കുഞ്ഞുങ്ങൾ രണ്ടും ബഹു കുസൃതികൾ ആണ്, അപ്പു ഓടിപോയി മരം കൊണ്ടുള്ള സ്ടളിൽ തട്ടി തെഴെവീണഉ.ആപ്പ് കുട്ടിക്ക് നല്ലവേദന ഉണ്ട് പക്ഷെ വഴക്ക് പേടിച്ചു വേദന കടിച്ചുപിടിച്ചു ഞൊണ്ടി അമ്മുമ്മക്കടുത്തേക്കു വന്നു.
അമ്മുമ്മേ അമ്മുമ്മേ അപ്പു വീണു .
അപ്പു വീണു.
അമ്മു പാർവതി അമ്മയോട് പറഞ്ഞു
അമ്മുമ അത് കണ്ടെങ്കിലും കാണാത്തപോലെ ഭാവിച്, ഒരു ചിരി പാസാക്കി. ഇല്ലാരുന്നേ ഇപ്പോ അപ്പൂസ് കരഞ്ഞേനെ.
അമ്മുമ ഇന്ന് ജയ്‌മേ ജയന്റെ കഥ പറയാം.
യെ.. യേ… അപ്പു തുള്ളിച്ചാടി അമ്മുമക്ക് ഉമ്മ കൊടുത്തു.അമ്മുമ്മ തിരിച്ചു അപ്പുനും.
അമ്മുമക്ക് അമ്മുനെ ഇഷ്ടം ഇല്ല… അപ്പുനോടാ സ്നേഹം.
അമ്മു പാവം ആർക്കും അമ്മുനെ ഇഷ്ടല്ല.,….
അമ്മുവിന്റെ കള്ള പരിഭവം ചിണുങ്ങൽ.
ഇപ്പൊ ആ കൊച്ചു മുഖം കാണാൻ നല്ല അഴകാണ്,അവൾ മുഖം താഴ്ത്തി നിൽക്കുന്നു
അമ്മുമ അവളെ വാരിയെടുത്തു രണ്ടു കവിളിലും മാറി മാറി ഉമ്മകൊടുത്തു.
അമ്മു അപ്പുവിനെ നോക്കി ഔരു കള്ളച്ചിരി ചിരിച്ചു.ഇത് അപ്പുവിന് താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു അവൻ ചാടി അമ്മുവിൻറെ ചന്തിക്കു ആഞ്ഞടിച്ചു.
അമ്മേ…………..
അമ്മു നിലവിളിച്ചു അപ്പു അവിടുന്ന് ഓടി മറഞ്ഞു.
അപ്പു നിന്നെഞാൻ ഇന്ന് ശരി ആക്കും അമ്മുമ്മ കയർത്തുകൊണ്ടു അമ്മുനെ താഴെ നിർത്തി.
ബഹളം കേട്ട് അടുക്കളയിൽ നിന്നും സരസ്വതി ഓടി എത്തി
എന്ത അമ്മേ
എന്താ…
എന്താ കൊച്ചു കരഞ്ഞേ.
എ… എന്താ അമ്മേ……
അവളുടെ കരിനീല കണ്ണ് കലങ്ങി യിരിക്കുന്നു അമ്മേ പറ…..
മോളെ സരസ്വതി നീ ഇങ്ങനെ വേവലാതി പെടാതെ ഞാൻ ഇല്ലേ ഇവിടെ അമ്മുമ്മ പറഞ്ഞു.
എന്തിനടി നീ കരഞ്ഞേ പറ…..
അപ്പു.അപ്പു…
അമ്മൂ ന്റ ചന്തിക്കു ടപ്പേ ന്നു അടിച്ചു