സാമ്രാട്ട് 1
Samrattu | Author : Suresh
ഐശ്വര്യം നിറഞ്ഞ് ഒഴുകുന്ന ചന്ത്രോത് മന ,വലിയ മുറ്റം. നാളീകേരം നിറഞ്ഞ തെങ്ങുകൾ. മുറ്റത്തു തുളസിത്തറ,തുളസിത്തറയിൽ,തുളസിക്കൊപ്പം അരൂതയും പനി കൂർക്കയും.
വീടിനു ചുറ്റും പൂത്തോട്ടം,പൂത്തോട്ടത്തിൽ ചെമ്പരത്തിയും കോഴി വാലനും .ഉയർന്നു നിൽക്കുന്നു കിഴ ക്കുവടക്കായി വള്ളി മുല്ല പടർന്നു പൂത്തിരിക്കുന്നു. തെക്കു കിഴക്ക് തൊഴുത്ത്. തൊഴുത്തിൽ നിറയെ പശുക്കൾ.
ചെറിയ പടിപ്പുര, പടിപ്പുരയിൽ നിന്ന് വയലിലേക്കുള്ള മൺപാത.കണ്ണീർ പോലെ വെള്ളമുള്ള കുളം, അതുനുമപ്പുറം വയൽ,കൊച്ചരുവി ഇവിടെനിന്നും കുറച്ചുമുകളിലായ് ആണ് അരുവിയുടെ ഉത്ഭവം.
അരുവി യുടെ ഇരുവശവും വയൽ,വായിലിലുടെ ആരോഗ്യ ദ്രഡ ഗാത്രനായ യുവാവ് വെള്ളം തിരിച്ചു വിടുന്നു.
തറവാട്ടിൽ നിന്നും സന്ധ്യ നാമം കേൾക്കാം വരൂ നമുക്ക് ങ്ങോട്ടുപോകാം.
നാരായണായ നമഃ നാരായണആയ നമഃ നാരായണആ സകല സന്താപ നാശന ജഗന്നാഥ വിഷ്ണു ഹരി നാരായണആയ നമഃ
പാർവതി അമ്മുമ്മയും പേരക്കുട്ടികളും ആണ്, അവർ നാമം ജപിക്കുന്നു. പാർവതി അമ്മക്ക് അറുപതു കഴിഞിരിംകുന്നു പക്ഷെ അവരുടെ ഒരു മുടിപോലും നരച്ചിട്ടില്ല,നെറ്റിയിൽ നീണ്ട ഭസ്മക്കുറി കറുപ്പ് മുണ്ട്,വെള്ള ബ്ലൗസ് പട്ടു കൊണ്ടുള്ള നേരിയ മുണ്ട് സാരി പോലെ കുതിരിക്കുന്നു.
ഭസ്മക്കുറി,കറുപ്പ് മുണ്ട്,വിഷ്ണു നാമജപം എന്തോ പ്രത്യേകത്തില്ലേ?. പാർവതി അമ്മയുടെ നാമ ജപം അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നീളഅറുണ്ട്.
പാർവതി അമ്മ നാമ ജപആം കഴിഞ്ഞു എഴുനേറ്റു.
അമ്മുമ്മേ കഥ.,. അമ്മുമ്മേ കഥ…. അപ്പുവും അമ്മുവും പാര്വ്വതി അമ്മയുടെ കയ്യിൽ പിടിച്ചിവലിക്കുന്നുണ്ട്. പാർവതി അമ്മ കുട്ടികൾക്ക് നേരെ കള്ള ദേഷ്യം കാണിക്കുന്നുണ്ട്, പക്ഷേ അവർ കുട്ടികളുടെ കുസൃതി നന്നായി ആസ്വദിക്കുന്നുണ്ട് എന്നുവേണം പറയാൻ.