അപ്പോഴേക്കും അമ്മു അവിടെ ഓടി എത്തി അവൾ അപ്പുവിന്റേം അമ്മയുടെയും ഇടയിൽ കയറിനിന്നു.
സരസ്വതി അമ്മുനെ തള്ളി മാറ്റാൻ ശ്രമിച്ചു പക്ഷേ ആ കൊച്ചു കുഞ്ഞു ഒരു തരി പോലും അനങ്ങിയില്ല.
മറെടി….
അവനെ ഞാൻ ഇന്ന് ശരിയാക്കും.
അമ്മുവിൽ നിന്നും അതി ഘോരമായ ഗർജനം ഉയർന്നു “തൊട്ടുപോകരുതെന്റെ അനുജനെ” ……..
“അപ്പുനെ തൊട്ടാൽ തകർത്തെറിയും ഞാനെല്ലാം…….” അവൾ വീണ്ടും അലറി . ഓട്ടു പത്രങ്ങൾ കിടുങ്ങി പോയി ആ ശബ്ദത്തിൽ.
അവളുടെ കണ്ണുകൾ വജ്രം പോലെ തിളങ്ങി,
അമ്മു കോപത്താൽ വിറച്ചു.
അവളുടെ ശ്വാസഗതി മാറിയിരിക്കുന്നു. വാളുടെ കണ്ണുകൾ ചുമന്നു കലങ്ങിയിരുന്നു.
തുടരും.